x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്തോ​നേ​ഷ്യ​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; 6.0 തീ​വ്ര​ത, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു 

വെബ് ഡെസ്ക്
Published: August 16, 2026 02:48 AM IST | Updated: August 16, 2026 02:48 AM IST

ജ​ക്കാ​ർ​ത്ത: മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത്തെ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി 9.55നാ​യി​രു​ന്നു ഭൂ​ച​ല​നം.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ലോ​റ​സ് ദ്വീ​പി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ ഭൂ​ച​ല​നം ഉ​ണ്ടാ​കു​ന്ന​ത്. ഈ ​ഭൂ​ച​ല​ന​ത്തി​ൽ 38 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 6.5 തീ​വ്ര​ത​യു​ള്ള മ​റ്റൊ​രു ഭൂ​ച​ല​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Tags : earthquake Indonesia magnitude 6.0 rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up