Kerala
തൊടുപുഴ: മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍( 23), ഇടവെട്ടി ചീങ്കല്ലേല്‍ ഹര്‍ഷിദ് ജബ്ബാര്‍(33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ്(22) ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായ വെങ്ങല്ലൂര്‍ കണിപറമ്പില്‍ ടി.എസ്.ഷിയാസ് (35) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടവെട്ടി ജംഗ്ഷനില്‍ കനാല്‍ പാലം ഭാഗത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നും കാറില്‍ നിന്നുമായി 18.18 ഗ്രാം എംഡിഎംഎയും10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയില്‍ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ടി.എസ്. ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എസ്.ഷിയാസ് മത്സരിച്ചിരുന്നു. ലഹരി മാഫിയയുമായി ബന്ധമുള്ളതിന്റെ പേരില്‍ ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തെറ്റ് തിരുത്തിയെന്ന് അവകാശപ്പെട്ടതോടെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചീരട്ടാമണ്ണ റോഡിലെ എബിസി അപ്പാർട്ട്മെന്റിലെ റൂമിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് പെരിന്തൽമണ്ണ പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിൻഷാദ് എന്ന ഡുഡു (36) വിനെ എംഡിഎംഎ സഹിതം പിടികൂടിയത്.
യുവാവിൽ നിന്ന് അഞ്ച് ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു.
District News
ചേര്‍ത്തല: എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. സെന്റ് മേരീസ് പാലത്തിനു സമീപം ചേര്‍ത്തല പോലീസും ജില്ലാ ലഹരിവുരുദ്ധസംഘവും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് 1.38 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായത്.
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് അവലുക്കുന്ന് പുതുവല്‍ അജിത്ത് (23), തുമ്പോളി ആര്യാട് പുതുവല്‍വെളി നിഥിന് (21) എന്നിവരെയാണ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം ചേര്‍ത്തല എക്സൈസ് പതിനൊന്നാം മൈലിനു സമീപത്തു നിന്നും 21.62 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയിരുന്നു.
Kerala
കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ.
പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ നിന്നാണ് പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി, നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു എന്നിവർ പിടിയിലായത്.
ഇവരിൽ നിന്നും 4.675 ഗ്രാം എംഡിഎംഎയും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാമിഗ്രികളുമായി പിടിച്ചെടുത്തു. എംഡിഎംഎ ഉപയേക്കോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു.
തോമസ് ആണ് ബംഗളൂരുവിൽ നിന്നടക്കം എംഡിഎംഎ വിൽപ്പനയ്ക്കായി എ ത്തിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Kerala
ആലപ്പുഴ: ചേർത്തല പതിനൊന്നാം മൈലിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പതിനൊന്നാം മൈൽ ഭജനമഠം ഐക്കരശേരി വെളിവീട്ടിൽ എൻ. ദിനീഷാണ് അറസ്റ്റിലായത്.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 21.62 ഗ്രാം എംഡിഎംഎയും 5.12 ഗ്രാം കഞ്ചാവും 3,64,500 രൂപയും പിടിച്ചെടുത്തു.
പ്രതിയുടെ വീടിന്റെ പ്രവേശനമുറിയിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എംഡിഎംഎ വിൽപനയിലൂടെ ലഭിച്ച 3,64500 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
Kerala
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്ചെയ്തു.
വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടയിൽ കർണാടക രജിസ്ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. വാഹനത്തെ പോലീസ് പിന്തുടർന്നപ്പോൾ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങൾ പരിശോധിച്ചതിൽ രണ്ടാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ചപ്പോഴാണ് ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽനിന്ന് എംഡിഎംഎ കണ്ടെത്തുന്നത്.
അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികൾ ഉപയോഗിച്ച വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേർന്നാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: കാലിക്കടവിൽ കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുൽ സലാം(27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ(28), പി.എ. അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർഗോട്ടേയ്ക്ക് വരികയായിരുന്നു ഇവർ. അതെസമയം വടക്കാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പിടി വീണത്.
Kerala
കാസർഗോഡ്: എംഡിഎംഎ വേട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ. ചെർക്കളയിൽ നിന്ന് 2.730 ഗ്രാമും ഹിദായത്ത് നഗറിൽ 18 ഗ്രാമും എംഡിഎംഎ പിടികൂടി.
