ടിബറ്റിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ.
ബെയ്ജിംഗ്: ടിബറ്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂകന്പത്തിൽ 16 പേർ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 76 ആയി ഉയർന്നുവെന്നു ചൈനീസ് വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
വടക്കൻ ടിബറ്റിലെ മലയോര നഗരമായ നാഗ്ചുവിലാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകന്പമാപിനിയിൽ 7.0 തീവ്രത രേഖപ്പെടുത്തി. 300 വീടുകൾക്കു കേടുപാടുണ്ടായി. 12,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
Tags : Tibet Earthquake Nagchu NorthernTibet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash