x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2047ഓ​​​​​ടെ സ്വ​​​​​പ്നരാ​​​​​ജ്യം! സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി

സ​​​​​നു സി​​​​​റി​​​​​യ​​​​​ക്
Published: August 16, 2026 01:24 AM IST | Updated: August 16, 2026 01:48 AM IST

സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​

​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ത്സ​​​​​ര​​​​​പ്പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും മ​​​​​ധ്യ​​​​​വ​​​​​ർ​​​​​ഗ​​​​ക്കാ​​​​​രു​​​​മാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സൗ​​​​​ജ​​​​​ന്യ ഓ​​​​​ൺ​​​​​ലൈ​​​​​ൻ കോ​​​​​ച്ചിം​​​​​ഗും ഒ​​​​​രു കോ​​​​​ടി യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് സൗ​​​​ജ​​​​ന്യ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് (എ​​​​ഐ) പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി.

80-ാമ​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി രാ​​​​​ജ്യ​​​​​ത്തെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യ​​​​​വേ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി സു​​​​​പ്ര​​​​​ധാ​​​​​ന പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ​​​​ത്.

2047ഓ​​​​​ടെ വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​തം

2047ഓ​​​​​ടെ വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​തം എ​​​​​ന്ന സ്വ​​​​​പ്നം രാ​​​​​ജ്യം കെട്ടിപ്പെടുക്കു​​​​​മെ​​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി, 25 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളെ ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നും ക​​​​​ര​​​​​ക​​​​​യ​​​​​റ്റാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​രോ​​​​​ധ ഉ​​​​​ത്പാ​​​​​ദ​​​​​നം നാ​​​​​ലി​​​​​ര​​​​​ട്ടി​​​​​യാ​​​​​യി വ​​​​​ർ​​​​​ധി​​​​ച്ചു. ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ലും ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലും 100 മ​​​​​ട​​​​​ങ്ങ് വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. മെ​​​​​ട്രോ ശൃം​​​​​ഖ​​​​​ല വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ച്ചതാ​​​​​യും പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​​വി​​​​​ധാ​​​​​നം ശ​​​​​ക്തി​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​ലി​​​​​നു പി​​​​​ന്നാ​​​​​ലെ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ൾ പു​​​​​ഷ്‌​​​​​പ​​​​​വൃ​​​​​ഷ്‌​​​​​ടി ന​​​​​ട​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​ൻ​​​​​സി​​​​​സി കേ​​​​​ഡ​​​​​റ്റു​​​​​ക​​​​​ൾ വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​ര​​​​​വും ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​വും​​​​​ആ​​​​​ല​​​​​പി​​​​​ച്ചു. ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ലെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ വേ​​​​​ള​​​​​യി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം ആ​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​യ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യും രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യും ച​​​​​ട​​​​​ങ്ങി​​​​​ൽ​​​​നി​​​​​ന്ന് വി​​​​​ട്ടു​​​​നി​​​​​ന്നു.

മ​​​​റ്റു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

അ​​​​​ഞ്ചു മു​​​​​ത​​​​​ൽ 15 വ​​​​​യ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ കാ​​​​​യി​​​​​ക ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​ടാ​​​​​ല​​​​​ന്‍റ് ഹ​​​​​ണ്ട് ന​​​​​ട​​​​​ത്തും.
സു​​​​​പ്ര​​​​​ധാ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് നെ​​​​​റ്റ്‌​​​​​വ​​​​​ർ​​​​​ക്ക് രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കും.

അ​​​​​ടു​​​​​ത്ത എ​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്ത് അ​​​​​ഞ്ചു​​​​മു​​​​​ത​​​​​ൽ എ​​​​​ട്ടു വ​​​​​രെ പു​​​​​തി​​​​​യ സെ​​​​​മി​​​​​ക​​​​​ണ്ട​​​​​ക്‌​​​​ട​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ പ്ലാ​​​​ന്‍റു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കും.

2047ഓ​​​​​ടെ 100 ജി​​​​​ഗാ​​​​​വാ​​​​ട്ട് ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ ഉ​​​​ത്പാ​​​​​ദ​​​​​നം കൈ​​​​​വ​​​​​രി​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​ഞ്ച് പു​​​​​തി​​​​​യ റി​​​​​യാ​​​​ക്‌​​​​ട​​​​​റു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കും.

ല​​​​​ഖ്പ​​​​​തി ദീ​​​​​ദി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ആ​​​​​റു കോ​​​​ടി​​​​യാ​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി. നേ​​​​​ര​​​​​ത്തേ ഇ​​​​​ത് മൂ​​​​​ന്നു കോ​​​​​ടി​​​​യാ​​​​​യി​​​​​രു​​​​​ന്നു.

K-Rail Survey

ബാ​ന്ദ്നി ത​ല​പ്പാ​വും നെ​ഹ്‌​റു ജാ​ക്ക​റ്റും

രാ​​​​​വി​​​​​ലെ രാ​​​​​ജ്ഘ​​​​​ട്ടി​​​​​ലെ​​​​​ത്തി ഗാ​​​​​ന്ധി സ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ൽ പു​​​​​ഷ്പാ​​​​​ർ​​​​​ച്ചന ന​​​​​ട​​​​​ത്തി​​​​​യ​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ത​​​​​ന്‍റെ 13-ാമ​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. മ​​​​​ഞ്ഞ​​​​​യും പ​​​​​ച്ച​​​​​യും വെ​​​​​ള്ള​​​​​യും ഡി​​​​​സൈ​​​​​നു​​​​​ള്ള ചു​​​​​വ​​​​​പ്പ് ബാ​​​​​ന്ദ്നി ത​​​​​ല​​​​​പ്പാ​​​​​വും വെ​​​​​ള്ള കു​​​​​ർ​​​​​ത്ത​​​​​യും പൈ​​​​​ജാ​​​​​മ​​​​​യും ചോ​​​​​ക്ലേ​​​​​റ്റ് ബ്രൗ​​​​​ൺ നി​​​​​റ​​​​​ത്തി​​​​​ലു​​​​​ള്ള നെ​​​​​ഹ്‌​​​​​റു ജാ​​​​​ക്ക​​​​​റ്റു​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​ത്ത​​​​​വ​​​​​ണ ധ​​​​​രി​​​​​ച്ച​​​​​ത്.

Tags : PrimeMinister India NarendraModi IndependenceDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up