നൗഫല്‍, മുഹമ്മദ് നഫീസ്
വൈത്തിരി: ഉപയോഗത്തിനും വില്പനയ്ക്കും കൈവശംവച്ച എംഡിഎംഎയുമായി രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. നീലഗിരി എരുമാട് കല്ലെങ്കല് കെ.ഇ. നൗഫല്‍(50), ഗൂഡല്ലൂര്‍ രാജഗോപാലപുരം, കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരാണ് പിടിയിലായത്.
8.520 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. എസ്ഐ കെ.കെ സോബിന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എ.വി. നൗഫല്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.പി. ആഷിക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ലക്കിടിയില്‍ വാഹന പരിശോധനയിലാണ് ഇവരുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.
Tags : mdma arrest mdma arrest Lakidi Wayanad Police