Business
കോഴിക്കോട്: ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ സണ്ണി ഡയമണ്ട്സിന്റെ കൂടുതല്‍ കളക്ഷനുകളോടും വിശാലതയോടുംകൂടിയ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
ഇയര്‍ റിംഗുകള്‍, ഹെവി നേക്ലേസുകള്‍, ബ്രൈഡല്‍ കളക്ഷന്‍, ലൈറ്റ് വെയിറ്റ് ഡിസൈനുകള്‍, ഒറീഗ സോളിറ്റയര്‍ കളക്ഷന്‍സ്, അറോറ, നവാര, സോനീര കളക്ഷന്‍സ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജിഐഎ സര്‍ട്ടിഫിക്കേഷനോടു കൂടിയ ഡയമണ്ടുകള്‍ ഉള്‍പ്പെടുത്തി വിപണിയില്‍ എത്തിക്കുന്ന സണ്ണി ഡയമണ്ട്സ് ഹാള്‍മാര്‍ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഡയമണ്ട് വാല്യൂവില്‍ നൂറ് ശതമാനം മണിബാക്കും ഉറപ്പാണ്.
കോഴിക്കോട് മാവൂര്‍ റോഡിലാണ് സണ്ണി ഡയമണ്ട്സ് ഷോറൂം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ഷോറൂമുകള്‍ക്കു പുറമെ കോയമ്പത്തൂരിലും പുതിയതായി ആരംഭിക്കുന്ന ചെന്നൈ ഷോറൂമിലൂടെയും സണ്ണി ഡയമണ്ട്സിന്റെ സേവനം ലഭ്യമാണ്. ഫോൺ: 9961261199.
Business
കൊച്ചി: പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്എംഐഎല്‍) ഡീലര്‍ഷിപ്പായ കെഷ്വിന്‍ ഹ്യുണ്ടായ് കൊച്ചിയില്‍ പുതിയ രണ്ടു ഷോറൂമുകളും സര്‍വീസ് സെന്ററും ആരംഭിച്ചു.
മാമംഗലം, കളമശേരി എന്നിവിടങ്ങളിലെ ഷോറൂമിന്റെയും സര്‍വീസ് സെന്ററിന്റെയും ഉദ്ഘാടനം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗാര്‍ഗ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡി.എച്ച്. പാര്‍ക്ക് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
ഹ്യുണ്ടായ് സോണല്‍ ബിസിനസ് ഹെഡ് കൃപ ശങ്കര്‍ മിശ്ര, സോണല്‍ ബിസിനസ് കോ-ഓര്‍ഡിനേറ്റര്‍ യൂംഗ് ഹൂന് യുന്‍, സോണല്‍ പാര്‍ട്സ് ആന്‍ഡ് സര്‍വീസ് ഹെഡ് എസ്. തനശങ്കര്, ഡീലര്‍ഷിപ്പ് പങ്കാളികളായ ഉദയ് കുമാര്‍ റെഡ്ഢി, ലിഖിത റെഡ്ഢി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന്‍, കെഷ്വിന്‍ ഹ്യുണ്ടായ് സിഇഒ സഞ്ചു ലാല്‍ രവീന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ഡോ. ബോബി ചെമ്മണൂർ പ്രമോട്ടറായ മലങ്കര മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ പേരൂർക്കടയിൽ പ്രവർത്തനമാരംഭിച്ചു. എൻ.വി. നഗറിലെ ശ്രീധർ ആർക്കേഡിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ആദ്യനിക്ഷേപം സ്വീകരിച്ച് തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലർ വി. വിജയകുമാർ നിർവഹിച്ചു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാൻ ജിസോ ബേബി അധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണോവറുള്ള ഇന്ത്യയിലെ നന്പർ വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറാനുള്ള പ്രയാണത്തിലാണു മലങ്കര സൊസൈറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പേരൂർക്കട യൂണിറ്റ് പ്രസിഡന്റ് ജെ. ഷാഫി ആദ്യ വായ്പകളുടെ വിതരണം നിർവഹിച്ചു. എൻ.വി. നഗർ 1 അസോസിയേഷൻ ട്രഷറർ അൻസാരി, എസ്. കൃഷ്ണകുമാർ എന്നിവർ ആശംസ നേർന്നു. സൊസൈറ്റി റീജണൽ മാനേജർ കെ.ആർ. ധനേഷ് കുമാർ സ്വാഗതവും ഏരിയ മാനേജർ ജി.ഡി. പ്രീത നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ധനസഹായവിതരണവും നടന്നു.
30 ദിവസംമുതൽ 25 വർഷംവരെയുള്ള നിക്ഷേപപദ്ധതികളും സ്വർണാഭരണങ്ങൾക്കു 90 ശതമാനംവരെ വായ്പ നൽകുന്ന ഗോൾഡ് ലോണ്‍ ഉൾപ്പെടെ വിവിധ വായ്പാപദ്ധതികളും മെംബർമാർക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബ്രാഞ്ച് സേവനങ്ങൾക്കു ഫോണ്‍: 90725 91117. ടോൾ ഫ്രീ നന്പർ: 1800 313 1223.
Business
കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ ഭീമ ജൂവല്‍സിന്റെ നവീകരിച്ച ഇടപ്പള്ളി, തൊടുപുഴ ഷോറൂമുകള്‍ പ്രവർത്തനമാരംഭിച്ചു. വിശാലമായ സ്ഥലസൗകര്യം, കൂടുതല്‍ കളക്ഷനുകള്‍, മികച്ച ഷോപ്പിംഗ് അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഷോറൂമുകള്‍.
ഇടപ്പള്ളി ഷോറൂം ഉദ്ഘാടനച്ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്മാന് റാഷിദ് ഉള്ളംപിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ ഷിബി സോമന്, ഭീമ ജൂവല്‍സ് ചെയര്മാന് ബി. ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ്, ഡയറക്ടര്‍ സരോജിനി ബിന്ദു മാധവ് എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴ ഷോറൂം ഉദ്ഘാടനത്തില്‍ ഇടുക്കി ജില്ലാ മര്‍ച്ചന്റ്സ് യൂണിയന് പ്രസിഡന്റ് രാജു തരണിയില്‍, ചറായിക്കല് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ബെന്നി ശാന്തി, ഭീമ ജൂവല്‍സ് ചെയര്മാന് ബി. ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവര്‍ പങ്കെടുത്തു.
സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഉദ്ഘാടന ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കു ഭീമയിലെ ഓരോ പര്‍ച്ചേസും കൂടുതല്‍ ലാഭകരമാക്കുക എന്നതാണ് ഓഫറുകളുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.
International
കയ്റോ: ഗാസയ്ക്കും ഈജ്പ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. മൂന്നാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു.
വൈദ്യസഹായം ആവശ്യമുള്ള എട്ട് പലസ്തീനികളെയും അവരുടെ 17 കുടുംബാംഗങ്ങളെയും ഇന്നലെ ഈജിപ്തിലേക്കു പോകാൻ അനുവദിച്ചു. ഈജിപ്തിൽനിന്നു ഗാസയിലേക്ക് എത്ര പേരെ കടത്തിവിട്ടുവെന്നറിയില്ല.
ഇതിനിടെ, ഇന്നലെ ഇസ്രേലി സേന ഗാസയിൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഫെബ്രുവരി 28ന് ഇറാനുമായി യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ആക്രമണങ്ങൾ കുറഞ്ഞിരുന്നതാണ്.
International
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ച വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ അറിയിച്ചു.
താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.