x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ; രാ​സ​ല​ഹ​രി​യു​മാ​യി യു​വ​തി പി​ടി​യി​ൽ


Published: April 26, 2026 12:54 AM IST | Updated: April 26, 2026 12:54 AM IST

കൊ​ച്ചി: പി​റ​വ​ത്ത് രാ​സ​ല​ഹ​രി​യു​മാ​യി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി എ​ക്സൈ​സ് പി​ടി​യി​ൽ. 9.1 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ജാ​ർ​ഖ​ണ്ഡ് ബാ​നോ സ്വ​ദേ​ശി​നി ദ​ശ്മി നാ​ഗി (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പി​റ​വം എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പാ​മ്പാ​ക്കു​ട ചെ​ണ്ടി​ക്ക​ണ്ടം മാ​ർ ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ന് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വ​തി​യെ എ​ക്സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് 9.1 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. യു​വാ​ക്ക​ൾ​ക്കും കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ദ​ശ്മി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. ‌പ്ര​തി​യി​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Tags : excise crime news mdma arrest

Recent News

Corehub Up