ചെർക്കള കുഞ്ഞിക്കരയിൽ നിന്ന് 2.730 ഗ്രാം എംഡിഎംഎയുമായി പി. ഉണ്ണികൃഷ്ണൻ (26) ആണ് അറസ്റ്റിലായത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും ഇലക്ട്രോണിക് ത്രാസും ഏഴ് സിപ്പ് ലോക്ക് കവറുകളും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
ഹിദായത്ത് നഗറിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 18 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് അൻഷീദ് (26), സി. അബ്ദുൾ ഖാദർ (27) എന്നിവരാണ് പിടിയിലായത്.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായിരുന്ന പ്രതി മരുതോങ്കര സ്വദേശി കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.
ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5,000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.
അതേസമയം കേസിൽ ബിആര്‍സിയിലെ മുൻ അധ്യാപികമാരും മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര്‍ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
District News
എടക്കര: 2.4 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എടക്കര ഇല്ലിക്കാട് കുടക്കത്തകത്ത് റാഷിഖ് (26), മുണ്ടാഞ്ചേരി പാറപ്പുറത്ത് അനസ് (25) എന്നിവരാണ് അറസ്റ്റിലായത്. എടക്കര, പോത്തുകല്‍ പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്.
എടക്കര വില്ലേജ് ഓഫീസിന് സമീപം ഇന്നലെ പുലര്‍ച്ചെ നിര്‍ത്തിയിട്ട കാറിലെ യാത്രക്കാരായ യുവാക്കളെ സംശയകരമായ രീതിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
എടക്കര എസ്ഐ കെ.എം. ആര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റാഷിഖിന്റെ പാന്റിന്റെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറിലാക്കിയ നിലയിലാണ് രാസലഹരി കണ്ടെടുത്തത്. വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍നിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫണലും കണ്ടെടുത്തു. കൊണ്ടോട്ടിയില്‍നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Kerala
സുല്‍ത്താന്‍ബത്തേരി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എംഡിഎംഎ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്.
കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വച്ച് ഈ സംഘത്തിന് എംഡിഎംഎ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ്. അമല്‍(33) എന്ന യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.
കര്‍ണാടക ഭാഗത്തുനിന്നു വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
District News
കാസര്‍ഗോഡ്: ലഹരിമരുന്ന് കൈവശം വെച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചെര്‍ക്കള മുട്ടത്തോടിയിലെ സി.അബ്ദുള്ള (41) നെയാണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്. വിനായകറാവു ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 26ന് രാത്രി 11ഓടെയാണ് ചെര്‍ക്കളയില്‍ നിന്നും നാലു ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. അന്നത്തെ വിദ്യാനഗര്‍ എസ്ഐ വി.കെ.വിജയന് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വേണുഗോപാലന്‍ ഹാജരായി.
Kerala
തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രമുഖ ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുകേഷെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മരടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി എന്ന കേസില്‍ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് ഇന്ന് രാവിലെ പിടികൂടി. റിജോ എന്ന യുവാവിനെയും ഒപ്പമുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ച രാത്രിയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര് ചേര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി. 4 യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോ ഉള്‍പ്പെടെ നാലു പേരെ പാലാരിവട്ടം പോലീസ് ലഹരിയുമായി പിടികൂടിയത്. യുവാള്ക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടെന്നാണ് വിവരം. റിജോ മുമ്പും ലഹരിക്കേസിലെ പ്രതിയാണ്.
Kerala
കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവതിയും യുവാവും എക്സൈസിന്റെ പിടിയില്‍. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം എന്‍ഡിഎംഎ കണ്ടെടുത്തു.
സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്ന ആളുകളാണ് ഇരുവരും. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ് ഷാഫി എംഡിഎംഎ എത്തിക്കാനായി ബെംഗളൂരുവിലേക്ക് പോയപ്പോഴാണ് എക്സൈസ് എത്തി മുറി പരിശോധിച്ചത്.
ഹോട്ടലില്‍ മുറിയെടുത്ത് ഇടനിലക്കാര്‍ വഴിയായിരുന്നു ലഹരിക്കച്ചവടം. കൂട്ടാളിയായ സരിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്.
