Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State

സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും: മു​ഖ്യ​മ​ന്ത്രി

പ​റ​വൂ​ർ: കേ​ര​ള​ത്തെ സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ സ​ണ്ണി ക​ൺ​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള ശു​ചി​ത്വ​സം​സ്‌​കാ​രം ന​മ്മു​ടെ നാ​ട്ടി​ലും ശീ​ല​മാ​യി മാ​റ​ണം. ഇ ​വേ​സ്റ്റ്, കെ​മി​ക്ക​ല്‍ വേ​സ്റ്റ് തു​ട​ങ്ങി​യ പു​തി​യ​ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കു കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും. മാ​ലി​ന്യ​സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ള്‍ പ​ഠി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​തി​നേ​ക്കാ​ള്‍ മി​ക​ച്ച ബെ​സ്റ്റ് മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ കേ​ര​ള​ത്തി​ല്‍​ത്ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കും.

മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ധ​ന​വ​കു​പ്പ് ന​ല്‍​കും. ക​ട​ലാ​സ് ക​മ്പ​നി​ക​ളെ മാ​റ്റി​നി​ര്‍​ത്തി, മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ക​മ്പ​നി​ക​ളെ പ​ഠി​ച്ചു മാ​ത്ര​മേ ചു​മ​ത​ല​യേ​ല്‍​പ്പി​ക്കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​മ്പ​യി​ന്‍ ലോ​ഗോ​യും പ​ദ്ധ​തി രൂ​പ​രേ​ഖ​യും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Kerala

ഓ​ണ​ത്തി​ന് സംസ്ഥാനത്തിന്‍റെ നി​കു​തിവ​രു​മാ​നം കു​തി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​കു​​​തി വ​​​രു​​​മാ​​​നം കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം 3,000 കോ​​​ടി ക​​​വി​​​ഞ്ഞു. ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും കു​​​ടി​​​ശി​​​ക​​​ക​​​ളും ഉ​​​ൾ​​​പ്പടെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ പ​​​ണം ന​​​ൽ​​​കി​​​യ​​​ത് ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം ഉ​​​യ​​​രാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ൽ​​​പ​​​ന നി​​​കു​​​തി​​​യും സെ​​​സും കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ഖ​​​ജ​​​നാ​​​വി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം വ​​​രു​​​മാ​​​നം ഇ​​​നി​​​യും ഉ​​​യ​​​രും.

മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ 361 കോ​​​ടി രൂ​​​പ​​​യു​​​ടെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. 2025 ഓ​​​ഗ​​​സ്റ്റി​​​ൽ 2,717 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​തെ​​​ങ്കി​​​ൽ 2026 ഓ​​​ഗ​​​സ്റ്റി​​​ലെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം 3,078 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഉ​​​യ​​​ർ​​​ന്നു.

13 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന. കേ​​​ര​​​ള​​​ത്തി​​​ന് അ​​​ക​​​ത്തു പി​​​രി​​​ച്ച ജി​​​എ​​​സ്ടി സം​​​സ്ഥാ​​​ന വി​​​ഹി​​​തം ഇ​​​ന​​​ത്തി​​​ൽ (പ്രി -​​​സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് എ​​​സ്ജി​​​എ​​​സ്ടി) 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തേ ഇ​​​ന​​​ത്തി​​​ൽ 2025 ഓ​​​ഗ​​​സ്റ്റി​​​ൽ 1,221 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​ത് 1,369 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഐ​​​ജി​​​എ​​​സ്ടി ഉ​​​ൾപ്പടെ​​​യു​​​ള്ള പോ​​​സ്റ്റ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് എ​​​സ്ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ 2,803 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ലെ വ​​​രു​​​മാ​​​നം ഇ​​​ത്ത​​​വ​​​ണ ഓ​​​ഗ​​​സ്റ്റി​​​ൽ 3,268 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന.

ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യു​​​ള്ള ജി​​​എ​​​സ്ടി മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 21 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യു​​​ള്ള ഐ​​​ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി ഇ​​​ന​​​ത്തി​​​ൽ 13,319 കോ​​​ടി രൂ​​​പ പി​​​രി​​​ച്ചെ​​​ടു​​​ത്തെ​​​ങ്കി​​​ൽ 2026ലെ ​​​ഇ​​​തേ അ​​​ഞ്ചു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 16,132 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

ഓ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും ന​​​ൽ​​​കേ​​​ണ്ട പ​​​ണം നേ​​​ര​​​ത്തേത​​​ന്നെ സ​​​ർ​​​ക്കാ​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ക്കു​​​റി ഓ​​​ണ വി​​​പ​​​ണി​​​യും ജ​​​ന​​​നി​​​ബി​​​ഡ​​​മാ​​​യി​​​രു​​​ന്നു.
ഓ​​​ണ വി​​​പ​​​ണി​​​യി​​​ലെ ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ലെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​ത്തി​​​ലും കൂ​​​ടു​​​ത​​​ൽ ഉ​​​ണ​​​ർ​​​വു ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പു പ്ര​​​തീ​​​ക്ഷ.

യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ നി​​​കു​​​തി വ​​​ല​​​യ​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളും നി​​​കു​​​തി​​​ക്ക് ഉ​​​ള്ളി​​​ലാ​​​യ​​​തും വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​​യ് ക്കു​​​ള്ള മ​​​റ്റൊ​​​രു കാ​​​ര​​​ണ​​​മാ​​​യി ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Kerala

സംസ്ഥാനം ക​ടു​ത്ത ചൂ​ടി​ലേ​ക്കെന്നു സൂചന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

വേ​​​ണ്ട​​​ത്ര മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത ചൂ​​​ടി​​​ലേ​​​ക്കും വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കും നീ​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.മ​​​ഴ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 24 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പ​​​കു​​​തി​​​യോ​​​ളം ജി​​​ല്ല​​​ക​​​ൾ ഇ​​​പ്പോ​​​ഴും മ​​​ഴ​​​ക്കു​​​റ​​​വി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണ്. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് സ്ഥി​​​തി രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത്. 52 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ വ​​​രെ ജി​​​ല്ല​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ൽ 45 ശ​​​ത​​​മാ​​​ന​​​വും കൊ​​​ല്ല​​​ത്ത് 32 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ഴ​​​ക്കു​​​റ​​​വ് 25 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രു ജി​​​ല്ല​​​യി​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു​​​ള്ള മ​​​ഴപ്ര​​​വ​​​ച​​​ന​​​ത്തി​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മ​​​ല്ല.

ഏ​​​താ​​​ണ്ട് വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന​​​ത്.

കാ​​​ല​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഇ​​​നി ആ​​​ഴ്ച​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. മ​​​ഴ​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ കാ​​​ർ​​​ഷി​​​ക, വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

Kerala

സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ടെ​ണ്ണ​ൽ 29ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 28ന് ​ന​ട​ക്കും. 29നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഏ​ഴ് ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ എം​എ​ൽ​എ​മാ​രാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് 38 വാ‍‍​ർ​ഡു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

ഫാ​ത്തി​മ ത​ഹ്‍​ലി​യ പ്ര​തി​നി​ധീ​ക​രി​ച്ച കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ കു​റ്റി​ച്ചി​റ വാ​ർ​ഡ്, സു​ധീ​ർ ഷാ ​പാ​ലോ​ട് അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ല്ല​റ ഡി​വി​ഷ​ൻ തു​ട​ങ്ങി ദീ​പ​ക് ജോ​യ്, ടി.​എം.​ശ​ശി, സു​മേ​ഷ് അ​ച്യു​ത​ൻ, വി​നു ജോ​ബ്, സി.​വി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രു​ടെ വാ​ർ​ഡു​ക​ളി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു; ഇ​ന്ന് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട്  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് ഒ​മ്പത് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​സ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വോ​ണ ദി​വ​സം നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് തി​രു​വോ​ണ ദി​വ​സം യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

സം​സ്ഥാ​ന​ത്ത് 2,000 ക​ർ​ഷ​ക ച​ന്ത​ക​ൾ​ക്കു തു​ട​ക്ക​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മി​​​ക​​​ച്ച വി​​​പ​​​ണി​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന്യാ​​​യ​​​വി​​​ല​​​യി​​​ൽ ഗു​​​ണ​​​മേ·​​​യു​​​ള്ള കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 2,000 ‘ഓ​​​ണ​​​സ​​​മൃ​​​ദ്ധി 2026’ ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് നി​​​ർ​​​വ​​​ഹി​​​ച്ചു. 25 വ​​​രെ​​​യാ​​​ണ് ഓ​​​ണ​​​ക്കാ​​​ല ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

ഓ​​​ണ​​​ക്കാ​​​ല വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ച്ചു ക​​​ർ​​​ഷ​​​ക​​​ന് മി​​​ക​​​ച്ച വി​​​ല​​​യും ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ന്യാ​​​യ​​​വി​​​ല​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ഓ​​​ണ​​​സ​​​മൃ​​​ദ്ധി ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന അ​​​നാ​​​വ​​​ശ്യ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും ഊ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ കൂ​​​ടി​​​യാ​​​ണി​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

2,000 ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ളി​​​ൽ 1,074 എ​​​ണ്ണം കൃ​​​ഷി​​​വ​​​കു​​​പ്പും 766 ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പും 160 എ​​​ണ്ണം വി​​​എ​​​ഫ്പി​​​സി​​​കെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു സം​​​ഭ​​​രി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്ക് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ മൊ​​​ത്ത​​​വ്യാ​​​പാ​​​ര വി​​​ല​​​യേ​​​ക്കാ​​​ൾ 10 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കും. ജൈ​​​വ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ജൈ​​​വ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ മൊ​​​ത്ത​​​വ്യാ​​​പാ​​​ര വി​​​ല​​​യേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കി ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് സം​​​ഭ​​​രി​​​ക്കു​​​ക​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ ചി​​​ല്ല​​​റ​​​വി​​​ല​​​യേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പി​​​ന്‍റെ പ​​​ച്ച​​​ക്ക​​​റി സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2.73 കോ​​​ടി​​​യി​​​ല​​​ധി​​​കം കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​തു​​​ക പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് കൃ​​​ഷി​​​ഭ​​​വ​​​നെ സ്മാ​​​ർ​​​ട്ട് കൃ​​​ഷി​​​ഭ​​​വ​​​നാ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ടി. ​​​സി​​​ദ്ദി​​​ഖ് ച​​​ട​​​ങ്ങി​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

