മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ
വഡോദര: സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 198 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 49.5 ഓവറിൽ 197 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
62 റൺസെടുത്ത ബിലോവ്ഡ് ബിസയും 29 റൺസെടുത്ത മൈക്കെല്ലെ മാവുംഗയും 25 റൺസെടുത്ത മോഡെസ്റ്റർ മുപാചിക്ക്വവും മാത്രമാണ് സിംബാബ്വെ നിരയിൽ തിളങ്ങിയത്. ചിപോ മുഗേരി 21 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും ദീപ്തി ശർമ രണ്ട് വിക്കറ്റും ഷെഫാലി വർമ ഓരു വിക്കറ്റും എടുത്തു.
Tags : women's ODI Cricket India zimbabwe 1st odi Vadodara Runs