Kerala
കോട്ടയം: മൂന്ന് അധ്യാപികമാർ എംഡിഎംഎ കച്ചവടക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പണം സന്പാദിക്കാനായി അധ്യാപികമാർ മയക്കുമരുന്നു മാഫിയകളുമായി ചേർന്നു എംഡിഎംഎ കച്ചവടവും വിതരണം നടത്തിവന്നതിന്റെ കഥകൾ പുറത്തുവരുമ്പോഴാണ് ബിഎഡ് ഡിഗ്രി നേടാൻ താൻ സഹിച്ച കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും അനുഭവങ്ങൾ കെ.എസ്. രതീഷ് പങ്കുവയ്ക്കുന്നത്.
കെ.എസ് രതീഷ് എം ഡി അല്ലാത്ത എം.എ ബിഎഡ് എന്ന തലക്കെട്ടിലാണ് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂന്നു സ്പെഷൽ അധ്യാപകർ രാസലഹരിയുടെ ഇടപാടിൽ അറസ്റ്റിലായിരിക്കുന്നു. എന്റെ പങ്കാളി മുതൽ ക്ലാസ് മുറിയിലെ കുട്ടികൾ വരെ നിങ്ങളുടെ കൂട്ടത്തിൽ ‘ഇതാ ചിലർ’ എന്ന കളിയാക്കലുകൾ തുടരുന്നു. ചാനലുകളിൽ മസാല പുരട്ടിയ കഥകൾ കണക്കെ വിവരണങ്ങളും. സ്കൂളിലെ വിമുക്തി ക്ലബ്ബ് ചാർജുള്ള മാഷെന്ന നിലയിൽ തൂഫാൻ ഉൾപ്പെടെ ലഹരി വിമോചന ചിന്തകൾ ഈ വർഷം സ്കൂളിൽ പകരേണ്ടത് ഞാനാണ്. എനിക്കതിനു മതിയായ യോഗ്യതയുണ്ടോ....?
ബി.എഡ് പഠിക്കാൻ കൂട്ടിവച്ചിരുന്ന കാശിലെ 80%വും ഒരു ലോഡ്ജുടമയും പോലീസുകാരനും കൂടെ പിടിച്ചു വാങ്ങി. അതിന്റെ കാരണം ചോദിക്കരുത്. എന്റെ മാളം (ഡിസി ബുക്സ്)എന്ന പുസ്തകത്തിൽ പാലം എന്നൊരു കഥയുണ്ട് അതു വായിച്ചാൽ എന്റെ കുമ്പസാരം കിട്ടും...
ബാക്കിയുള്ള 16,700 രൂപയും കൊണ്ട് വന്ന എനിക്ക് 14,500 ഫീസായി അടക്കേണ്ടി വന്നു. അങ്ങനെ തിന്നാനും കുടിക്കാനും മുട്ടിയപ്പോൾ വൈകുന്നേരങ്ങളിൽ അടുത്ത മുറിയിലെ മണൽ വാരലുകാർക്കൊപ്പം പണിക്കിറങ്ങി. പോലീസുകാർ പൊക്കി. അടിവസ്ത്രം മാത്രമിട്ട് മൂന്നു നാലു മണിക്കൂർ സ്റ്റേഷനിലിരുന്നു. ചാടിപ്പോകാൻ ശ്രമിച്ച എനിക്കു കവിളിൽ കിട്ടിയ അടിയും അടിനഭിക്ക് കിട്ടിയ ഒരു കുത്തും ബോധോദയമുണ്ടാക്കി...
അങ്ങനെയാണ് ഞാൻ അന്നു താമസിച്ച വീടിന്റെ അടുത്ത കട്ടകമ്പനിയിൽ പണി ചോദിച്ചുചെന്നത്. അതും നമുക്ക് സെറ്റാവില്ല എന്നു കണ്ടപ്പോൾ എന്റെ ഹൗസ് ഓണർ ഒരു വഴി കാണിച്ചു. അടുത്ത കവലയിൽ ഒരു ത്രീ സ്റ്റാർ ബാർ അതിൽ പാർട്ട് ടൈം ജോലി...
ബിഎഡ് ക്ലാസ് കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ ഇവൻ എങ്ങിട്ടാണ് മുങ്ങുന്നതെന്നു കൂടെ പഠിക്കുന്നവരോ അധ്യാപകരോ ആദ്യം അറിഞ്ഞില്ല. ബാറിന്റെ കൗണ്ടറിൽ ബില്ലുമായി ഒഴിക്കാൻ ഊഴം കാത്തുനിന്നവരും ഒപിആർ രണ്ടു തൊണ്ണൂറ് എന്നൊക്കെ ബിൽ കൗണ്ടറിൽ പറഞ്ഞവരും റിസ്പഷനിൽ വന്ന് ഇവിടെ ഫാമിലിക്കു റൂം കിട്ടുമോ? എന്നൊക്കെ ചോദിച്ചവരും ഇവൻ നമ്മളെ കൂടെ പഠിക്കുന്നതല്ലേ എന്നു തിരിച്ചറിഞ്ഞു...
