തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ. മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ പത്രസമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു.
ഈ മൂന്നുപേരും സ്വന്തം പാർട്ടിക്കാർക്ക് പോലും സ്വീകാര്യരല്ലാത്തവരാണെന്നും സ്വയം ന്യായീകരിക്കാനാണ് അവർ ഒന്നിച്ചിരിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. കാലാവധി കഴിഞ്ഞവരെന്ന നിലയിൽ സ്വന്തം പാർട്ടിക്കാർ പോലും ഇവരെ തള്ളിയതാണെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നാറ്റ്കോ കമ്പനി സിപിഎമ്മിന് പണം നൽകിയെന്നും മുരളീധരൻ ആരോപിച്ചു.
എസ്എംഎ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് മരുന്ന് തിരിച്ചുവാങ്ങിയ നടപടി സംശയങ്ങൾ ഒഴിവാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നൽകാൻ നിർദേശിച്ച മരുന്നിന്റെ കാര്യത്തിൽ എന്തിനാണ് ആശങ്കയെന്നും മുരളീധരൻ ചോദിച്ചു. കഴിഞ്ഞ പത്തുവർഷം ആരോഗ്യമേഖലയിൽ നടന്ന കൊള്ള പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.