സം​സ്ഥാ​ന​ത്തു​ട​നീ​ളം 2000 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കും: മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ത്തി​ന് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ​യും വി​എ​ഫ്പി​സി​കെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 2000 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്. ഓ​ണ​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​പ​ണി​യി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി, പു​ഷ്പ ഉ​ത്പാ​ദ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'ഓ​ണ​ത്തി​നൊ​രു​ക്കാം, വി​ള​വി​ന്റെ വി​സ്മ​യം' പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കൃ​ഷി​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് പ​ഴം, പ​ച്ച​ക്ക​റി, പു​ഷ്പ കൃ​ഷി​ക​ൾ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. 'ക​തി​ർ', 'കൃ​ഷി സ​ഖി' തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

നാ​ളി​കേ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് 100 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക നാ​ളി​കേ​ര പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല 'കേ​രാ​മൃ​തം' പ​രി​പാ​ടി​യി​ൽ പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. നാ​ളി​കേ​ര ദി​നം ഇ​ത്ത​വ​ണ വി​പു​ല​മാ​യി ആ​ച​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. റ​വ​ന്യൂ മ​ന്ത്രി എ ​പി അ​നി​ൽ കു​മാ​റും തൊ​ഴി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും വി​ള​വെ​ടു​പ്പി​ൽ പ​ങ്കു​ചേ​ർ​ന്നു.

 

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ 28 മ​ര​ണം; 58 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ര​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം ഇ​തു​വ​രെ 28 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. മൂ​ന്ന് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ 58 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 687 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും മ​ധ്യ​കേ​ര​ള​ത്തി​ൽ ദു​രി​തം ഒ​ഴി​യാ​തെ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലും അ​പ്പ​ർ കു​ട്ട​നാ​ട്, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ഞ്ഞൂ​റോ​ളം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യേ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ ക​ഴി​യു​ന്ന​ത്. എ​സി റോ​ഡ്, എം​സി റോ​ഡ്, തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ റോ​ഡ്, തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി.

30ന് തന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്‍കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Business

മാലിന്യം വിറ്റ് കാശാക്കി; സം​​​സ്ഥാ​​​ന​​​ത്തി​​​ന് 205 കോ​​​ടി, ഹ​​​രി​​​തക​​​ര്‍മ​​​സേ​​​ന​​​യ്ക്ക് 40 കോ​​​ടി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വീ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ മാ​​​ലി​​​ന്യം ശേ​​​ഖ​​​രി​​​ച്ചു വി​​​റ്റ​​​തി​​​ലൂ​​​ടെ ഹ​​​രി​​​ത ക​​​ര്‍മ​​​സേ​​​ന നേ​​​ടി​​​യ​​​ത് 40 കോ​​​ടി​​​യോ​​​ളം രൂ​​​പ.

പ്ലാ​​​സ്റ്റി​​​ക് അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ജൈ​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ (പു​​​ന​​​രു​​​പ​​​യോ​​​ഗ സാ​​​ധ്യ​​​ത​​​യു​​​ള്ള പാ​​​ഴ്‌​​​വ​​​സ്തു​​​ക്ക​​​ള്‍) സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ക്ലീ​​​ന്‍ കേ​​​ര​​​ള ക​​​മ്പ​​​നി​​​ക്കു വി​​​റ്റാ​​​ണ് ഹ​​​രി​​​തക​​​ര്‍മ​​​സേ​​​ന പ​​​ണം സ​​​മ്പാ​​​ദി​​​ച്ച​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ സം​​​സ്ഥാ​​​നം ആ​​​കെ നേ​​​ടി​​​യ​​​ത് 205.20 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

ക​​​മ്പ​​​നി ഇ​​​തു​​​വ​​​രെ 2,08,491 ട​​​ണ്‍ അ​​​ജൈ​​​വ പാ​​​ഴ്‌​​​വ​​​സ്തു​​​ക്ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ​​​മാ​​​യി സം​​​സ്‌​​​ക​​​രി​​​ച്ചു. ഇ​​​തി​​​ല്‍ 56,620 ട​​​ണ്‍ പു​​​ന​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തും വി​​​ല ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ്ലാ​​​സ്റ്റി​​​ക് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യാ​​​ണ്. 1.90 ല​​​ക്ഷം ട​​​ണ്‍ പു​​​ന​​​രു​​​പ​​​യോ​​​ഗം സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത വ​​​സ്തു​​​ക്ക​​​ളും 3,120 ട​​​ണ്‍ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മാ​​​ലി​​​ന്യ​​​വു​​​മാ​​​ണ്.

റോ​​​ഡും പ​​​ണി​​​തു

ക​​​മ്പ​​​നി ശേ​​​ഖ​​​രി​​​ച്ച പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 3,079 മെ​​​ട്രി​​​ക് ട​​​ണ്‍ ഷ്രെ​​​ഡ​​​ഡ് പ്ലാ​​​സ്റ്റി​​​ക് ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നും കൈ​​​മാ​​​റി. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 7,249 കി​​​ലോ​​​മീ​​​റ്റ​​​ര്‍ റോ​​​ഡാ​​​ണു നി​​​ർ​​​മി​​​ച്ച​​​ത്.

പാ​​​ഴ്‌​​​വ​​​സ്തു​​​ക്ക​​​ള്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തും വീ​​​ടു​​​ക​​​ളി​​​ല്‍ ഇ​​​വ ക​​​ത്തി​​​ക്കു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ക്ലീ​​​ന്‍ കേ​​​ര​​​ള ക​​​മ്പ​​​നി​​​ക്കും ഹ​​​രി​​​ത ക​​​ര്‍മ​​​സേ​​​ന​​​യ്ക്കും ക​​​ഴി​​​ഞ്ഞു. ഇ​​​ത് പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​ന് പു​​​തി​​​യ മാ​​​തൃ​​​ക​​​യാ​​​ണ്.

Kerala

എന്‍ഡിപിഎസ് ആക്‌ട്: ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാനം

കൊ​​​​​​​ച്ചി: എ​​​​​​​ന്‍ഡി​​​​​​​പി​​​​​​​എ​​​​​​​സ് (നാ​​​​​​​ര്‍കോ​​​​​​​ട്ടി​​​​​​​ക് ഡ്ര​​​​​​​ഗ്‌​​​​​​​സ് ആ​​​​​​​ന്‍ഡ് സൈ​​​​​​​ക്കോ​​​​​​​ട്രോ​​​​​​​പി​​​​​​​ക് സ​​​​​​​ബ്സ്റ്റ​​​​​​​ന്‍സ​​​​​​​സ്) നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി വ​​​​​​​രു​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വു​​​​​​​മാ​​​​​​​യി ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​മ​​​​​​​ന്ത്രി ര​​​​​​​മേ​​​​​​​ശ് ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല കേ​​​​​​​ന്ദ്ര ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​മ​​​​​​​ന്ത്രി അ​​​​​​​മി​​​​​​​ത് ഷാ​​​​​​​യെ കാ​​​​​​​ണാ​​​​​​​നൊ​​​​​​​രു​​​​​​​ങ്ങു​​​​​​​ന്നു.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള എം​​​​​​​പി​​​​​​​മാ​​​​​​​രും വി​​​​​​​ഷ​​​​​​​യം പാ​​​​​​​ര്‍ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ല്‍ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കും.
ചെ​​​​​​​റി​​​​​​​യ അ​​​​​​​ള​​​​​​​വി​​​​​​​ല്‍ ല​​​​​​​ഹ​​​​​​​രി​​​​​​​മ​​​​​​​രു​​​​​​​ന്ന് കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്കും വ​​​​​​​ന്‍തോ​​​​​​​തി​​​​​​​ല്‍ ക​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്കും നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ ചി​​​​​​​ല വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ള്‍ അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്.

ല​​​​​​​ഹ​​​​​​​രി​​​​​​മാ​​​​​​​ഫി​​​​​​​യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​രീ​​​​​​​തി​​​​​​​ക​​​​​​​ള്‍ മാ​​​​​​​റി​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ള്‍ അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ലി​​​​​​​ലാ​​​​​​​ണ് മ​​​​​​​ന്ത്രി ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി​​​​​​​യെ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.

നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന ല​​​​​​​ഹ​​​​​​​രി​​​​​​​മ​​​​​​​രു​​​​​​​ന്നി​​​​​​​ന്‍റെ അ​​​​​​​ള​​​​​​​വാ​​​​​​​ണ് ശി​​​​​​​ക്ഷ​​​​​​​യും ജാ​​​​​​​മ്യ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​ധാ​​​​​​​ന മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം. എ​​​​​​​ന്നാ​​​​​​​ല്‍ വ​​​​​​​ലി​​​​​​​യ ശൃം​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍ ചെ​​​​​​​റി​​​​​​​യ അ​​​​​​​ള​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ക്കി ല​​​​​​​ഹ​​​​​​​രി​​​​​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ള്‍ ഇ​​​​​​​ട​​​​​​​നി​​​​​​​ല​​​​​​​ക്കാ​​​​​​​രു​​​​​​​ടെ കൈ​​​​​​​വ​​​​​​​ശം എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ല്‍ പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ക​​​​​​​ര്‍ശ​​​​​​​ന വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ബാ​​​​​​​ധ​​​​​​​ക​​​​​​​മാ​​​​​​​കാ​​​​​​​തെ പോ​​​​​​​കു​​​​​​​ന്നു. ഇ​​​​​​​തു​​​​​​​വ​​​​​​​ഴി പ്ര​​​​​​​തി​​​​​​​ക​​​​​​​ള്‍ക്കു ജാ​​​​​​​മ്യം ല​​​​​​​ഭി​​​​​​​ക്കാ​​​​​​​നും വീ​​​​​​​ണ്ടും ല​​​​​​​ഹ​​​​​​​രി​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങാ​​​​​​​നു​​​​​​​മു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത വ​​​​​​​ര്‍ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണു പോ​​​​​​​ലീ​​​​​​​സി​​​​​​​ന്‍റെ ക​​​​​​​ണ്ടെ​​​​​​​ത്ത​​​​​​​ല്‍.

