x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വൻ പ്ര​തി​ഷേ​ധം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 24, 2026 03:09 AM IST | Updated: October 24, 2026 03:09 AM IST

മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറി​​​ന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിഷേധക്കാരിയെ പൊലിസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ച് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു. ‘പീ​​​​പ്പി​​​​ൾ​​​​സ് എ​​​​ഗെ​​​​യി​​​​ൻ​​​​സ്റ്റ് എ​​​​സ്‌​​​​ഐ​​​​ആ​​​​ർ’ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​ന്ന​​​ലെ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ആ​​​സ്ഥാ​​​ന​​​ത്തേ​​​​ക്കു ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധമാ​​​​ർ​​​​ച്ച് പൊ​​​ലി​​​സ് ത​​​​ട​​​​യു​​​​ക​​​​യും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സി​​​​പി​​​​എം, സി​​​​ഐ​​​​ടി​​​​യു, ഡി​​​​വൈ​​​​എ​​​​ഫ്ഐ, എ​​​​സ്എ​​​​ഫ്ഐ, ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ, മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ, സം​​​​യു​​​​ക്ത കി​​​​സാ​​​​ൻ മോ​​​​ർ​​​​ച്ച, സി​​​​പി​​​​ഐ, എ​​​​ഐ​​​​വൈ​​​​എ​​​​ഫ്, ഐ​​​​സ, കെ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ രാ​​​​ഷ്‌​​​ട്രീ​​​​യ-​​​​ജ​​​​ന​​​​കീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ന്നു.

ഭാ​​​​യ് വീ​​​​ർ സിം​​​​ഗ് മാ​​​​ർ​​​​ഗി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ർ​​​​ച്ച് പൊ​​​ലി​​​​സ് ത​​​​ട​​​​ഞ്ഞ​​​​തോ​​​​ടെ സ​​​​മ​​​​രാ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ ബം​​​​ഗ്ലാ സാ​​​​ഹി​​​​ബ് ഗു​​​​രു​​​​ദ്വാ​​​​ര​​​​യ്ക്കു സ​​​​മീ​​​​പം റോ​​​​ഡി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പൊ​​​ലി​​​​സ് ബ​​​​ലം​​​​പ്ര​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ നീ​​​​ക്കി​​​​യ​​​​ത്.

മു​​​​തി​​​​ര്‍​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് വൃ​​​​ന്ദ കാ​​​​രാ​​​​ട്ട്, പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം വി​​​​ജു കൃ​​​​ഷ്ണ​​​​ന്‍, വി. ​​​​ശി​​​​വ​​​​ദാ​​​​സ​​​​ന്‍ എം​​​​പി, അ​​​​ഖി​​​​ലേ​​​​ന്ത്യാ കി​​​​സാ​​​​ന്‍​ സ​​​​ഭ ഫി​​​​നാ​​​​ന്‍​സ് സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​കൃ​​​​ഷ്ണ​​​​പ്ര​​​​സാ​​​​ദ്, സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗം ആ​​​​നി രാ​​​​ജ, പി. ​​​​സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ര്‍ എം​​​​പി, ഐ​​​​സ നേ​​​​താ​​​​വ് അ​​​​ഞ്ജ​​​​ലി, കെ​​​​വൈ​​​​എ​​​​സ് നേ​​​​താ​​​​വ് മു​​​​ദി​​​​ത, സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ അ​​​​ഞ്ജ​​​​ലി ഭ​​​​ര​​​​ദ്വ​​​​ാ​​​​ജ്, യോ​​​​ഗേ​​​​ന്ദ്ര യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ള്‍​പ്പ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തെ 88 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി 145 സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് പീ​​​​പ്പി​​​​ള്‍ എ​​​​ഗെ​​​​യി​​​​ന്‍​സ്റ്റ് എ​​​​സ്ഐ​​​​ആ​​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : MajorProtests Delhi Erupt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up