എസി മിലാനെ പരാജയപ്പെടുത്തിയ ബേൺമൗത്ത് താരങ്ങളുടെ ആഘോഷം
ബേൺമൗത്ത്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ എഎഫ്സി ബേൺമൗത്തിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ എസി മിലാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ജസ്റ്റിൻ ക്ലുയ്വെർട്ടും മാർകസ് ടവേർനിയറും അമൈൻ അഡ്ലിയും ആണ് ബേൺമൗത്തിന് വേണ്ടി ഗോളുകൾ നേടിയത്. ക്ലുയ്വെർട്ട് എട്ടാം മിനിറ്റിലും ടവേർനിയർ 32-ാം മിനിറ്റിലും അഡ്ലി 84-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബേൺമൗത്തിന് ഒന്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബേൺമൗത്ത്.
Tags : UEFA Europa League Football Match AFC Bournemouth AFC Bournemouth beats AC Milan