ഓ​​​​​​​ണ്‍ലൈ​​​​​​​ന്‍ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മു​​​​​​​ക​​​​​​​ള്‍, എ​​​​​​​ന്‍ക്രി​​​​​​​പ്റ്റ​​​​​​​ഡ് മെ​​​​​​​സേ​​​​​​​ജിം​​​​​​​ഗ് ആ​​​​​​​പ്പു​​​​​​​ക​​​​​​​ള്‍, സ​​​​​​മൂ​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ പ​​​​​​​ല ല​​​​​​​ഹ​​​​​​​രി ഇ​​​​​​​ട​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​വി​​​​​​​ദ്യ​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടാ​​​​​​​ന്‍ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ന്‍സി​​​​​​​ക​​​​​​​ള്‍ക്ക് കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​വും സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ല്‍കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ടെ​​​​​​​ന്നാ​​​​​​​ണ് വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ല്‍.

ല​​​​​​​ഹ​​​​​​​രി കേ​​​​​​​സു​​​​​​​ക​​​​​​​ളു​​​​​​​ടെ വി​​​​​​​ചാ​​​​​​​ര​​​​​​​ണ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കാ​​​​​​​ന്‍ പ്ര​​​​​​​ത്യേ​​​​​​​ക കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ര്‍ധി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. കേ​​​​​​​സു​​​​​​​ക​​​​​​​ള്‍ വ​​​​​​​ര്‍ഷ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​ത് പ്ര​​​​​​​തി​​​​​​​ക​​​​​​​ള്‍ക്ക് അ​​​​​​​നു​​​​​​​കൂ​​​​​​​ല സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം സൃ​​​​​​​ഷ്‌​​​​​​ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​മു​​​​​​​ണ്ട്.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തു ല​​​​​​​ഹ​​​​​​​രി​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ പോ​​​​​​​രാ​​​​​​​യ​​​​​​​ക​​​​​​​ള്‍ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​തെ ല​​​​​​​ഹ​​​​​​​രി​​​​​​മാ​​​​​​​ഫി​​​​​​​യ​​​​​​​യെ പൂ​​​​​​​ര്‍ണ​​​​​​​മാ​​​​​​​യി നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ഉ​​​​​​​ന്ന​​​​​​​ത പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​നാ​​​​​​​ല്‍ കാ​​​​​​​ലാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​യ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ എ​​​​​​​ന്‍ഡി​​​​​​​പി​​​​​​​എ​​​​​​​സ് നി​​​​​​​യ​​​​​​​മം​​​കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ ശ​​​​​​​ക്ത​​​​​​​മാ​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

Kerala

ഓഹരി വില്പന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അറിവോടെയാകണമെന്ന് തിരുവഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ

പ​ത്ത​നം​തി​ട്ട: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ഓ​ഹ​രി വി​ല്പ​ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​കളുടെ അ​റി​വോ​ടെ​യാ​ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യമ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​ന് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യാ​തെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ഓ​ഹ​രി​ക​ൾ കൈ​മാ​റു​ന്ന​തു ശ​രി​യ​ല്ല. വി​ഴി​ഞ്ഞം കേ​ര​ള​ത്തി​ന്‍റെ സ്വ​ത്താ​ണ്.

ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട് പോ​കാ​തി​രി​ക്കാ​നാ​ണ് ഓ​ഹ​രി കൈ​മാ​റ്റം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​റി​യ​ണ​മെ​ന്ന നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.

ര​ണ്ട് സ​ർ​ക്കാ​രു​ക​ളും അ​റി​ഞ്ഞാ​ണ് ന​ട​പ​ടി​യെ​ന്ന് ഇ​തേ​വ​രെ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ: സം​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യ​ത് പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പ​​​ദ്ധ​​​തി​​​യാ​​​യ ജ​​​ൽ​​​ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ 50 ശ​​​ത​​​മാ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. 50 ശ​​​ത​​​മാ​​​നം കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ള​​​ഉ. പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷം കൂ​​​ടി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നീ​​​ട്ടി ന​​​ല്കി. ക​​​രാ​​​റു​​​കാ​​​രു​​​ടെ കു​​​ടി​​​ശി​​​ക ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്ന​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക എ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. ഡാ​​​മു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലെ മ​​​ണ്ണും ചെ​​​ളി​​​യും നീ​​​ക്കം ചെ​​​യ്ത് ഡാ​​​മു​​​ക​​​ളി​​​ലെ സം​​​ഭ​​​ര​​​ണ ശേ​​​ഷി ഉ​​​യ​​​ർ​​​ത്താ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ ഡാം ​​​നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് കേ​​​ര​​​ള നി​​​ല​​​പാ​​​ട്

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ അ​​​ണ​​​ക്കെ​​​ട്ടു നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്നു ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്രി​​​ലെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

വേസ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും:മ​​​ന്ത്രി ഷാ​​​ജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ഏ​​​റ്റ​​​വും പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന മാ​​​ലി​​​ന്യ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വേ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ​​​വ മ​​​ന്ത്രി കെ.​​​എം ഷാ​​​ജി. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ ന​​​ല്കി​​​യ ഒ​​​രാ​​​ളും ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് മു​​​ന്നോ​​​ട്ടു​​​വെ​​​ച്ച രാ​​​ഷ്ട്രീ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ നി​​​ല​​​നി​​​ല്ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


കൊ​​​ച്ചി-​​​കോ​​​ട്ട​​​യം-​​​ആ​​​ല​​​പ്പു​​​ഴ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ജ​​​ല​​​ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​തം
പ​​​രി​​​ഗ​​​ണ​​​നയി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി-​​​കോ​​​ട്ട​​​യം-​​​ആ​​​ല​​​പ്പു​​​ഴ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ച് ജ​​​ല ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​തം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി ജോ​​​ണ്‍. ഇ​​​തേ​​​ക്കു​​​റി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

വേ​​​ന്പ​​​നാ​​​ട്ട് കാ​​​യ​​​ലി​​​ൽ സ​​​ണ്‍​സെ​​​റ്റ് ക്രൂ​​​യി​​​സ് തു​​​ട​​​ങ്ങും. സ്വ​​​ദേ​​​ശ ,വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളെ ഒ​​​രേ​​​പോ​​​ലെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൂ​​​ടാ​​​തെ കൂ​​​ടു​​​ത​​​ൽ സോ​​​ളാ​​​ർ ബോ​​​ട്ട് സ​​​ർ​​​വീ​​​സു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ക്കും.വേ​​​ളി -അ​​​ഞ്ചു​​​തെ​​​ങ്ങ് ജ​​​ല​​​ഗ​​​താ​​​ഗ​​​ത ബോ​​​ട്ട് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വാണെന്നും ഇ​​​തി​​​നാ​​​ൽ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ്.

ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് പീ​​​ക് ടൈ​​​മി​​​ൽ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം വേ​​​ണ്ടിവ​​​ന്ന​​​ത്. രാ​​​ത്രി 9.30 മു​​​ത​​​ൽ 10 വ​​​രെ 130 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ​​​യും 10 മു​​​ത​​​ൽ 11 വ​​​രെ 470 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ​​​യും 11 മ​​​ണി 12 വ​​​രെ 400 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ​​​യും കു​​​റ​​​വു​​​ണ്ടാ​​​യി. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം വേ​​​ണ്ടി വ​​​ന്ന​​​തെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ഇ​​​ബി അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളിൽ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 21.25 ശ​​​ത​​​മാ​​​നം വെ​​​ള്ളം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ​​​സ​​​മ​​​യം 47.22 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മാ​​​ണ് ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​ള​​​വി​​​ൽ മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​ കാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണി​​​തെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് വീ​ണ്ടും മ​ര​ണം

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് വീ​ണ്ടും മ​ര​ണം. തൃ​ശൂ​ര്‍ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ 43കാ​ര​നാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഷി​ഗെ​ല്ല ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 13-ാം തീ​യ​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്.

വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്. രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്.

മലപ്പുറം ജില്ലയിൽ രണ്ട് പേരാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.

Kerala

സം​സ്ഥാ​ന​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ​യു​ടെ വ്യാ​പ​ക പ​രി​ശോ​ധ​ന

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. തി​രൂ​ര​ങ്ങാ​ടി​യി​ലെ ഹോ​ളോ​ബ്രി​ക്സ് ഗോ​ഡൗ​ണി​ലും വ​ണ്ടൂ​രി​ലു​ള്ള ഒ​രു വീ​ട്ടി​ലു​മാ​ണ് മ​ല​പ്പു​റ​ത്തെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ഏ​ഴി​ന് തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട്ട് വ​ച്ച് ഒ​രു ലോ​റി​യി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ളി​റ​ക്കു​ന്ന ലോ​റി​യാ​യി​രു​ന്നു ഇ​ത്.

