x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​ദ്ധ​തി നാ​ളെ സ​മാ​പി​ക്കും

കെ. ​​​​ഇന്ദ്രജിത്ത്‌‌
Published: October 8, 2026 01:41 AM IST | Updated: October 8, 2026 01:41 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ദ്യ 100 ദി​​​​ന ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി നാ​​​​ളെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​നി​​​​രി​​​​ക്കേ സം​​​​സ്ഥാ​​​​ന​​​​ത്തെ 50 വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച 598 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ 539 എ​​​​ണ്ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​യ​​​​താ​​​​യി പ്രോ​​​​ഗ്ര​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്. 39 പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​നി​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ണ്ട്. 90.13 ശ​​​​ത​​​​മാ​​​​നം വി​​​​ജ​​​​യം. ഇ​​​​ന്നും നാ​​​​ളെ​​​​യും കൂ​​​​ടി കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​വ്ര ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്.

ധ​​​​ന​​​​കാ​​​​ര്യം, ആ​​​​രോ​​​​ഗ്യം, സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി, നോ​​​​ർ​​​​ക്ക, പു​​​​രാ​​​​വ​​​​സ്തു- പു​​​​രാ​​​​രേ​​​​ഖ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു താ​​​​ഴെ മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ. പ്ര​​​​ഖ്യാ​​​​പി​​​​ച്ച മൂ​​​​ന്നു പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം മാ​​​​ത്രം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ധ​​​​ന​​​​വ​​​​കു​​​​പ്പാ​​​​ണ് പി​​​​ന്നി​​​​ൽ. 67 ശ​​​​ത​​​​മാ​​​​നം. റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് 250 ആ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ, വ​​​​യോ​​​​ജ​​​​ന​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ൽ, മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര പ​​​​ദ്ധ​​​​തി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ 100 ദി​​​​ന ക​​​​ർ​​​​മപ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യെ​​​​ന്ന നേ​​​​ട്ട​​​​വു​​​​മു​​​​ണ്ട്.

എ​​​​ല്ലാ ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ളെയും ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചുകൊ​​​​ണ്ട് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​ര​​​​ണം അ​​​​ട​​​​ക്കം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. അ​​​​ര​​​​ല​​​​ക്ഷം റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ഇ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ എ​​​​ണ്ണം മു​​​​ൻ​​​​ഗ​​​​ണ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​നാ​​​​യി. ജൂ​​​​ലൈ ഒ​​​​ന്നി​​​​നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ദ്യ 100 ദി​​​​ന ക​​​​ർ​​​​മപ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഒ​​​​ക്്ടോ​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം. 1748 പ​​​​ദ്ധ​​​​തി​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​വ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ 1646 എ​​​​ണ്ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​യി. 102 എ​​​​ണ്ണം പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ണ്.

ഐ​​​​എ​​​​എ​​​​സു​​​​കാ​​​​രു​​​​ടെ അ​​​​ലം​​​​ഭാ​​​​വ​​​​വും പ​​​​ദ്ധ​​​​തി​​​​യെ ഇ​​​​ഴ​​​​ച്ചു

പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ 50 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പു​​​​രോ​​​​ഗ​​​​തി മെ​​​​ല്ലെ​​​​പ്പോ​​​​ക്കി​​​​ലാ​​​​യി​​​​രു​​​​ന്നു. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു വേ​​​​ഗം പോ​​​​രാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​ർ, ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​മാ​​​​യി ഇ​​​​ട​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ടാ​​​​യി.

ഐ​​​​എ​​​​എ​​​​സു​​​​കാ​​​​ർ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​ത്തി​​​​ന് കാ​​​​ര​​​​ണം. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് 100 ദി​​​​ന ക​​​​ർ​​​​മപ​​​​ദ്ധ​​​​തി വേ​​​​ഗം കൂ​​​​ട്ടി ടോ​​​​പ്പ് ഗി​​​​യ​​​​റി​​​​ലാ​​​​ക്കി​​​​യ​​​​ത്.

