x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും; മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്‌ക്
Published: October 23, 2026 06:40 PM IST | Updated: October 23, 2026 06:58 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് ആ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കും.

എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. നാ​ളെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ടും മ​റ്റ് ജി​ല്ല​ക​ള്‍​ക്ക് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്.

25-ാം തീ​യ​തി തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ വ​യ​നാ​ട് വ​രെ​യു​ള്ള 12 ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മ​റ്റ​ന്നാ​ള്‍ യെ​ല്ലോ അ​ലേ​ര്‍​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് ന്യൂ​ന​മ​ര്‍​ദം സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ തീ​വ്ര​ത വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

വ്യാ​ഴാ​ഴ്ച വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ര്‍​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍ ക​ള്ള​ക്ക​ട​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

 

Tags : heavy rain alert rain continue state alert days

Recent News

Corehub Up