ബാറിൽ ജോലിക്ക് പോകുന്നതിന്റെ അധാർമികതയ്ക്കു ക്ലാസ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു കിട്ടി. ഇന്നലത്തെ ഹാങ് മാറിയില്ലേ? ഇന്നലെ ഏതാ അടിച്ചത്? എന്നൊക്കെയുള്ള കളിയാക്കലും..എന്നാലും ബാറിൽ പോക്ക് നിർത്തിയില്ല. നിർത്താൻ കഴിഞ്ഞില്ല..
ഉള്ളതു പറയാല്ലോ കുടിച്ചു മുടിഞ്ഞ പൂർവികരും നാട്ടുകാരെ വാറ്റിക്കുടിപ്പിച്ച അപ്പനുമുള്ള എനിക്ക് ഒരു തുള്ളി കുടിക്കാൻ തോന്നിയിരുന്നില്ല..
എന്തു ചെയ്യാൻ വയറു നിറയെ ഭക്ഷണം മുറിയുടെ വാടക കൊടുക്കാനും പഠന ചെലവിനും എനിക്ക് തന്നു സഹായിക്കാൻ വേറാരുമില്ലല്ലോ..
അതുമല്ല ഒഴിച്ച് കൊടുക്കുന്ന കൗണ്ടറിലെ ഇടവേളയിൽ വിദ്യാഭ്യാസ മനഃശാസ്ത്ര പുസ്തകം ഒളിച്ചുവച്ചു പഠിക്കുന്ന എന്നെ കഴുത്തിനു പിടിച്ച് ഒരു പണിയുമില്ലാത്ത റിസപ്ഷനിൽ കൊണ്ടിരുത്തി ‘നീ ഇവിടിരുന്ന് പഠിച്ചോടാ’ എന്ന് പറഞ്ഞ ബാർ മുതലാളി സന്തോഷിന്റെ നല്ല മനസാണ് 1000ൽ 780 മാർക്ക് കിട്ടിയ എന്റെ ബി എഡ് സർട്ടിഫിക്കറ്റ്...
എല്ലാ വൈകിട്ടും സിഗ്നേച്ചർ വിസ്കി രണ്ട് പെഗ് ആസ്വദിച്ചു കഴിക്കുന്ന കഴുത്തിൽ ചങ്ങല പോലെ സ്വർണ മാലയും കൈകളിൽ നിറയെ മോതിരവുമുള്ള ഒരു എയ്ഡഡ് സ്കൂൾ മാഷിനോടു സഹ ബാർമാൻ “ഇവൻ നിങ്ങളെപ്പോലെ സാറാവാനുള്ള കോഴ്സ് പഠിക്കുന്നതാണ്..”എന്ന് പറഞ്ഞത് മുതൽ എനിക്കയാൾ ടിപ്സ് തരാൻ തുടങ്ങി ചാർട്ടും മാർക്കറും പേനയും ടീച്ചിംഗ് പ്രാക്ടീസിനുള്ള മറ്റു പലതും ആ കാശിലാണ്. എനിക്കവരെയൊന്നും തള്ളിപ്പറയാൻ കഴിയില്ല.വല്ലപ്പോഴും ബാർ മുതലാളി സ്റ്റാഫിന് കൊടുക്കുന്ന ഒരു പെഗ് അവിടെത്തന്നെ വിറ്റ് കാശാക്കിയിട്ടുമുണ്ട്…
വന്ന വഴിയൊന്നും നീതിയല്ലെന്ന് എനിക്കേറ്റവും ബോധമുണ്ട്. ഉപദേശിക്കാനോ നിർദേശിക്കാനോ ഒരു തുള്ളി യോഗ്യനുമല്ല. എന്നാലും പ്രിയപ്പെട്ട അധ്യാപകരെ നമ്മളിപ്പോൾ നിൽക്കുന്ന വഴി ഈ ലോകം ഏറ്റവും കാര്യമായി നോക്കുന്നുണ്ട്..
