x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: October 23, 2026 06:55 PM IST | Updated: October 23, 2026 06:56 PM IST

സംഭവസ്ഥലത്തെ ദൃശ്യം

പാ​രീ​സ്: ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്. വെ​ടി​വെ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​യെ പൊ​ലി​സ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ന് തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടോ എ​ന്നും സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്ത​ര​യോ​ടെ പാ​രീ​സി​ന് സ​മീ​പ​ത്തെ ട്രാ​പ്പെ​സി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യാ​ണ് അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ അ​ക്ര​മി ക​ൺ​മു​ന്നി​ൽ ക​ണ്ട​വ​ർ​ക്ക് നേ​രേ​യെ​ല്ലാം വെ​ടി​യു​തി​ർ​ത്തെ​ന്ന് ട്രാ​പ്പെ​സ് മേ​യ​ർ അ​ലി റ​ബേ​ഹ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മു​ണ്ട്. എ​ട്ടു​ത​വ​ണ​യാ​ണ് ഈ ​കു​ട്ടി​ക്ക് വെ​ടി​യേ​റ്റ​തെ​ന്നും കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ലാ ​വെ​റീ​രെ മേ​യ​ർ നി​ക്കോ​ളാ​സ് ഡെ​യ്ൻ​വി​ല്ലെ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പ​റ​ഞ്ഞു.

Tags : Paris Shooting person killed injured Terrorist

Recent News

Corehub Up