കൃ​​​​ഷി അ​​​​നു​​​​ബ​​​​ന്ധം, പൊ​​​​തു​​​​സേ​​​​വ​​​​നം, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​നം, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണം, ഊ​​​​ർ​​​​ജം, ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക ഗ​​​​വേ​​​​ഷ​​​​ണം, സാ​​​​ന്പ​​​​ത്തി​​​​കം, വ്യ​​​​വ​​​​സാ​​​​യം, സ​​​​ഹ​​​​ക​​​​ര​​​​ണം, ജ​​​​ല​​​​വി​​​​ഭ​​​​വം, ജ​​​​ല​​​​സേ​​​​ചനം, ഗ​​​​താ​​​​ഗ​​​​തം എ​​​​ന്നി​​​​ങ്ങ​​​​നെ 11 മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യി തി​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്.

100 ശ​​​​ത​​​​മാ​​​​നം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ

കൃ​​​​ഷി, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം, പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​നം, സ​​​​ഹ​​​​ക​​​​ര​​​​ണം, സാം​​​​സ്കാ​​​​രി​​​​കം, ക്ഷീ​​​​ര വി​​​​ക​​​​സ​​​​നം, ദേ​​​​വ​​​​സ്വം, ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണം, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, ഭ​​​​ക്ഷ്യ സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് ആ​​​​ൻ​​​​ഡ് ലീ​​​​ഗ​​​​ൽ മെ​​​​ട്രോ​​​​ള​​​​ജി, വ​​​​നം- വ​​​​ന്യ​​​​ജീ​​​​വി, പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം, ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സം, ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണം, ക​​​​യ​​​​ർ, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ്, വ​​​​യോ​​​​ജ​​​​ന​​​​ക്ഷേ​​​​മം, തൊ​​​​ഴി​​​​ലും നൈ​​​​പു​​​​ണ്യ​​​​വും, നി​​​​യ​​​​മം, പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കാ​​​​ര്യം, ആ​​​​സൂ​​​​ത്ര​​​​ണം, തു​​​​റ​​​​മു​​​​ഖം, ഊ​​​​ർ​​​​ജം, ഉ​​​​ൾ​​​​നാ​​​​ട​​​​ൻ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം,ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​കം, നി​​​​കു​​​​തി, എ​​​​ക്സൈ​​​​സ്, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രം, വി​​​​ജി​​​​ല​​​​ൻ​​​​സ്, വ​​​​നി​​​​താ ശി​​​​ശു​​​​വി​​​​ക​​​​സ​​​​നം.

പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത പ്ര​​​​ധാ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

അ​​​​യ്യ​​​​ന്‍കാളി തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 100 തൊ​​​​ഴി​​​​ൽ ദി​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി, പ്ലാ​​​​സ്റ്റി​​​​ക് റീ​​​​സൈ​​​​ക്ലിം​​​​ഗ് ന​​​​യം, സാ​​​​നി​​​​റ്റ​​​​റി പാ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും ഡ​​​​യ​​​​പ്പ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ൽ, പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​മ്മ്യൂ​​​​ണി​​​​റ്റി ഹെ​​​​ൽ​​​​ത്ത് സ്ക്വാ​​​​ഡു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ൽ, ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് കി​​​​ട​​​​ക്ക അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന പ​​​​ദ്ധ​​​​തി, തീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്നം പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ൽ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 10 കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ള്ള ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡ് തു​​​​റ​​​​ക്ക​​​​ൽ, നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണം, വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ലി​​​​ലെ പ​​​​ഴു​​​​ക്കാ​​​​നി​​​​ല ശു​​​​ചീ​​​​ക​​​​ര​​​​ണം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​നി​​​​ത ഓ​​​​പ്പ​​​​ണ്‍ ജ​​​​യി​​​​ൽ​​സെ​​​​ല്ലു​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണം, ഉ​​​​യ​​​​ര​​​​മേ​​​​റി​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഏ​​​​രി​​​​യ​​​​ൽ ലാ​​​​ഡ​​​​ർ പ്ലാ​​​​റ്റ് ഫോം ​​​​വാ​​​​ങ്ങ​​​​ൽ, പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ലെ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ, ജ​​​​യി​​​​ൽ വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​ന ന​​​​വീ​​​​ക​​​​ര​​​​ണം.

Tags : UDFGovernment ActionPlan Conclude Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ProgressReport

Recent News

Corehub Up