ചാറ്റ് ബോട്ടുകൾ നമ്മളെക്കാൾ ഭംഗിയായി വിജ്ഞാനം വിതരണം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകൾ നിന്നോട്ടെ ഇനിയും കൂടുതൽ പരിഹാസ്യ ബിരുദങ്ങൾ നേടാതിരിക്കുക..
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കല്ലന്പലത്ത് കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ സ്വദേശി അരുൺ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Kerala
വടകര: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
District News
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. ചേരാനല്ലൂര്‍ അമ്പലക്കടവിന് സമീപത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന തൃശൂര്‍ ചേറ്റുവ വലിയകത്ത് ഷാഫിയെ (30) ആണ് ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതി ഹോട്ടലില്‍ താമസിച്ച് ചെറുപ്പക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 30 ഗ്രാം എംഡിഎംഎയുമായി ഇയാളെ കെച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് മേയില്‍ ജയില്‍മോചിതനായ ഇയാള്‍ വീണ്ടും മയക്കുമരുന്ന് കച്ചവടം ആരംഭിക്കുകയായിരുന്നു.
ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ചേരാനെല്ലൂര്‍ ഇന്‍സ്പെക്ടര്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
വടകര: എംഡിഎംഎ വില്പനയ്ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശിനികളായ രണ്ട് അധ്യാപികമാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ്.
ഇടപാടുകാരുടെ പണം അക്കൗണ്ടിലൂടെ കൈപ്പറ്റിയതിന് കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് കൊല്ലനാരി കാവ്യ (29), പേരാമ്പ്ര പൈതോത്ത് സ്വദേശിനി കെ.സി. കീര്‍ത്തന (30) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികമാരാണ്ഇവര്.
മയക്കുമരുന്നിനായി ആളുകള്‍ ഇവരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അധ്യാപികമാര്‍. ആസൂത്രിതമായ രീതിയിലാണ് അധ്യാപികമാര്‍ ഉള്‍പ്പെട്ട സംഘം മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തിയാല്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കും. തുടര്‍ന്ന് ഈ ലൊക്കേഷനില്‍ മറ്റൊരു വ്യക്തി എത്തിയാണ് എംഡിഎംഎ കൈമാറിയിരുന്നത്. കസ്റ്റമറുമായി നേരിട്ട് അധ്യാപികമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
ഈ മാസം ആദ്യം വടകര ആവിക്കല്‍ സ്വദേശിയായ സഫുവാന്‍ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
ഇവര്‍ക്ക് മയക്കുമരുന്ന് രംഗത്തെ വൻ മാഫിയകളുമായി ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. ലഹരിക്കേസില്‍ ആദ്യം അറസ്റ്റിലായ കീര്ത്തനയാണു കാവ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറിയത്.
ഈ മാസം 11ന് അറസ്റ്റിലായ കീര്‍ത്തനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാവ്യയെയും ഉടന്‍ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കും.
പ്രധാനമായും കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ ആളുകള്‍ പണം അയച്ചത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍നിന്നു കാവ്യയുടെ അക്കൗണ്ടിലേക്കും പണം അയച്ചിട്ടുണ്ട്. ഇതിനു പുറമേ കാവ്യയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാര്‍ നേരിട്ട് പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താണു പണം അയച്ചത്. അധ്യാപികമാര്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടിന് വിദ്യാര്‍ഥികളെ വലവീശിയിട്ടുണ്ടോയെന്ന് രക്ഷിതാക്കളില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.
District News
തലശേരി: കാറിൽ കടത്തുകയായിരുന്ന 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ തലശേരി പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് ഷദാബ് റോഷൻ (31), മുഹമ്മദ് റഫ്നാസ് (29), വി.പി. മുസ്താഫിർ (31) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി, കണ്ണൂർ ഡാൻസാഫ് ടീമും തലശേരി പോലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊളശേരി അണ്ടർപാസിന് സമീപത്ത് നിന്ന് ഇവരെ പോലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 4.19 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകീട്ടോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പോലീസും ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ എസ്എച്ച്ഒ അശോക് കുമാർ അറിയിച്ചു.
Kerala
അമ്പലവയല്‍: വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍ സല്മാന് ഫാരിസ്(31), കണ്ണൂര്‍ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടില്‍ ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരാണ് പിടിയിലായത്.
ഹോംസ്റ്റേയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലഹരിയ ഉപയോഗത്തിനായി മുറിയെടുത്തിരിക്കുകയായിരുന്നു ഇരുവരും. ഇവരിൽ നിന്ന് 3 ഗ്രാം എംഡിഎംഎയും 2.40 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയല്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് എംജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.
District News
കഴക്കൂട്ടം :1.475 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശിയായ എബിൻ ആന്റണി (31)യെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ അരശുംമൂട് ഊരൂട്ടുപറമ്പ് ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 2.621 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായാണ് ലഹരി കണ്ടെത്തിയത്. ഇരുവരെയും എക്സൈസ് സംഘമാണ് പിടികൂടിയത്. തൊണ്ടിമുതലായ വാഹനവും എക്സൈസ് പിടിച്ചെടുത്തു.
ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും പ്രതികളിൽ നിന്ന് കണ്ടെടുത്തു. തൃശൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Kerala
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് പിടിയിലായത്.
എക്സൈസ് വകുപ്പിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ ലാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.
ഇയാളിൽനിന്ന് 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച പ്രതിയുടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരിവേട്ട നടത്തിയ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ് , നന്ദു, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്പ്പനക്കാരന് പിടിയില്‍. എടവനക്കാട് സെന്റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.
എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.
രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
District News
കൊടുങ്ങല്ലൂർ: തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി എംഡിഎംഎ വിൽപന നടത്തുന്നയാളെ തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് കൊടുങ്ങല്ലൂർ കാവിൽകടവിൽനിന്നു പിടികൂടി. പുല്ലൂറ്റ് ചാപ്പാറ സ്വദേശി കുര്യാപ്പിള്ളി വീട്ടിൽ സുഹൈൽ(32) ആണ് പിടിയിലായത്. സുഹൈൽ 2016ൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായിരുന്നു.
കയ്പമംഗലം: തീരദേശമേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി എംഡിഎംഎ വില്പനനടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രമിനൽക്കേസിൽ പ്രതിയായ അഴിക്കോട് കൊട്ടിക്കൽ സ്വദേശി മുടവൻകാട്ടിൽ അൻഷാദ്(31) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11ന് മതിലകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുപ്പടന്ന സ്വദേശി ഇൻസമാമുൾ ഹഖ്(30), മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ്(31) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള 'തുഫാൻ' സ്പെഷൽ സ്ക്വാഡും മതിലകം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്ക് എംഡിഎംഎ നൽകിയത് അൻഷാദാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
കുറ്റിപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ മുഫാസിർ (33) നെയാണ് കുറ്റിപ്പുറം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വൻതോതിൽ മാരക ലഹരി മരുന്നുമായി പിടികൂടിയത്.
മലപ്പുറം ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രീകരിച്ച് ആഢംബര വാഹനത്തിൽ കറങ്ങിനടന്ന് വൻ തോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഫാസിർ എന്ന് പോലീസ് പറഞ്ഞു. മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച വിവരത്തെത്തുടർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ വച്ചാണ് പോലീസ് സംഘം യുവാവിനെ പിടികൂടിയത്.
ആഢംബര വാഹനത്തിലെ സ്റ്റെപ്പിനി ടയറിൽ മഗ്നറ്റിൽ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയിൽ 25 ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.
2024 ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ വാണിജ്യാടിസ്ഥാനത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയതിന് പിടിയിലായി. ഇയാൾ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് വീണ്ടും ലഹരി വിൽപ്പന തുടങ്ങിയത്.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ഉപഗോഗിച്ച ആഢംബര വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിക്ക് എംഡിഎംഎ കടത്തുന്നതിന് സാന്പത്തിക സഹായം ഉൾപ്പെടെ ചെയ്തവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്ഐ കെ.എസ്. സുധീർ, പോലീസ് ഉദ്യോഗസ്ഥരായ സുധീർ, സനീഷ്, ലിബിൻ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
Kerala
കണ്ണൂർ: തലശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.
യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.
Kerala
മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
കാസർഗോഡ്: എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ചന്തേര പോലീസിന്റെ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
വലിയപറമ്പ് മാടക്കാല്‍ സ്വദേശി മുനീര്‍ എം.കെ, പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് കെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.
District News
ചങ്ങനാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 7.154 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പായിപ്പാട്, പള്ളിക്കച്ചിറ, കോതച്ചിറ ഭാഗത്ത് ഇളപ്പുങ്കൽ പുതുപ്പറമ്പിൽ സൽമാൻ ഖാൻ ആണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Kerala
കാസർഗോഡ്: കൊറിയർ സർവീസ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചിത്താരിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം.
പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ കൊച്ചിയിൽ വൻ ലഹരി വേട്ട. അത്താണിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശി റിസ്വാൻ (23), സൗത്ത് ചെല്ലാനം സ്വദേശി വിക്ടർ ജോസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 24 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവരുന്നതിനിടെ അത്താണി ഭാഗത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡിന് താഴെ രഹസ്യമായി നിർമിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Kerala
കൊല്ലം: എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ നബിൻ, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം വീട് വളയുകയായിരുന്നു.
പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോവളം ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം തട്ടാക്കുഴി കരിമണൽ ‘തിരുവോണം’ വീട്ടിൽ സച്ചു (27), ശ്രീകാര്യം പാങ്ങാപ്പാറ പുതിയിടം കാവുവിളയിൽ പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമോളം എംഡിഎംഎ, 200 ഗ്രാമോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ വഴി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസിന്റെ കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.
Kerala
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. നിരവധി ലഹരി കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി പിടിയിലായി. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് പോലീസ് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എംഡിഎംഎ സ്കൂട്ടറില്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലും ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
District News
പൊൻകുന്നം: ചങ്ങനാശേരി സ്വദേശികളായ രണ്ടുപേരെ 250 ഗ്രാം എംഡിഎംഎയുമായി പൊൻകുന്നത്ത് പോലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപ്പറേഷൻ തൂഫാനിൽ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ എൻ.ബി. നിബിൻ (38) എന്നിവരെയാണ് സാഹസികമായി കാർ തടഞ്ഞ് കോട്ടയം ജില്ലാപോലീസ് ചീഫിന്റെ ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. കാറിന്റെ ഡോറിനിടയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വർക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.
ബാംഗളൂരുവിൽനിന്ന് കാറിലെത്തിയതാണിവർ. ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി ഇവർ മയക്കുമരുന്നുമായി എത്തുന്നെന്ന് ഡാൻസാഫ് ടീമിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ടീം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപത്തുവച്ച് പൊൻകുന്നം പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് മറ്റൊരുവാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്. പരിശോധനയിൽ കാറിൽനിന്ന് ആദ്യം എംഡിഎംഎ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ എത്തിച്ച് വിശദപരിശോധന നടത്തിയപ്പോഴാണ് ഡോറിനിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്.
Kerala
കൊച്ചി: കൊച്ചിയില്‍ ഹോട്ടലിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റില്‍. ബോള്‍ഗാട്ടി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
District News
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക്പോസ്റ്റിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 9.511 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ. ആര്യ ട്രാവൽസ് ബസിലെ ഡ്രൈവർ പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാം (39) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇരിട്ടി എസ്ഐ എൻ. വിപിൻ, എസ്ഐ ശ്രീനാഥ്, എഎസ്ഐ സാരംഗ്, എസ്സിപിഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ ജിജി മോൻ, ഷൗക്കത്തലി, അനൂപ് എന്നിവർ പങ്കെടുത്തു.
District News
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ 4.2268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരിമ്പ്ര സീമാസിൽ ജംഷീർ അബ്ദുൾ ഖാദറിനെ(27)യാണ് ഡാൻസാഫും ശ്രീകണ്ഠപുരം പോലീസും ചേർന്ന് പിടികൂടിയത്. ഡാൻസാഫ് ടീമിന് ലഭിച്ച വിവരം ശ്രീകണ്ഠപുരം എസ്ഐ അമൽ വർഗീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എഎസ്ഐ വിനോദ് കുമാർ, സീനിയർ സിപിഒമാരായ പ്രബീഷ്, സജേഷ്, കെ.പി.ദേവൻബാബു, അനില എന്നിവരും ഡാൻസാഫ് എസ്ഐ ജിജിമോൻ, സീനിയർ സിപിഒമാരായ അനൂപ്, സജിത്ത്, ശ്രീജിത്ത്, ഗിരീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തലശേരി: തിരുവങ്ങാട് എംഎം റോഡിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. വടകര കൈനാട്ടി സ്വദേശിയായ പി. അഫ്നാസ് (34) ആണ് തലശേരി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തലശേരി സബ് ഇൻസ്പെക്ടർ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയഷീലൻ, സിവിൽ പോലീസ് ഓഫീസർ സുബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മുന്‍ ഫുട്ബോള്‍താരം തമ്പാനൂര്‍ പോലീസിന്റെ പിടിയിൽ. നജീബ് ഖാന് ആണ് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടല്‍ മുറിയില്‍ നിന്നു പിടിയിലായത്. ഇയാളില്‍ നിന്ന് 18 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.
ഹോട്ടല്‍മുറിയില്‍ എംഡിഎംഎയുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ ഇതേ ഹോട്ടലില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ഉദ്യോഗസ്ഥനാണ് പിടിയിലായ നജീബ് ഖാൻ. ബംഗളൂരുവില്‍ നിന്നാണ് തനിക്ക് എംഡിഎംഎ ലഭിക്കുന്നതെന്നും ഓണ്‍ലൈന്‍ ആപ്പിലൂടെ ആളെ കണ്ടെത്തി വില്‍ക്കുകയാണ് ചെയ്തുവരുന്നതെന്നും ചോദ്യം ചെയ്യലില്‍ നജീബ് ഖാന് സമ്മതിച്ചു. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്.
19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായ അമീറിനെതിരേ മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലത്ത് നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. വർക്കല നടയറ കോണത്ത് വീട്ടിൽ നിയാസ്, നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്, ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു, ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 9.15 ഓടെ കല്ലമ്പലം - വർക്കല റോഡിൽ വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരി കടത്ത് സംഘത്തെ ജില്ലാ റൂറൽ എസ്പിയുടെ നിർദേശാനുസരണം ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘത്തെ പ്രതികൾ കാർ കൊണ്ട് ഇടിച്ചു ഇടാൻ ശ്രമിക്കുകയും ചെയ്തു.
കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 4.79 ഗ്രം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതികളെ കല്ലമ്പലം പോലീസിന് കൈമാറിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവരാണ് പിടിയിലായത്.
ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദുൾ മജീദിന്റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.
District News
തളിപ്പറമ്പ്: എംഡിഎംഎയുമായി യുവാവും യുവതിയുമടക്കം രണ്ടുപേര്‍ തളിപ്പറമ്പ് എക്സൈസിന്റെ പിടിയില്‍. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാന് (33), കര്‍ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാന് (23) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവര്‍. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം പി.വി. ശ്രീകുമാര്‍ നല്കിയ രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വ ത്തില്‍ നടത്തിയ പരിശോധനയില്‍ 2.1 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെടുത്തു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അസീസ്, വി.വി. ബിജു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉല്ലാസ് ജോസ്, ടി.വി. വിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ എം. കലേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. സുജിത, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. പ്രകാശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ തളിപ്പറന്പ് പോലീസും ഡാൻസാഫ് ടീമും അറസ്റ്റ് ചെയ്തു. സലാമത്ത് നഗറിലെ സി. മുഹമ്മദ് ദില്‍ഷാദാണ് (31) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിൽ മയക്കുമരുന്ന് ശേഖരിച്ച് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ കുറച്ചു ദിവസങ്ങളായി ഡാൻസാഫ് ടീം നിരീക്ഷിച്ചു വരികയായിരുന്നു.
എംഡിഎംഎ തൂക്കുന്നതിനുള്ള മെഷീനും 2,26,000 രൂപയും പിടിച്ചെടുത്തു. തളിപ്പറമ്പ് എസ്ഐ കെ.എസ്. നിധിൻ, ഗ്രേഡ് എസ്ഐ സി.പി. സജിമോന്‍, സീനിയര്‍ സിപിഒ വിജേഷ്, സിപിഒ സബിത, ഡാന്‍സാഫ് ടീമിലെ ഗ്രേഡ് എസ്ഐ പി.ആർ. ജിജിമോന്, സീനിയര്‍ സിപിഒമാരായ ടി. നിഷാന്ത്, കെ. വിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Kerala
കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.
Kerala
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.
കുന്നംകുളം ഡിവിഷൻ പോലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഎ കടത്ത് പിടികൂടിയത്. സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala
കൊടകര: തൃശൂർ കൊടകരയിൽ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി അറസ്റ്റിൽ. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.
കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45-ഓടെ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്.
എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും രാസലഹരി വിതരണം ചെയ്യുന്നതായിരുന്നു മുഹമ്മദ് ഫാസിലിന്റെ രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫും കൊടകര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്.
ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.