ലോ​റി​യി​ലെ ഉ​ള്ളി​ച്ചാ​ക്കു​ക​ള്‍​ക്കി​ട​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക്വാ​റി​യി​ലേ​ക്കു​ള്ള ആ​വ​ശ്യ​ത്തി​ന് എ​ത്തി​ച്ചെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ടു​മേ​നി​യി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ക​രി​ങ്ക​ൽ ക്വാ​റി ന​ട​ത്തി​യി​രു​ന്ന സ​ജി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലും ക്വാ​റി​യി​ലും ആ​ണ് പ​രി​ശോ​ധ​ന. മ​ല​പ്പു​റ​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

കോ​ഴി​ക്കോ​ട് മു​ക്കം എ​ര​ഞ്ഞി​മാ​വി​ൽ, എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ എ​ര​ഞ്ഞി​മാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ​ല​ന്‍റ് ബ്രി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും വീ​ട്ടി​ലു​മാ​ണ് എ​ൻ​ഐ​എ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പ് കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ല: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ലെ​ന്ന് സി​പി​എം. സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പ​രാ​മ​ർ​ശം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലാ​തി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് തോ​റ്റെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പാ​ർ​ട്ടി​യു​ടെ എ​ല്ലാ ത​ട്ടി​ലും ആ ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​ത് ക​ന​ത്ത തോ​ൽ​വി​യാ​ണ്. സം​ഘ​ട​നാ ദൗ​ർ​ബ​ല്യം കാ​ര​ണ​മാ​യോ​യെ​ന്നും പ​രി​ശോ​ധ​ന വേ​ണം. തോ​ൽ​വി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടു​ള​ള തി​രു​ത്ത​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ​ത്ത​ല​ത്തി​ലും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ നേ​തൃ​ത്വ​ത്തി​ന് വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു. പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ച്ചു​കൊ​ണ്ടു​ള​ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​നം.

സം​സ്ഥാ​ന സ​മി​തി​യി​ൽ സി​പി​ഐ​ക്കെ​തി​രെ​യും സി​പി​എം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി. പി.​എം.​ശ്രീ പ​ദ്ധ​തി​യി​ൽ അ​ട​ക്കം സി​പി​ഐ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ യു​ഡി​എ​ഫി​ന് ശ​ക്തി​പ​ക​രു​ന്ന​താ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നും വി​മ​ർ​ശ​ന​മു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി​യ നീ​ക്കം ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര​കാ​ലാ​വ​സ്ഥ മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

മേ​യ് 16ഓ​ടെ തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, ആ​ന്‍​ഡ​മാ​ന്‍ ക​ട​ല്‍, ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍​ഷം എ​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി നി​ല​നി​ന്നി​രു​ന്ന ന്യൂ​ന​മ​ര്‍​ദ്ദം നി​ല​വി​ല്‍ ശ​ക്തി​പ്രാ​പി​ച്ച് ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റി​യ​താ​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

 

Kerala

വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം; സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല

 തിരുവനന്തപുരം: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​ഥ. പ​ര​സ്യ പ്ര​ക​ട​നം കെ​പി​സി​സി വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലൂ​ടെ​യാ​ണ് ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ടെ വി.​ഡി. സ​തീ​ശ​ൻ അ​നു​കൂ​ലി​ക​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ജാ​ഥ ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​നാ​യി വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കു​ന്നു. നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​തേ​സ​മ​യം, കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സമി​ല്ല.

Kerala

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നും നിരവധി പേർക്ക് പാമ്പു കടിയേറ്റു

ഉറക്കത്തിനി​​​​ടെ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു 13കാ​​​​ര​​​​ൻ ചി​​​​കി​​​​ത്സ​​​​യി​​​​ൽ

നി​​​​ല​​​​മ്പൂർ: ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങു​​​​ന്പോൾ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ 13 കാ​​​​ര​​​​ൻ മ​​​​ഞ്ചേ​​​​രി ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ.

നി​​​​ല​​​​മ്പൂർ രാ​​​​മം​​​​കു​​​​ത്ത് സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ചി​​​​റ​​​​ക്കാ​​​​ട്ട് ഷി​​​​നോ​​​​ജി​​​​ന്‍റെ മ​​​​ക​​​​ൻ ആ​​​​ൽ​​​​വി​​​​നോ ഷി​​​​നോ​​​​ജി​​​​നാ​​​​ണ് ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ല​​​​യണ​​​​യ്ക്ക​​​​ടി​​​​യി​​​​ൽ​​നി​​​​ന്ന് കൈ​​​​വി​​​​ര​​​​ലു​​​​ക​​​​ൾ​​​​ക്ക് പി​​​​റ​​​​കി​​​​ലാ​​​​യി പാ​​​​ന്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 6.45 ഓ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. പാ​​​​ന്പ് ക​​​​ടി​​​​ച്ച പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട​​​​തോ​​​​ടെ നി​​​​ല​​​​ന്പൂ​​​​ർ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം മ​​​​ഞ്ചേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കു​​​​ട്ടി അ​​​​പ​​​​ക​​​​ട നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പൂ​​​​ക്കോ​​​​ട്ടും​​​​പാ​​​​ടം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ആ​​​​ൽ​​​​വി​​​​നോ.

എ​ട​പ്പാ​ളി​ൽ 21കാ​രി​ക്കു പാ​മ്പുക​ടി​യേ​റ്റു; യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ

എ​​​​ട​​​​പ്പാ​​​​ൾ: വീ​​​​ടി​​​​ന്‍റെ പി​​​​റ​​​​കു​​​​വ​​​​ശ​​​​ത്തെ അ​​​​ല​​​​ക്കുക​​​​ല്ലി​​​​ന് സ​​​​മീ​​​​പം യു​​​​വ​​​​തി​​​​ക്ക് പാ​​​​ന്പു​​​​ക​​​​ടി​​​​യേ​​​​റ്റു. എ​​​​ട​​​​പ്പാ​​​​ൾ പാ​​​​ട​​​​ത്ത​​​​ങ്ങാ​​​​ടി താ​​​​മ​​​​സി​​​​ക്കു​​​​ന്ന ചി​​​​റ​​​​ക്ക​​​​ൽ വീ​​​​ട്ടി​​​​ൽ ഇ​​​​സ്മാ​​​​യി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ ഷ​​​​ഹ​​​​ല ത​​​​സ്നി(21)​​​​നാ​​​​ണ് പാ​​​​ന്പി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കു​​​​ഞ്ഞി​​​​നെ എ​​​​ടു​​​​ത്ത് അ​​​​ല​​​​ക്കുക​​​​ല്ലി​​​​ന് സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ യു​​​​വ​​​​തി​​​​ക്ക് പാ​​​​ന്പ്ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​വ​​​​രു​​​​ടെ ബ​​​​ഹ​​​​ളം കേ​​​​ട്ട് ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ളും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് യു​​​​വ​​​​തി​​​​യെ എ​​​​ട​​​​പ്പാ​​​​ളി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പി​​​​ന്നീ​​​​ട് കു​​​​ന്നം​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ആ​​​​ന്‍റി​​​​വെ​​​​നം ന​​​​ൽ​​​​കി​​​​യ യു​​​​വ​​​​തി ഐ​​​​സി​​​​യു​​​​വി​​​​ൽ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ക​​​​ടി​​​​ച്ച പാ​​​​ന്പ് വി​​​​ഷ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

കാ​റ​ള​ത്ത് ര​ണ്ടു​പേ​ര്‍​ക്കും വെ​ള്ളാ​ങ്ക​ല്ലൂ​രി​ല്‍ ഒ​രാ​ള്‍​ക്കും പാ​മ്പു​ക​ടി​യേ​റ്റു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കാ​​​റ​​​ള​​​ത്തും താ​​​ണി​​​ശേ​​​രി​​​യി​​​ലു​​​മാ​​​യി ര​​​ണ്ടു​​​പേ​​​ര്‍​ക്കും വെ​​​ള്ളാ​​​ങ്ക​​​ല്ലൂ​​​രി​​​ല്‍ ഒ​​​രാ​​​ള്‍​ക്കും പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു.

കാ​​​റ​​​ളം പു​​​ല്ല​​​ത്ത​​​റ സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം വെ​​​ള്ളേ​​​പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ പ്ര​​​സീ​​​ദ​​​യ്ക്കാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. വീ​​​ട്ടു​​​പ​​​റ​​​മ്പി​​​ലെ പു​​​ല്ലു പ​​​റി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ടി​​​യേ​​​റ്റ​​​ത്. ഉ​​​ട​​​ന്‍​ത​​​ന്നെ വീ​​​ട്ടു​​​കാ​​​ര്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ‌

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​ത​​​ന്നെ താ​​​ണി​​​ശേ​​​രി ക​​​നാ​​​ല്‍ ബ​​​ണ്ടി​​​നു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ചാ​​​ണ് ന​​​ട​​​വ​​​ര​​​മ്പ് ചാ​​​മ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി പി​​​ടു​​​ക്കാ​​​ട്ടു​​​പ​​​റ​​​മ്പി​​​ല്‍ സ​​​നീ​​​ഷി(31)​​​നു പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. കി​​​ണ​​​ര്‍​നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ സ​​​നീ​​​ഷ് ജോ​​​ലി​​​ക്കാ​​​യി സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി താ​​​ണി​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​താ​​​ണ്. സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ഹ​​​ന​​​ത്തി​​​ല്‍ ക​​​യ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്.

വെ​​​ള്ളാ​​​ങ്ക​​​ല്ലൂ​​​രി​​​ല്‍ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന തി​​​രു​​​ന​​​ല്‍​വേ​​​ലി സ്വ​​​ദേ​​​ശി വി​​​ജ​​​യ് ശ​​​ങ്ക​​​റി(47) നും ​​​പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റു. വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍​വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ജ​​​ന​​​ലി​​​ലൂ​​​ടെ അ​​​ക​​​ത്തേ​​​ക്ക് ഇ​​​ഴ​​​ഞ്ഞു​​​വ​​​ന്ന പാ​​​മ്പാ​​​ണ് ക​​​ടി​​​ച്ച​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​രു​​​വ​​​രെ​​​യും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

 

Kerala

പോളിംഗിൽ കുതിച്ച് എറണാകുളം; സംസ്ഥാനത്ത് 62 ശതമാനം കടന്ന് പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്നോടെ പോളിംഗ് ശതമാനം 62 ശതമാനം കടന്നു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നാ​യി വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.

30, 495 ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2.71 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു വി​ധി​യെ​ഴു​തു​ന്ന​ത്.

 എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 66 ശതമാനം പോളിംഗും കാസർഗോഡ് 61.32 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച് ( ഉച്ചയ്ക്ക് മൂന്ന് വരെ)

തിരുവനന്തപുരം: 61.38
കൊല്ലം: 61.44
പത്തനംതിട്ട: 59.25
ആലപ്പുഴ: 62.16
കോട്ടയം: 61.46
ഇടുക്കി: 62.35
എറണാകുളം: 66.00
തൃശൂർ: 63.17
പാലക്കാട്: 64.69
മലപ്പുറം: 62.27
കോഴിക്കോട്: 64.17
വയനാട്: 61.43
കണ്ണൂർ: 62.11
കാസർഗോഡ്: 61.323

Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള - ക​ര്‍​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

സം​സ്ഥാ​ന​ത്ത് 2.70 കോ​ടി വോ​ട്ട​ർ​മാ​ർ; വോ​ട്ട​റാ​കാ​ൻ ഇ​നി​യും അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള​​​ത് 2,70,64,769 വോ​​​ട്ട​​​ർ​​​മാ​​​ർ.1,38,81,522 സ്ത്രീ​​​ക​​​ളും 1,31,83,002 പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രു​​​മാ​​​ണു​​​ള്ള​​​ത്. 272 ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രു​​​മു​​​ണ്ട്. പ്ര​​​വാ​​​സി​​​ക​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു​​​ള്ള 2,34,049 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 1,98,047 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 35,994 സ്ത്രീ​​​ക​​​ളു​​​മാ​​​ണ് പ്ര​​​വാ​​​സി​​​ക​​​ളാ​​​യു​​​ള്ള​​​ത്.

18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​നി​​​യും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

ഇ​​​തി​​​നു ശേ​​​ഷം ഒ​​​രാ​​​ഴ്ചകൂ​​​ടി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 30,471 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

തൊ​​​ട്ടു​​​മു​​​ൻ​​​പു ന​​​ട​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളേ​​​ക്കാ​​​ൾ 5,062 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ പേ​​​രെ വോ​​​ട്ടിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ച് പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ല​​​ക്ഷ്യം.

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ബ​ഡി താ​രം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

നീ​​​ലേ​​​ശ്വ​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ബ​​​ഡി താ​​​ര​​​വും കോ​​​ഴി​​​ക്കോ​​​ട് മു​​​ക്കം സ്പോ​​​ർ​​​ട്സ് സ്കൂ​​​ളി​​​ലെ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ നി​​​തി​​​ൻ കൃ​​​ഷ്ണ (16) കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു.

പ​​​ട​​​ന്ന​​​ക്കാ​​​ട് അ​​​ന​​​ന്തം​​​പ​​​ള്ള​​​യി​​​ലെ പു​​​ഷ്പ​​​യു​​​ടെ​​​യും മാ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി സ​​​തീ​​​ശ​​​ന്‍റെ​​​യും ഏ​​​ക മ​​​ക​​​നാ​​​ണ്. അ​​​ന​​​ന്തം​​​പ​​​ള്ള ശ​​​ബ​​​രി ക്ല​​​ബ്ബിന് സ​​​മീ​​​പം ഇ​​​ന്ന​​​ലെ ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന ക​​​ബ​​​ഡി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു വേ​​​ണ്ടി കൊ​​​ടി​​​തോ​​​ര​​​ണ​​ങ്ങ​​​ൾ കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ഉ​​​ട​​​ൻത​​​ന്നെ നീ​​​ലേ​​​ശ്വ​​​രം തേ​​​ജ​​​സ്വി​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​​ല്ല. നീ​​​ലേ​​​ശ്വ​​​രം രാ​​​ജാ​​​സ് സ്കൂ​​​ളി​​​ൽ​​നി​​​ന്ന് പ​​​ത്താം​​​ക്ലാ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം സ്പോ​​​ർ​​​ട്സ് ക്വോട്ട​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ടു​​​ള്ള മു​​​ക്കം എ​​​ച്ച്എ​​​സ്എ​​​സി​​​ൽ പ്ല​​​സ് വ​​​ണ്ണി​​​ന് ചേ​​​ർ​​​ന്ന​​​താ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് സം​​​സ്ക​​​രി​​​ച്ചു.

National

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ യോഗം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ ഒ​​​രു​​​മി​​​ച്ചു​​​ള്ള യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും അ​​​നു​​​ബ​​​ന്ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

1999ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു യോ​​​ഗം അ​​​വ​​​സാ​​​ന​​​മാ​​​യി ന​​​ട​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ക്രി​​​യ​​​യി​​​ൽ നി​​​ര​​​വ​​​ധി പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു യോ​​​ഗം.

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യോ​​​ഗം. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ (ഇ​​​വി​​​എം), ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ റോ​​​ളു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ങ്കി​​​ട​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ ച​​​ർ​​​ച്ച ചെ​​​യ്യും.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ സു​​​ഖ്ബീ​​​ർ സിം​​​ഗ് സ​​​ന്ധു, വി​​​വേ​​​ക് ജോ​​​ഷി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

കേ​ര​ളം നി​ക്ഷേ​പ​സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​നം എ​ന്ന​തി​നു​മ​പ്പു​റം നി​ക്ഷേ​പ​സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​ക്ക​ഴി​ഞ്ഞെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ള​മ​ശേ​രി കി​ന്‍​ഫ്ര ഹൈ​ടെ​ക് പാ​ര്‍​ക്കി​ല്‍ ഫോ​ര്‍​സ വെ​യ​ര്‍​ഹൗ​സിം​ഗി​നു കീ​ഴി​ലു​ള്ള ഡ്രൈ​വ​ര്‍ ലോ​ജി​സ്റ്റി​ക്‌​സി​ന്‍റെ വെ​യ​ര്‍ ഹൗ​സ് ഫെ​സി​ലി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്‍ മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​ബ്‌​ദു​ൾ വ​ഹാ​ബ് എം​പി, ക​ള​മ​ശേ​രി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജ​മാ​ല്‍ മ​ണ​ക്കാ​ട​ന്‍, കി​ന്‍​ഫ്ര എം​ഡി സ​ന്തോ​ഷ് കോ​ശി തോ​മ​സ്, ഡ്രൈ​വ​ര്‍ ലോ​ജി​സ്റ്റി​ക്‌​സ് ചെ​യ​ര്‍​മാ​ന്‍ ആ​ഷി​ക് കൈ​നി​ക്ക​ര, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു, വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.

കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം സാധാരണ നിലയിലാണ്. നിരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം.

ആ​ന ആ​ക്ര​മ​ണ​ത്തി​ല്‍ 19 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​മ്പു​ക​ടി​യേ​റ്റ് 34 പേ​ര്‍ മ​രി​ച്ചു. കാ​ട്ടു​പ​ന്നി, ക​ടു​വ, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്നു വീ​തം ആ​ളു​ക​ളു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞു. മ​റ്റി​നം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 11 പേ​രു​ടെ മ​ര​ണം.

കാ​ട്ടാ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളി​ല്‍ 15 എ​ണ്ണം വ​ന​മേ​ഖ​ല​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​തി​ല്‍ 13 പേ​ര്‍ ആ​ദി​വാ​സി​ക​ളാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 2016-17 മു​ത​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 2011 മു​ത​ല്‍ 2025 വ​രെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ 1,549 മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. 1,158 പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 16,000 കി​ലോ​മീ​റ്റ​ര്‍ വ​നാ​തി​ര്‍​ത്തി​യു​ണ്ട്. ഇ​തി​ല്‍ 4,000 കി​ലോ​മീ​റ്റ​ര്‍ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളാ​ണ്. വ​ന​മേ​ഖ​ല​യി​ല്‍ 1,000 ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ര​ഹി​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തോ​ത് പ​കു​തി​യാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​യും. 2024ല്‍ ​മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 36 അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചു.

28 റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണ്. ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളും 28 പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടെ 30 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി വ​ന്യ​ജീ​വി ആ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

 

Kerala

കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്രം; യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തി​യ​ത്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തോ​ട് കേ​ന്ദ്രം യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും കേ​ന്ദ്ര അ​വ​ഗ​ണ​ന ജാ​ഥ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.​ കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ള​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു. അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ആ​ര്‍​ആ​ര്‍​ടി​എ​സ് പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. അ​തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഉ​പ​രോ​ധം തീ​ര്‍​ത്ത് ത​ക​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ലാ കോ​ട​തി​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ലാ കോ​ട​തി​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​ക​ളി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്.

ഇ​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ മു​ട​ങ്ങി. കോ​ട​തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​ടു​ക്കി കോ​ട​തി​യി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത് ത​മി​ഴ് ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

ശ്രീ​ല​ങ്ക​ൻ ഈ​സ്റ്റ​ർ മോ​ഡ​ൽ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് മെ​യി​ലി​ന്‍റെ ഉ​ള്ള​ട​ക്കം. കോ​ട​തി​ക്ക് സ​മീ​പം റി​മോ​ട്ട് ക​ൺ​ട്രോ​ൾ ബോം​ബു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചി​ല്ലെ​ങ്കി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

മു​ഹ​മ്മ​ദ് അ​സ്‌​ലം വി​ക്രം എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് സ​ന്ദേ​ശം എ​ത്തി​യി​ട്ടു​ള്ള​ത്. മ​ല​പ്പു​റ​ത്ത് മ​ഞ്ചേ​രി കോ​ട​തി​യി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്. ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യി​ലും ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്. ബോം​ബ് ഭീ​ഷ​ണി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. വി​വി​ധ കോ​ട​തി​ക​ളും മി​നി സി​വി​ൽ സ്റ്റേ​ഷ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്.

കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലു​ള്ള ജി​ല്ലാ കോ​ട​തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 3.22 നാ​ണ് ബോം​ബ് വ​ച്ച​താ​യി മെ​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യ​ത്. നി​ങ്ങ​ളു​ടെ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ മൂ​ന്ന് ആ​ർ​ഡി​എ​ക്സ് അ​ട​ങ്ങി​യ ഒ​രു മ​നു​ഷ്യ ചാ​വേ​ർ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 1.15ന് ​സ്ഫോ​ട​ന​ത്തി​ന് മു​മ്പ് ജ​ഡ്ജി​മാ​രെ ഒ​ഴി​പ്പി​ക്കു​ക എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പോ​ലീ​സും ബോം​ബ്-​ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Business

സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​തെ 2133 കോ​ടി രൂ​പ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​ത്തു വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത് 2133 കോ​​​​ടി രൂ​​​​പ. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക അ​​​​ണ്‍​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള​​​​തെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് ഡി​​​​സ്ട്രി​​​​ക്‌​​​​ട് മാ​​​​നേ​​​​ജ​​​​ര്‍ സി. ​​​​അ​​​​ജി​​​​ലേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

307 കോ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ല്‍ രൂ​​​​പ​​​​യാ​​​​ണു ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള​​​​ത്. 11.93 ല​​​​ക്ഷം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും തു​​​​ക​​​​യു​​​​ള്ള​​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ​​​​ത്തു വ​​​​ര്‍​ഷം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ക്കാ​​​​ത്ത ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ലേ​​​​ക്കു (ആ​​​​ര്‍​ബി​​​​ഐ) മാ​​​​റ്റും. നി​​​​ശ്ചി​​​​ത​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഈ ​​​​തു​​​​ക നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യോ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളോ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യോ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക.

ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ തു​​​​ക അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

നോ​​​​മി​​​​നി​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള അ​​​​ൺ​​​​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ എ​​​​ളു​​​​പ്പ​​​​മാ​​​​ണ്. ഇ​​​​തി​​​​ല്ലാ​​​​ത്ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ള്‍​ക്കു ബ​​​​ന്ധം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ തു​​​​ക ല​​​​ഭി​​​​ക്കും.

ഉ​​​​ദ്ഗം പോ​​​​ര്‍​ട്ട​​​​ലി​​​​ലൂ​​​​ടെ ആ​​​​ര്‍​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​തു​​​​പ്ര​​​​കാ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളും മ​​​​റ്റു ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

"നി​​​​ങ്ങ​​​​ളു​​​​ടെ പ​​​​ണം നി​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നും ലീ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ൾ‌ ജി​​​​ല്ല​​​​ക​​​​ൾ തോ​​​​റും പ്ര​​​​ത്യേ​​​​ക ക്യാ​​​​ന്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

Kerala

തൊ​ഴി​ലു​റ​പ്പ്: കേ​ന്ദ്ര​നീ​ക്കം സം​സ്ഥാ​ന​ത്തി​ന് അ​ധി​കബാ​ധ്യ​ത

കൊ​​​​ച്ചി: തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ഹി​​​​തം 60 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ച​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ചെ​​​​ല​​​​വ് 60:40 അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തും. ഗ്രാ​​​​മീ​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​യും തൊ​​​​ഴി​​​​ലി​​​​നെ​​​​യും കേ​​​​ന്ദ്ര​​​തീ​​​​രു​​​​മാ​​​​നം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ളം പോ​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഗ്രാ​​​​മീ​​​​ണ ജ​​​​ന​​​​ത​​​​യ്ക്ക് വ​​​​രു​​​​മാ​​​​നം കി​​​​ട്ടു​​​​ന്ന പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​ത്രം 9.07 കോ​​​​ടി തൊ​​​​ഴി​​​​ല്‍ദി​​​​ന​​​​ങ്ങ​​​​ളാ​​​​ണു സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്. 13.72 ല​​​​ക്ഷം കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ ഇ​​​​തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. 22 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ എ​​​​ന്‍‌​​​​റോ​​​​ള്‍ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​നം ചെ​​​​ല​​​​വും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന​​​​ത് കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ​​​​ണം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച​​​​തു കാ​​​​ര​​​​ണം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഒ​​​​രു വ​​​​ര്‍​ഷം കു​​​​റ​​​​ഞ്ഞ​​​​ത് 2000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​​​യെ​​​​ങ്കി​​​​ലും കു​​​​റ​​​​വു​​​​ണ്ടാ​​​​കും മ​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Leader Page

പൂച്ചയ്ക്കാര് മണികെട്ടും?

 

രാ​ഷ്‌​ട്രീ​യ​വും ജ​ന​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ പ​ങ്കാ​ളി​ത്ത​വു​മാ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി. പ​ക്ഷേ രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​രം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ്യ​ക്ത​ത​ക​ളും രാ​ഷ്‌​ട്രീ​യ​ത്തി​ലെ ക​ള്ള​ക്ക​ളി​ക​ളും ചേ​രു​മ്പോ​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ഷ​ളാ​കു​ന്നു. രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​ത്യേ​ക റ​ഫ​റ​ന്‍​സി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലും പ്ര​ശ്‌​ന​പ​രി​ഹാ​ര​മി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 143 പ്ര​കാ​ര​മു​ള്ള ഉ​പ​ദേ​ശ​മാ​യാ​ണു വി​ര​മി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യു​ള്ള ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ മ​റു​പ​ടി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​തി​യി​ല്‍ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ച് ര​ണ്ടു വ​ര്‍​ഷം​മു​മ്പു ന​ല്‍​കി​യ വി​ധി​യി​ലെ പ്ര​ധാ​ന​ വാ​ദം പു​തി​യ അ​ഞ്ചം​ഗ ബെ​ഞ്ച് ത​ള്ളി. ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു രാ​ഷ്‌​ട്ര​പ​തി​ക്കും ഗ​വ​ര്‍​ണ​ര്‍​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണു വി​ശാ​ല ബെ​ഞ്ചി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. സ​മ​യ​പ​രി​ധി ലം​ഘി​ച്ചാ​ല്‍, ബി​ല്ലി​നു സ്വാഭാ​വി​ക​മാ​യി അം​ഗീ​കാ​രം കി​ട്ടി​യെ​ന്നു ക​ണ​ക്കാ​ക്കാ​മെ​ന്ന ത​മി​ഴ്‌​നാ​ട് കേ​സി​ലെ വി​ധി​യോ​ടു പാ​ടെ വി​യോ​ജി​ച്ചു.

■ തീ​രാ​തെ ജു​ഡീ​ഷ​ല്‍ ഇ​ട​പെ​ട​ല്‍

എ​ന്നാ​ല്‍, ബി​ല്ലു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചും ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​മി​ത​മാ​യെ​ങ്കി​ലും ഇ​തി​നാ​യി ജു​ഡീ​ഷ​ല്‍ അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​ന്‍ കോ​ട​തി​ക്കു ക​ഴി​യു​മെ​ന്ന​തു സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​മാ​ണ്. വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ല​താ​മ​സ​ത്തോ​ടെ ബി​ല്ലു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ന്ന​തു ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്കെ​തി​രാ​ണ്. ഗ​വ​ര്‍​ണ​റു​ടെ ‘നീ​ണ്ടു​നി​ല്‍​ക്കു​ന്ന​തും വി​ശ​ദീ​ക​രി​ക്ക​പ്പെ​ടാ​ത്ത​തും അ​നി​ശ്ചി​ത​വു​മാ​യ നി​ഷ്‌​ക്രി​യ​ത്വം' തീ​ര്‍​ച്ച​യാ​യും പ​രി​മി​ത​മാ​യ ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​മെ​ന്ന നി​രീ​ക്ഷ​ണം കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പ്ര​തീ​ക്ഷ​യാ​കും.

ബി​ല്ലു​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ക​യ​ല്ല, നി​യ​മ​സ​ഭ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും ച​ര്‍​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. രാ​ഷ്‌​ട്ര​പ​തി​യു​ടെ റ​ഫ​റ​ന്‍​സി​നു​ള്ള മ​റു​പ​ടി ഉ​പ​ദേ​ശ​മാ​യ​തി​നാ​ല്‍, ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ 2023 ഏ​പ്രി​ലി​ലെ വി​ധി നി​ല​നി​ല്‍​ക്കും. ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ത​ട​ഞ്ഞു​വ​ച്ച ബി​ല്ലു​ക​ള്‍, നി​യ​മ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ലും മാ​റ്റ​മി​ല്ല.

■ രാ​ഷ്‌​ട്രീ​യം മാ​റി; വ​ഴ​ക്കും

കേ​ര​ള​ത്തി​ല്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഗ​വ​ര്‍​ണ​റാ​യി​രി​ക്കെ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍​ക്ക് അ​നു​മ​തി വൈ​കി​ച്ച​തി​നെ​തി​രേ 2023 ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അ​ടി​ത്ത​റ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണു ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് കേ​ര​ളം പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ല്‍ ദി​വ​സേ​ന വാ​ര്‍​ത്ത​യും വി​വാ​ദ​വും ത​ര്‍​ക്ക​വും സൃ​ഷ്‌​ടി​ച്ചി​രു​ന്ന ഇ​തേ ആ​രി​ഫ് ഖാ​ന്‍, ബി​ജെ​പി ഭ​രി​ക്കു​ന്ന ബി​ഹാ​റി​ലെ ഗ​വ​ര്‍​ണ​റാ​യ​തോ​ടെ ത​ര്‍​ക്ക​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ഒ​ന്നു​മേ​യി​ല്ല! പ്ര​ശ്‌​നം രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്നു വ്യ​ക്തം.

സ​ഹ​ക​ര​ണ​സം​ഘ നി​യ​മ ഭേ​ദ​ഗ​തി, ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി, പൊ​തു​ജ​നാ​രോ​ഗ്യ ബി​ല്ലു​ക​ള്‍ അ​ട​ക്കം എ​ട്ടു പ്ര​ധാ​ന ബി​ല്ലു​ക​ള്‍​ക്കാ​ണ് അ​ന്ന​ത്തെ ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​ത്. അ​ഞ്ചെ​ണ്ണം സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലു​ക​ളാ​ണ്. സം​സ്ഥാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍​നി​ന്ന് ഗ​വ​ര്‍​ണ​റെ മാ​റ്റു​ന്ന​തി​നാ​ണ് ഈ ​ബി​ല്ലു​ക​ള്‍. എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ്. ബി​ല്ലു​ക​ളി​ലെ ‘പൊ​തു​താ​ത്പ​ര്യം’ നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ച​ത്.

