x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ ആ​ഭ​ര​ണ വി​സ്മ​യ​മൊ​രു​ക്കി വി​ന്‍​സ്‌​മെ​ര ജു​വ​ല്‍​സ് തുറന്നു

വെബ്ഡെസ്ക്
Published: August 16, 2026 12:45 AM IST | Updated: August 16, 2026 12:45 AM IST

വി​​ന്‍​സ്‌​​മെ​​ര ജു​​വ​​ല്‍​സി​​ന്‍റെ കൊ​​ച്ചി​​യി​​ലെ ഷോ​​റൂം മോ​​ഹ​​ന്‍​ലാ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കൊ​​ച്ചി: റീ​​ട്ടെ​​യി​​ല്‍ ജ്വ​​ല്ല​​റി രം​​ഗ​​ത്ത് പു​​തി​​യ ഷോ​​പ്പിം​​ഗ് അ​​നു​​ഭ​​വ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട് വി​​ന്‍​സ്‌​​മെ​​ര ജു​​വ​​ല്‍​സി​​ന്‍റെ കൊ​​ച്ചി​​യി​​ലെ ഫ്‌​​ളാ​​ഗ്ഷി​​പ്പ് ഷോ​​റൂം പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. എം​​ജി റോ​​ഡി​​ല്‍ ആ​​രം​​ഭി​​ച്ച പു​​തി​​യ ഷോ​​റൂം ന​​ട​​നും വി​​ന്‍​സ്‌​​മെ​​ര ജു​​വ​​ല്‍​സി​​ന്‍റെ ബ്രാ​​ന്‍​ഡ് അം​​ബാ​​സ​​ഡ​​റു​​മാ​​യ മോ​​ഹ​​ന്‍​ലാ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ഴി​​ക്കോ​​ട്ട് തു​​ട​​ക്കംകു​​റി​​ച്ച് ഒ​​രു​​വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ ഇ​​ന്ത്യ​​യി​​ലും യു​​എ​​ഇ​​യി​​ലു​​മാ​​യി ആ​​റ് ഷോ​​റൂ​​മു​​ക​​ളി​​ലേ​​ക്ക് വ​​ള​​ര്‍​ന്ന വി​​ന്‍​സ്‌​​മെ​​ര ജു​​വ​​ല്‍​സി​​ന്‍റെ ഏ​​ഴാ​​മ​​ത്തെ ഷോ​​റൂ​​മാ​​ണ് കൊ​​ച്ചി​​യി​​ലേ​​ത്. അ​​ന്താ​​രാ​​‌ഷ‌്ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും വി​​പു​​ല​​മാ​​യ ആ​​ഭ​​ര​​ണ ശേ​​ഖ​​ര​​വു​​മാ​​ണ് എം​​ജി റോ​​ഡി​​ലെ പു​​തി​​യ ഷോ​​റൂ​​മി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം.

പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ ത​​നി​​മ നി​​ല​​നി​​ര്‍​ത്തു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മു​​ത​​ല്‍ ആ​​ധു​​നി​​ക ഡി​​സൈ​​നു​​ക​​ള്‍ വ​​രെ, ദൈ​​നം​​ദി​​ന ഉ​​പ​​യോ​​ഗ​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മു​​ത​​ല്‍ രാ​​ജ​​കീ​​യ പ്രൗ​​ഢി​​യാ​​ര്‍​ന്ന​​ ബ്രൈ​​ഡ​​ല്‍ ക​​ള​​ക്ഷ​​നു​​ക​​ള്‍ വ​​രെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലും യു​​എ​​ഇ​​യി​​ലു​​മു​​ള്ള അ​​ത്യാ​​ധു​​നി​​ക ആ​​ഭ​​ര​​ണ നി​​ര്‍​മാ​​ണ ഫാ​​ക്ട​​റി​​ക​​ള്‍, ആ​​യി​​ര​​ത്തി​​ല​​ധി​​കം വ​​രു​​ന്ന വി​​ദ​​ഗ്ധ​​രാ​​യ ആ​​ഭ​​ര​​ണ ശി​​ല്പി​​ക​​ള്‍, ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള മെ​​ഷി​​ന​​റി​​ക​​ള്‍ ഇ​​വ​​യെ​​ല്ലാം വി​​ന്‍​സ്‌​​മെ​​ര​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്നു.

പു​​തി​​യ ഫാ​​ഷ​​ന്‍ ട്രെ​​ന്‍​ഡു​​ക​​ള്‍​ക്ക് എ​​ന്നും വ​​ഴി​​യൊ​​രു​​ക്കു​​ന്ന കൊ​​ച്ചി​​യു​​ടെ സ്‌​​റ്റൈ​​ലി​​നും സ്പീ​​ഡി​​നും ഇ​​ണ​​ങ്ങു​​ന്നൊ​​രു ജ്വ​​ല്ല​​റി ഷോ​​പ്പിം​​ഗ് അ​​നു​​ഭ​​വ​​മാ​​ണ് വി​​ന്‍​സ്‌​​മെ​​ര​​യു​​ടെ പു​​തി​​യ ഷോ​​റൂ​​മി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. വി​​പു​​ല​​മാ​​യ ആ​​ഭ​​ര​​ണ​​ശേ​​ഖ​​ര​​വും ആ​​ധു​​നി​​ക​​മാ​​യ ഷോ​​പ്പിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​മി​​ക്കു​​ന്ന ഈ ​​ഷോ​​റൂം, ആ​​ഭ​​ര​​ണ​​പ്രേ​​മി​​ക​​ള്‍​ക്ക് പു​​തി​​യൊ​​രു വി​​സ്മ​​യം സ​​മ്മാ​​നി​​ക്കു​​മെ​​ന്ന​​തി​​ല്‍ സം​​ശ​​യ​​മി​​ല്ലെ​​ന്ന് ഷോ​​റൂ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ച് വി​​ന്‍​സ്‌​​മെ​​ര​​യു​​ടെ ബ്രാ​​ന്‍​ഡ് അം​​ബാ​​സ​​ഡ​​ര്‍ മോ​​ഹ​​ന്‍​ലാ​​ല്‍ പ​​റ​​ഞ്ഞു.

ത​​ന​​താ​​യ ആ​​ഭ​​ര​​ണ ഡി​​സൈ​​നു​​ക​​ളി​​ലൂ​​ടെ​​യും വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ശേ​​ഖ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും റീ​​ട്ടെ​​യി​​ല്‍ ജ്വ​​ല്ല​​റി രം​​ഗ​​ത്ത് പു​​തി​​യൊ​​രു കാ​​ഴ്ച​​പ്പാ​​ട് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം, ഉ​​പ​​യോക്താ​​ക്ക​​ള്‍​ക്ക് കൂ​​ടു​​ത​​ല്‍ മി​​ക​​ച്ച​​തും പു​​തു​​മ​​യാ​​ര്‍​ന്ന​​തു​​മാ​​യ ജ്വ​​ല്ല​​റി ഷോ​​പ്പിം​​ഗ് അ​​നു​​ഭ​​വം ഒ​​രു​​ക്കു​​ക എ​​ന്ന​​താ​​ണ് കൊ​​ച്ചി​​യി​​ലെ പു​​തി​​യ ഷോ​​റൂ​​മി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ചെ​​യ​​ര്‍​മാ​​ന്‍ ദി​​നേ​​ശ് കാ​​മ്പ്ര​​ത്ത് പ​​റ​​ഞ്ഞു.

Tags : VinsmeraJewels opens Kochi Business

Recent News

Corehub Up