കൊച്ചി: റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയ ഷോപ്പിംഗ് അനുഭവത്തിന് തുടക്കമിട്ട് വിന്‍സ്മെര ജുവല്‍സിന്റെ കൊച്ചിയിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡില്‍ ആരംഭിച്ച പുതിയ ഷോറൂം നടനും വിന്‍സ്മെര ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്ട് തുടക്കംകുറിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും യുഎഇയിലുമായി ആറ് ഷോറൂമുകളിലേക്ക് വളര്‍ന്ന വിന്‍സ്മെര ജുവല്‍സിന്റെ ഏഴാമത്തെ ഷോറൂമാണ് കൊച്ചിയിലേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വിപുലമായ ആഭരണ ശേഖരവുമാണ് എംജി റോഡിലെ പുതിയ ഷോറൂമിന്റെ പ്രധാന ആകര്‍ഷണം.
പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്ന ആഭരണങ്ങള്‍ മുതല്‍ ആധുനിക ഡിസൈനുകള്‍ വരെ, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ മുതല്‍ രാജകീയ പ്രൗഢിയാര്‍ന്ന ബ്രൈഡല്‍ കളക്ഷനുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും യുഎഇയിലുമുള്ള അത്യാധുനിക ആഭരണ നിര്‍മാണ ഫാക്ടറികള്‍, ആയിരത്തിലധികം വരുന്ന വിദഗ്ധരായ ആഭരണ ശില്പികള്, ലോകോത്തര നിലവാരത്തിലുള്ള മെഷിനറികള്‍ ഇവയെല്ലാം വിന്സ്മെരയെ വ്യത്യസ്തമാക്കുന്നു.
പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് എന്നും വഴിയൊരുക്കുന്ന കൊച്ചിയുടെ സ്റ്റൈലിനും സ്പീഡിനും ഇണങ്ങുന്നൊരു ജ്വല്ലറി ഷോപ്പിംഗ് അനുഭവമാണ് വിന്‍സ്മെരയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. വിപുലമായ ആഭരണശേഖരവും ആധുനികമായ ഷോപ്പിംഗ് സൗകര്യങ്ങളും ഒരുമിക്കുന്ന ഈ ഷോറൂം, ആഭരണപ്രേമികള്‍ക്ക് പുതിയൊരു വിസ്മയം സമ്മാനിക്കുമെന്നതില്‍ സംശയമില്ലെന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ പറഞ്ഞു.
തനതായ ആഭരണ ഡിസൈനുകളിലൂടെയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളിലൂടെയും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും പുതുമയാര്‍ന്നതുമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം ഒരുക്കുക എന്നതാണ് കൊച്ചിയിലെ പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് ദിനേശ് കാമ്പ്രത്ത് പറഞ്ഞു.