Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burn

അ​മേ​രി​ക്ക​യി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തെ​ലു​ങ്കാ​ന സ്വ​ദേ​ശി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ഹ​നു​മ​കൊ​ണ്ട സ്വ​ദേ​ശി വി. ​ഭ​ര​ത് ച​ന്ദ​ർ റെ​ഡ്ഡി (29) ആ​ണ് മ​രി​ച്ച​ത്.

ഭ​ര​ത് ച​ന്ദ​റി​ന് തീ​പി​ടി​ത്ത​ത്തി​ൽ 75 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു. ഫ്ലോ​റി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 15 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാ​ണ് മ​ര​ണ​ത്തി​ന് കി​ഴ​ട​ങ്ങി​യ​ത്. ക​ർ​ഷ​ക​രാ​യ വി. ​സ​മ്മി റെ​ഡ്ഡി​യു​ടെ​യും ര​ജി​ത​യു​ടെ​യും മ​ക​നാ​ണ് ഭ​ര​ത്. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 2023-ലാ​ണ് ഭ​ര​ത് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്.

International

ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​ശു​പ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു തീ​പി​ടി​ച്ച് വെ​ന്തു​മ​രി​ച്ചു. കാ​ൺ​പു​രി​ലെ ബ്ര​ഹ്മ് ന​ഗ​റി​ലു​ള്ള രാ​ജാ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് സം​ഭ​വം.

ജ​നി​ച്ച​യു​ട​ൻ ത​ന്നെ കു​ഞ്ഞി​നെ എ​ൻ​ഐ​സി​യുി​ലെ വാ​മ​റി​നു​ള്ളി​ൽ കി​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​രി​ലെ ബ​ക്ക​ർ​ഗ​ഞ്ച് നി​വാ​സി​ക​ളാ​യ അ​രു​ൺ നി​ഷാ​ദ് -ബി​ട്ടു ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വം ന​ട​ന്ന​താ​യും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up