കത്തോലിക്ക കോൺഗ്രസ് റോമിൽ സംഘടിപ്പിച്ച ഗ്ലോബൽ മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷ
വത്തിക്കാൻ സിറ്റി: കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രത്തിൽ പുതിയൊരു ഏടായി മാറിയ റോം ഗ്ലോബൽ മീറ്റ് സമാപിച്ചു. മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ ഇന്നലെ അസീസിയിലേക്കു തീർഥാടനം നടത്തി ലോകസമാധാനത്തിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തിയതോടെയാണ് ഗ്ലോബൽ മീറ്റിന് സമാപനം കുറിച്ചത്. കത്തോലിക്ക കോൺഗ്രസിന്റെ അടുത്ത ഗ്ലോബൽ മീറ്റ് 2028ൽ ആഫ്രിക്കയിലാണ്.
40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് 19 മുതൽ ഇന്നലെവരെ നടന്ന ഗ്ലോബൽ മീറ്റിൽ സജീവമായി പങ്കെടുത്തത്. സംഘടനയുടെ പ്രവർത്തനത്തിൽ നവോന്മേഷവും പുതിയ ദിശാബോധവും നൽകുന്നതായി ഗ്ലോബൽ മീറ്റ് മാറിയെന്ന് ത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
ആഗോളതലത്തിൽ സീറോമലബാർ സമുദായത്തെ കൂടുതൽ ഒന്നിപ്പിക്കുന്നതിനും കെട്ടുറപ്പോടെ മുന്നേറുന്നതിനും ഗ്ലോബൽ മീറ്റ് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉൾപ്പടെ പതിനഞ്ചോളം മെത്രാന്മാർ മീറ്റിൽ മുഴുവൻസമയ പങ്കാളികളായി. ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി പുളിക്കേക്കര, ഡേവിസ് എടക്കളത്തൂർ, ബെന്നി ആന്റണി, ടോണി പുഞ്ചക്കുന്നേൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവരാണ് റോം ഗ്ലോബൽ മീറ്റിന് നേതൃത്വം നൽകിയത്.
Tags : Assisi Concludes PrayerEvent RomeGlobalMeet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash