x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​മ്പ​ല​ത്ത് എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ


Published: June 6, 2026 09:21 PM IST | Updated: June 6, 2026 09:21 PM IST

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ക​ല്ല​മ്പ​ല​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ന​ട​യ​റ കോ​ണ​ത്ത് വീ​ട്ടി​ൽ നി​യാ​സ്, ന​ട​യ​റ കു​ന്നി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ആ​ഷി​ക്, ചെ​റു​ന്നി​യൂ​ർ തെ​റ്റി​ക്കു​ളം ച​രു​വി​ള വീ​ട്ടി​ൽ സേ​തു, ചെ​റു​ന്നി​യൂ​ർ ശാ​സ്താം​ന​ട പ​ണ​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.15 ഓ​ടെ ക​ല്ല​മ്പ​ലം - വ​ർ​ക്ക​ല റോ​ഡി​ൽ വ​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തെ ജി​ല്ലാ റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡാ​ൻ​സാ​ഫ് സം​ഘ​വും ക​ല്ല​മ്പ​ലം പൊ​ലീ​സും ചേ​ർ​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ സം​ഘ​ത്തെ പ്ര​തി​ക​ൾ കാ​ർ കൊ​ണ്ട് ഇ​ടി​ച്ചു ഇ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

കാ​റി​ൽ നി​ന്നി​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ട് പ്ര​തി​ക​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് 4.79 ഗ്രം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ക​ല്ല​മ്പ​ലം പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്തു.

Tags : youngmen mdma arrest police dansaf

Recent News

Corehub Up