x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


Published: June 20, 2026 11:03 PM IST | Updated: June 20, 2026 11:03 PM IST

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ക​ള​മ​ശേ​രി​യി​ൽ നി​ന്ന് 11 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ തൃ​ക്കാ​ക്ക​ര​യി​ൽ ചി​ക്ക​ൻ സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വെ​ട്ടി​ക്കാ​ട്ട് പ​റ​മ്പ് റോ​ഡ് ന​വാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഇ​ജാ​സ് (25), കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന പ​ണി​ക്കൊ​ടി​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് സു​കു (24) എ​ന്നി​വ​രെ​യാ​ണ് നാ​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി ടി.​ഡി. സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 1.82 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

മു​ഹ​മ്മ​ദ് ഇ​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ച്ചി​ൻ ഫ്ര​ഷ് എ​ന്ന ചി​ക്ക​ൻ സെ​ന്‍റ​റി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി ക​ച്ച​വ​ടം. പി​ടി​യി​ലാ​യ അ​ഭി​ജി​ത്താ​ണ് വി​ൽ​പ​ന​യ്ക്കു​ള്ള എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​റ്റൊ​രു റെ​യ്ഡി​ൽ ക​ള​മ​ശേ​രി റോ​ക്ക് വെ​ൽ റോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് 11.310 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഈ ​പ്ര​ദേ​ശ​ത്തെ ആ​ക്രി സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ക​ള​മ​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Ganja MDMA seized kochi arrest

Recent News

Corehub Up