x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം വാ​ടി​യി​ൽ ക​ള്ള​നോ​ട്ട് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ത്ത് പൊ​ലി​സ്; ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ളും സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തു

ഓൺലൈൻ ഡെസ്ക്
Published: October 24, 2026 07:20 AM IST | Updated: October 24, 2026 07:20 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ല്ലം വാ​ടി​യി​ൽ പൊ​ലി​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ വ​ൻ ക​ള്ള​നോ​ട്ട് നി​ർ​മാ​ണ കേ​ന്ദ്രം​ക​ണ്ടെ​ത്തി. വാ​ടി ക​ല്ലേ​ലി​വ​യ​ൽ പു​ര​യി​ടം സ്വ​ദേ​ശി​യാ​യ സി​യോ​ണി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന പ്രി​ന്‍റ​റു​ക​ൾ, നോ​ട്ടെ​ണ്ണു​ന്ന മെ​ഷീ​നു​ക​ൾ എ​ന്നി​വ​യ​ട​ക്കം ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തു. റെ​യ്ഡി​ൽ 46 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, 5 ല​ക്ഷം രൂ​പ​യും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണ വാ​ച്ച് അ​ട​ക്ക​മു​ള്ള വി​ല​കൂ​ടി​യ ആ​ഡം​ബ​ര വാ​ച്ചു​ക​ളും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പൊ​ലി​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ലൂ​ടെ വ​ൻ തോ​തി​ലു​ള്ള വ്യാ​ജ നോ​ട്ട് നി​ർ​മാ​ണ റാ​ക്ക​റ്റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലി​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : PoliceRaid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up