ശ്രീനഗർ: ജമ്മു കഷ്മീരിലെ ഉധംപൂരിൽ രണ്ടാനമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ പിടിയിൽ. മോക്ഷ് വർമ്മയാണ് രണ്ടാനമ്മയായ സുഷ്മ ദേവിയെ കൊലപ്പെടുത്തിയത്.
വീട്ടിൽവച്ച് മോക്ഷ് വർമ്മ സുഷ്മയുടെ ദേഹത്ത് ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഏകദേശം 70 ശതമാനത്തോളം പൊള്ളലേറ്റ സുഷ്മ ദേവി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ചു. അയൽവാസികൾ ഓടിയെത്തി തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി മോക്ഷ് സുഷ്മ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.