x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ്പ​യ​റി​യെ​ന്ന് പ​റ​ഞ്ഞ് പാ​ർ​ട്ടി​ക്കാ​ർ മാ​റ്റി​നി​ർ​ത്തി​യ​വ​ർ ഒ​ന്നി​ച്ചു; പ​രി​ഹാ​സ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: October 23, 2026 01:57 PM IST | Updated: October 23, 2026 02:01 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ന​ന്ത​പു​രം: എ​സ്എം​എ മ​രു​ന്ന് വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് മ​രു​ന്നി​ന്‍റെ ഗു​ണ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​താ​ണെ​ന്നും ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യ​ത് ചി​ല മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഈ ​മൂ​ന്നു​പേ​രും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്ക് പോ​ലും സ്വീ​കാ​ര്യ​ര​ല്ലാ​ത്ത​വ​രാ​ണെ​ന്നും സ്വ​യം ന്യാ​യീ​ക​രി​ക്കാ​നാ​ണ് അ​വ​ർ ഒ​ന്നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രെ​ന്ന നി​ല​യി​ൽ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ പോ​ലും ഇ​വ​രെ ത​ള്ളി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നാ​റ്റ്കോ ക​മ്പ​നി സി​പി​എ​മ്മി​ന് പ​ണം ന​ൽ​കി​യെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് മ​രു​ന്ന് തി​രി​ച്ചു​വാ​ങ്ങി​യ ന​ട​പ​ടി സം​ശ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സു​പ്രീം​കോ​ട​തി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച മ​രു​ന്നി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തി​നാ​ണ് ആ​ശ​ങ്ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ന്ന കൊ​ള്ള പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : SMAMedicineControversy K.Muraleedharan Health Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up