Image for representation
കൊച്ചി: അങ്കമാലിയില്‍ 2.74 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി അങ്കമാലി എക്‌സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശിയായ യാക്കുബ് മണ്ഡലിനെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് എടുത്തു.
വ്യാഴാഴ്ച വൈകുന്നേരം 6.10ന് കിടങ്ങൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അങ്കമാലി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത് സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.കെ. ബിജു, സുരേഷ് ബാബു, പ്രിവന്‍റീവ് ഓഫീസര്‍ എം.എ. ഷിബു, പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് വി.ബി. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഫല്‍, സല്‍മാനുല്‍ ഫാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സജീഷ് പി.ബി. എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Tags : Cannabis Ganja Seizure Angamaly WestBengal Arrest