■ മു​ന്നി​ല്‍ മൂ​ന്നു വ​ഴി​ക​ള്‍

നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ന്മേ​ല്‍ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു ഗ​വ​ര്‍​ണ​റു​ടെ മു​ന്നി​ല്‍ മൂ​ന്നു വ​ഴി​ക​ളാ​ണു​ള്ള​ത്. ഒ​ന്നു​കി​ല്‍ ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കു​ക, അ​ല്ലെ​ങ്കി​ല്‍ ചി​ല വ്യ​വ​സ്ഥ​ക​ളോ ബി​ല്‍ മൊ​ത്ത​ത്തി​ലോ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു നി​യ​മ​സ​ഭ​യ്ക്കു മ​ട​ക്കി അ​യ​യ്ക്കു​ക, അ​തു​മ​ല്ലെ​ങ്കി​ല്‍ രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി അ​യ​യ്ക്കു​ക എ​ന്നി​വ​യാ​ണി​വ.

അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ ബി​ല്ലി​ലെ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സ​ഭ​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന സ​ന്ദേ​ശം സ​ഹി​തം ഗ​വ​ര്‍​ണ​ര്‍ എ​ത്ര​യും വേ​ഗം ബി​ല്‍ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 200ല്‍ ​പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ ര​ണ്ടാ​മ​തും ബി​ല്‍ പാ​സാ​ക്കി​യാ​ല്‍ അ​തി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ബാ​ധ്യ​സ്ഥ​നാ​ണ്. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ്യ​ക്ത​ത മു​ത​ലെ​ടു​ത്ത് നി​യ​മ​സ​ഭ​യു​ടെ അ​ധി​കാ​ര​ത്തെ ത​ട​യു​ന്ന സ്ഥി​തി പ​ല​തു​ണ്ടാ​യി.

■ വെ​ര്‍​ച്വ​ല്‍ വീ​റ്റോ വേ​ണ്ട

ബി​ല്ലു​ക​ള്‍ അ​നി​ശ്ചി​ത​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​നു​ച്ഛേ​ദം 14ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. നി​യ​മം വ്യ​ക്ത​വും ഏ​ക​പ​ക്ഷീ​യ​വു​മാ​ണ്. ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ച​തു ക്ഷേ​മനി​യ​മ​ങ്ങ​ള്‍ ആ​ണെ​ന്ന​തി​നാ​ല്‍ അ​വ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​നു​ച്ഛേ​ദം 21ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും വാ​ദി​ച്ചു. അ​നു​ച്ഛേ​ദം 168 പ്ര​കാ​രം ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ള​ത്തി​നു​വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ വാ​ദി​ച്ചി​രു​ന്നു.

പ​ഞ്ചാ​ബ് സം​സ്ഥാ​ന​വും ഗ​വ​ര്‍​ണ​റു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള കേ​സി​ലെ 2023 ന​വം​ബ​ര്‍ 24ലെ ​കോ​ട​തി​വി​ധി പ​രി​ശോ​ധി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി കേ​ര​ള ഗ​വ​ര്‍​ണ​റോ​ട് അ​ന്നു നി​ര്‍​ദേ​ശി​ച്ച​ത്. സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​കേ​സി​ലെ വി​ധി. അം​ഗീ​കാ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ ‘വെ​ര്‍​ച്വ​ല്‍ വീ​റ്റോ’ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​വി​ധി ഇ​പ്പോ​ഴും ബാ​ധ​ക​മാ​ണ്.

■ വി​വേ​ച​നാ​ധി​കാ​ര വി​വേ​ച​നം

ബി​ല്ലു​ക​ള്‍ താ​മ​സി​പ്പി​ച്ചു നി​യ​മ​ങ്ങ​ള്‍ മു​ട​ക്കു​ന്ന ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ ത​മി​ഴ്‌​നാ​ടും തെ​ലു​ങ്കാ​ന​യും ന​ല്‍​കി​യ കേ​സു​ക​ളി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റേ​തി​നു സ​മാ​ന​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, കേ​ര​ള കേ​സു​ക​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെ​ന്നും ആ ​വി​ധി ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ര​ള ഗ​വ​ര്‍​ണ​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പി​ന്നീ​ടു വാ​ദി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 10 ബി​ല്ലു​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും തെ​റ്റു​മാ​ണെ​ന്നാ​ണ് 2025 ഏ​പ്രി​ല്‍ എ​ട്ടി​ന് സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് ഏ​ക​ക​ണ്ഠ​മാ​യി വി​ധി​ച്ച​ത്. ഗ​വ​ര്‍​ണ​റു​ടെ അ​ധി​കാ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഗ​വ​ര്‍​ണ​ര്‍​ക്കും രാ​ഷ്‌​ട്ര​പ​തി​ക്കും മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ച് ത​ള്ളി​യ​ത്. ഗ​വ​ര്‍​ണ​റും രാ​ഷ്‌​ട്ര​പ​തി​യും തീ​ര്‍​പ്പു​ ക​ല്‍​പ്പി​ക്കാ​ത്ത എ​ല്ലാ ബി​ല്ലു​ക​ളും അം​ഗീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച ത​മി​ഴ്‌​നാ​ട് കേ​സി​ലെ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യെ അ​ഞ്ചം​ഗ ബെ​ഞ്ച് പാ​ടെ ത​ള്ളി. അ​നു​ച്ഛേ​ദം 142 പ്ര​കാ​ര​മു​ള്ള വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ധി.

■ ച​ട്ടു​ക​മാ​ക​രു​ത് രാ​ജ്ഭ​വ​ന്‍

സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ വീ​ക്ഷ​ണം ഉ​പ​ദേ​ശ​സ്വ​ഭാ​വ​ത്തി​ലാ​ണ്. നേ​രി​ട്ടു​ള്ള വി​ധി​പ്ര​സ്താ​വം അ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ, ‘നീ​ണ്ടു​നി​ല്‍​ക്കു​ന്ന നി​ഷ്‌​ക്രി​യ​ത്വ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍’ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​റ​യു​ന്നു. ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നും നി​ര്‍​ദേ​ശം ന​ല്‍​കാ​നും സു​പ്രീം​കോ​ട​തി അ​വ​സ​രം ന​ല്‍​കി. ഇ​തി​ലൂ​ടെ, പ്ര​ശ്‌​നം വീ​ണ്ടും കോ​ട​തി ക​യ​റു​മെ​ന്ന​തി​ല്‍ സം​ശ​യി​ക്കാ​നി​ല്ല.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ന്‍റെ റോ​ളി​ലാ​ണു ചി​ല ഗ​വ​ര്‍​ണ​ര്‍മാർ. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന വി​ശ്വ​സ്ത​രെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​മാ​രാ​ക്കു​ക. ക​ഴി​വും പ്രാ​പ്തി​യും മാ​ന്യ​ത​യും ഉ​ള്ള​വ​ര്‍ പ​ല​രും രാ​ജ്ഭ​വ​നു​ക​ളി​ലു​ണ്ട്. എ​ന്നാ​ല്‍, എ​ല്ലാ​വ​രും അ​ങ്ങനെ​യ​ല്ല. ചി​ല​രെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ ച​ട്ടു​ക​മാ​കു​ന്നു​വെ​ന്നാ​ണു പ​രാ​തി. സ്വാ​ഭാ​വി​ക​മാ​യും ഇ​ട​പെ​ട​ലു​ക​ളി​ലും തീ​രു​മാ​ന​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യം മു​ഴ​ച്ചു​നി​ല്‍​ക്കും. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി ഒ​ന്നാ​ണെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും കൈ​കോ​ര്‍​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്.

Kerala

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Movies

പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ പോ​റ്റി​യാ​യി, ച​ന്തു​വാ​യി, മാ​ട​യാ​യി, ഡാ​നി​യാ​യി....

ക​ഥാ​പാ​ത്ര​ങ്ങ​ളെ, ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​ത്രം സ്‌​ക്രീ​നി​ല്‍ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന ന​ട​നാ​ണ് മ​മ്മൂ​ട്ടി. അ​തു​കൊ​ണ്ടാ​ണ് ആ ​മ​ഹാ​ന​ട​ന്, കൊ​ടു​മ​ണ്‍ പോ​റ്റി​യാ​യും ച​ന്തു​വാ​യും ഡാ​നി​യാ​യും മാ​ട​യാ​യും ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രാ​യും അ​ഹ​മ്മ​ദ് ഹാ​ജി​യാ​യും വാ​റു​ണ്ണി​യാ​യും പ​ക​ര്‍​ന്നാ​ടു​വാ​നാ​കു​ന്ന​ത്.

വെ​ള്ളി​ത്തി​ര​യി​ല്‍ ഒ​രി​ക്ക​ല്‍ ക​ണ്ട മ​മ്മൂ​ട്ടി​യെ പി​ന്നീ​ടൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തും! ഒ​രി​ക്ക​ല്‍ വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ ടി.​വി.​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​പ്പോ​ലെ​യോ, മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യോ മ​ഹാ​ന​ട​ന്മാ​ര്‍ ഇ​നി​യു​ണ്ടാ​കി​ല്ല. കു​റ​ച്ചു​ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു ന​ട​ന്‍, അ​ങ്ങ​നെ മാ​ത്ര​മേ, സം​ഭ​വി​ക്കൂ.

പ​രീ​ക്ഷ​ണ​ങ്ങ​ൾ

അ​നു​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ഒ​രു ന​ട​നെ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ പ്രേ​ക്ഷ​ക​രെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യും വി​സ്മ​യി​പ്പി​ച്ച നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്.

വി​ധേ​യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​ര്‍ (ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും എ​ന്ന സ​ക്ക​റി​യു​ടെ ക​ഥ​യെ ഇ​തി​വൃ​ത്ത​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം), പൊ​ന്ത​ന്‍​മാ​ട​യി​ലെ മാ​ട (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം), മ​തി​ലു​ക​ള്‍ എ​ന്ന സി​നി​മ​യി​ല്‍ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ച്ച ക​ഥാ​കാ​ര​ന്‍/​ബ​ഷീ​ര്‍ (ബ​ഷീ​റി​ന്റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം),

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ സ​ങ്കീ​ര്‍​ണാ​നു​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സൂ​സ​ന്ന​യി​ലെ ഡാ​നി (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ചി​ത്രം), പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ അ​ഹ​മ്മ​ദ് ഹാ​ജി (ടി.​പി.​രാ​ജീ​വി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം)...

അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​ച്ചു. സ​മാ​ന്ത​ര​സി​നി​മ​ക​ള്‍​ക്കും വാ​ണി​ജ്യ​സി​നി​മ​ക​ള്‍​ക്കും ഒ​രു​പോ​ലെ ഇ​ണ​ങ്ങു​ന്ന മ​റ്റൊ​രു ന​ട​നും ന​മു​ക്കി​ല്ല. എ​ഴു​ത്തി​നാ​ലാം വ​യ​സി​ല്‍ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ ​മ​ഹാ​ന​ട​നെ പ്രാ​പ്ത​നാ​ക്കി​യ​ത് അ​ഭി​ന​യ​ക​ല​യു​ടെ 'ഉ​പാ​സ​ക​ന്‍' എ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്.

ച​ല​ച്ചി​ത്ര​നി​രീ​ക്ഷ​ക​ര്‍ പ​റ​യാ​റു​ണ്ട്. മ​മ്മൂ​ട്ടി ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം ന​ട​ന​ല്ല, എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​കാ​ലം തൊ​ട്ട്, ആ ​ന​ട​ന്‍ സ്വ​യം വി​മ​ര്‍​ശി​ക്കു​ക​യും ത​ന്നെ​ത്ത​ന്നെ പു​തു​ക്കി​പ്പ​ണി​യു​ക​യു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കാ​ലം മാ​റു​മ്പോ​ഴും പു​തി​യ ന​ട​നാ​യി മാ​റു​ന്ന​ത്. അ​ദ്ദേ​ഹം ന​ട​ന​ല്ല, എ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം ന​ട​ന്മാ​രു​ടെ ന​ട​നാ​ണ്. അ​ഭി​ന​യ​ക​ല​യു​ടെ കു​ല​പ​തി!

വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ

സ​മ​കാ​ലി​ക​ന​ട​ന്മാ​രെ അ​പേ​ക്ഷി​ച്ച്, വ​ലി​പ്പ​ച്ചെ​റു​പ്പ​മോ പ്രാ​യ​വ്യ​ത്യാ​സ​മോ ന​വാ​ഗ​ത​നോ എ​ന്ന വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ വ്യ​ത്യ​സ്ത​മാ​യ അ​ഭ്ര​കാ​വ്യ​വു​മാ​യി വ​ന്ന​വ​രെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി രാ​പ​ക​ല്‍ അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു.

ത​നി​ക്കു യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്ത് അ​ല്ലെ​ങ്കി​ല്‍ ത​ന്‍റെ ക​ഥാ​പാ​ത്ര അ​ന്വേ​ഷ​ണ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നി​ട​ത്ത് മ​മ്മൂ​ട്ടി​യി​ലെ "അ​ഭി​ന​യ​പു​രു​ഷ​ന്‍' ത​മ്പ​ടി​ച്ചു. ത​ന്നെ​ത്ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ന്ന പ​തി​വ് മ​മ്മൂ​ട്ടി​ക്കി​ല്ല. ഒ​രു​കാ​ല​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ (കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍) നി​ര​ന്ത​രം ചെ​യ്ത്, ബോ​ക്സ്ഓ​ഫീ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ആ ​ന​ട​ന്‍, സി​നി​മ​യി​ല്ലാ​തെ ച​ട​ഞ്ഞു​കൂ​ടി​യ നാ​ളു​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ത​ന്നെ​ത്ത​ന്നെ പു​ന​ര്‍​നി​ര്‍​മി​ച്ച് താ​രം വീ​ണ്ടും അ​വ​ത​രി​ക്കു​ക​യു​മാ​യി​രു​ന്നു. ന്യൂ​ഡ​ല്‍​ഹി എ​ന്ന ജോ​ഷി ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു പു​ന​ര്‍​വ​ര​വി​ന് നി​മി​ത്ത​മാ​യ ചി​ത്ര​മാ​ണ്. പി​ന്നീ​ട് ബ്ലെ​സി​യു​ടെ കാ​ഴ്ച​യും. ഒ​രേ​സ​മ​യം, രാ​ജ​മാ​ണി​ക്യ​മാ​കാ​നും മാ​ട​യാ​കാ​നും മ​റ്റാ​ര്‍​ക്കു ക​ഴി​യും..?

മാ​റ്റ​വും ആ​ഴ​വും

വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ന്‍ കെ.​ജി.​ജോ​ര്‍​ജി​ന്‍റെ "യ​വ​നി​ക'​യി​ലെ ജേ​ക്ക​ബ് ഈ​രാ​ളി, ക്ലാ​സി​ക് സം​വി​ധാ​യ​ക​ന്‍ ഭ​ര​ത​ന്‍റെ "അ​മ​ര'​ത്തി​ലെ അ​ച്ചൂ​ട്ടി, 'വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ'​യി​ലെ ച​ന്തു ചേ​ക​വ​ര്‍, 'ലൗ​ഡ് സ്പീ​ക്ക​റി'​ലെ മൈ​ക്ക്, 'പ്രാ​ഞ്ചി​യേ​ട്ട'​നി​ലെ പ്രാ​ഞ്ചി, 'പ​ത്തേ​മാ​രി'​യി​ലെ പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ഠി​ക്കു​മ്പോ​ള്‍, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​വും ആ​ഴ​വും മ​ന​സി​ലാ​ക്കാ​നാ​കും.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ള്‍ തേ​ടി​യു​ള്ള ഏ​കാ​ന്ത​യാ​ത്ര​യാ​ണ് മ​മ്മൂ​ട്ടി​യെ മ​ഹാ​ന​ട​നാ​ക്കി​യ​തും മ​റ്റു​ള്ള​വ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കി​യ​തും. മ​മ്മൂ​ട്ടി​യ​ല്ലാ​തെ, മ​റ്റൊ​രു ന​ട​നെ​യും ത​ന്റെ 'ച​ന്തു' വാ​യി സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​ടി പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ളും അ​താ​ണ്.

ജൂ​റി​യു​ടെ വാ​ക്കു​ക​ൾ

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ജൂ​റി​യു​ടെ വാ​ക്കു​ക​ള്‍, മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തെ മൊ​ത്ത​ത്തി​ല്‍ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു. 'കൊ​ടു​മ​ണ്‍ പോ​റ്റി', 'ചാ​ത്ത​ന്‍' എ​ന്നീ ര​ണ്ടു പാ​ത്ര​സൃ​ഷ്ടി​ക​ളെ ഏ​ക​ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ചു​ന​ട​ത്തി​യ ഭാ​വാ​ഭി​ന​യ മി​ക​വ്- എ​ന്നാ​ണ് ജൂ​റി പ​റ​ഞ്ഞ​ത്. ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ശ​രീ​രം മാ​ത്ര​മ​ല്ല, മ​ന​സും അ​ഭി​ന​യ​പ​രീ​ക്ഷ​ണ​ത്തി​ന്റെ ശാ​ല​യാ​ക്കി മ​മ്മൂ​ട്ടി മാ​റ്റു​ന്നു.

എ​ന്നാ​ല്‍; ഇ​തൊ​ന്നു​മ​ല്ല, കാ​ല​ത്തി​നൊ​പ്പം ന​ട​ന്ന ന​ട​ന്‍ എ​ന്നും മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ലും ആ​ഴ​മു​ള്ള, ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ആ '​മ​ഹാ​പു​രു​ഷ​ന്‍' ഇ​നി​യും അ​വ​ത​രി​ക്കാ​നി​രി​ക്കു​ന്നു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ഷ​യം മു​ന്ന​ണി പ്ര​ശ്ന​മോ ച​ർ​ച്ച ന​ട​ക്കാ​ത്ത​തോ അ​ല്ല, മ​റി​ച്ച് അ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​ശ്ന​മാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ളു​മാ​യി സ​ന്ധി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ത്താ​ൽ അ​ത് ഇ​ട​തു​പ​ക്ഷ​ത്തെ അ​ന്ധ​കാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ ന​ട്ടെ​ല്ല് നി​വ​ർ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​ഐ. ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​യ​നാ​ട്ടി​ലെ കേ​ന്ദ്ര വി​വേ​ച​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ന​യ​മാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം. അ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

വ​ർ​ഗീ​യ ന​യ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ആ​ണെ​ന്നും സി​പി​എം മ​ധു​ര പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഇ​ക്കാ​ര്യം മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ചു; ശ്രീ​ശ​ൻ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രീ​ശ​ൻ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ കേ​ര​ള​ത്തി​ലെ മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധി​ച്ചെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Respifresh TR, 60ml syrup, Batch. No. R01GL2523 എ​ന്ന മ​രു​ന്നി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ഗു​ജ​റാ​ത്ത് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് അ​ഞ്ച് വി​ത​ര​ണ​ക്കാ​രാ​ണ് ഈ ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

അ​വ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കൈ​വ​ശ​മു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. ഈ ​മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അം​ഗീ​കൃ​ത ഡോ​ക്‌​ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മ​രു​ന്ന് ന​ൽ​കു​ന്ന സ്‌​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ജീ​വ​നെ​ടു​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം

 

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം (59) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ ഏ​ഴ് പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച 59കാ​ര​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് ആ​കെ 12 പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

Kerala

സം​സ്ഥാ​ന​ത്ത് പാ​ൽ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കും

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ൽ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ല്കി മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

പാ​ൽ വി​ല വ​ർ​ധ​ന പ​ഠി​ക്കാ​ൻ രൂ​പീ​ക​രി​ച്ച അ​ഞ്ചം​ഗ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ലു​ള്ള പാ​ല് വി​ല വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മി​ൽ​മ അ​റി​യി​ച്ച​താ​യി മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ തോ​മ​സ് .കെ ​തോ​മ​സി​ന്‍റെ സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം മി​ൽ​മ​യ്ക്കാ​ണ്. കേ​ര​ള മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ അ​ധി​കം വൈ​കാ​തെ വി​ല​വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up