x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാ​ന​മ്മ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 23, 2026 01:33 PM IST | Updated: October 23, 2026 01:33 PM IST

സു​ഷ്മ ദേ​വി

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഉ​ധം​പൂ​രി​ൽ ര​ണ്ടാ​ന​മ്മ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ പി​ടി​യി​ൽ. മോ​ക്ഷ് വ​ർ​മ്മ​യാ​ണ് ര​ണ്ടാ​ന​മ്മ​യാ​യ സു​ഷ്മ ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വീ​ട്ടി​ൽ​വ​ച്ച് മോ​ക്ഷ് വ​ർ​മ്മ സു​ഷ്മ​യു​ടെ ദേ​ഹ​ത്ത് ഡീ​സ​ൽ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ സു​ഷ്മ ദേ​വി നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടാ​ൻ ശ്ര​മി​ച്ചു. അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി തീ ​അ​ണ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി മോ​ക്ഷ് സു​ഷ്മ ദേ​വി​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Tags : Murder Stepmother Burn Death Arrest

Recent News

Corehub Up