x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നല്‍കി, നടപടിയെടുക്കാന്‍ എക്‌സൈസും പൊലിസും തയാറാകുന്നില്ല: കെസിബിസി

കൊച്ചി ബ്യൂറോ
Published: October 23, 2026 12:10 PM IST | Updated: October 23, 2026 12:10 PM IST

Image for representation

കൊച്ചി: 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മദ്യം നല്‍കിയതില്‍ അബ്കാരി നിയമപ്രകാരം നടപടിയെടുക്കാന്‍ എക്‌സൈസും പൊലിസും തയാറാകുന്നില്ലെന്ന് കെസിബിസി.

എറണാകുളം കളമശേരിയിലെ ബാറിലും കോട്ടയം പാലായിലെ ബാറിലും കുട്ടികള്‍ക്ക് മദ്യം നല്‍കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ പൊലിസും എക്‌സൈസും നടപടി എടുത്തില്ല എന്നാണ് കെസിബിസി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിളയുടെ ആരോപണം.

ബാറിലിരിക്കുന്നതിനും മദ്യം വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബിപിഎല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണം. പട്ടിണിപാവങ്ങള്‍ പണിയെടുത്ത് സര്‍ക്കാരിന് വരുമാനവും വ്യക്തിക്ക് ആരോഗ്യക്ഷയവുമുണ്ടാക്കുകയാണ്.

മരുന്നിനും കുടിവെള്ളത്തിനും പെട്രോളിനും ഡീസലിനും ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടായാലും അത് ബാധിക്കാത്ത ഏക വസ്തു ആരോഗ്യവും മനസും സാമ്പത്തികവും ക്ഷയിപ്പിക്കുന്ന മദ്യം മാത്രമാണ്.

മദ്യത്തിന് ലൈസന്‍സുണ്ടെങ്കിലും മദ്യം വാങ്ങാന്‍ അനുമതിയില്ലാത്ത കുട്ടികള്‍ കള്ളുഷാപ്പുകളിലുള്‍പ്പെടെ ഇപ്പോഴും മദ്യപിക്കാന്‍ കയറുന്നുണ്ടെന്നും ഓപ്പറേഷന്‍ തൂഫാന്‍ നടപടി ഈ കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

Tags : Alcohol Children KCBC Excise KeralaGovernment

Recent News

Corehub Up