Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDFGovernment

യു​​​​ഡി​​​​എ​​​​​ഫ് സ​​​​​ര്‍​ക്കാ​​​​​ര്‍ @100: സഹാനുഭൂതി, സദ്ഭരണം, ലക്ഷ്യം പുതുയുഗ കേരളം

‘പു​​​​​തു​​​​​യു​​​​​ഗ കേ​​​​​ര​​​​​ളം’എ​​​​​ന്ന മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​വും ആ​​​​​ശ​​​​​യ​​​​​വും ജ​​​​​ന​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍​ണ​​​​​മ​​​​​ന​​​​​സോ​​​​​ടെ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​ന്‍റെ പ​​​​​രി​​​​​ണി​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു 102 സീ​​​​​റ്റു​​​​​മാ​​​​​യു​​​​​ള്ള യു​​​​ഡി​​​​എ​​​​​ഫി​​​​​ന്‍റെ ച​​​​​രി​​​​​ത്രവി​​​​​ജ​​​​​യം. യു​​​​ഡി​​​​എ​​​​​ഫ് സ​​​​​ര്‍​ക്കാ​​​​​ര്‍ 100 ദി​​​​​വ​​​​​സം പി​​​​​ന്നി​​​​​ടു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴും തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​വേ​​​​​ള​​​​​യി​​​​​ലും ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു ന​​​​​ല്‍​കി​​​​​യ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ള്‍ കൃ​​​​​ത്യ​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന ഉ​​​​​ത്ത​​​​​മ​​​​ബോ​​​​​ധ്യം സ​​​​​ര്‍​ക്കാ​​​​​രി​​​​​നു​​​​​ണ്ട്. അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ആ​​​​​ദ്യ മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​ല്‍ത്ത​​​​ന്നെ കെ​​​​എ​​​​​സ്ആ​​​​​ര്‍ടി​​​​സി ബ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ സ്ത്രീ​​​​​ക​​​​​ള്‍​ക്കു സൗ​​​​​ജ​​​​​ന്യയാ​​​​​ത്ര തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തും ആ​​​​​ശാ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍, അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍, പാ​​​​​ച​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍, പ്രീ-​​​​​പ്രൈ​​​​​മ​​​​​റി അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍, ആ​​​​​യ​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച​​​​​തും പി​​​​​എ​​​​​സ്‌​​​​സി റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി നീ​​​​​ട്ടി​​​​​യ​​​​​തും. വ​​​​​ന്‍​കി​​​​​ട വി​​​​​ക​​​​​സ​​​​​ന​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും സ്വ​​​​​പ്ന​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നാ​​​​​നാ​​​​​തു​​​​​റ​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ​​​​​യും ചേ​​​​​ര്‍​ത്തു​​​​​പി​​​​​ടി​​​​​ച്ച് മു​​​​​ന്നോ​​​​​ട്ടു പോ​​​​​കു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ല​​​​​ക്ഷ്യം.

◄ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​ക​​​​ൾ

സാ​​​​​മൂ​​​​​ഹി​​​​​ക​​​​ക്ഷേ​​​​​മ​​​​​ത്തി​​​​​നും സ​​​​​മ​​​​​ഗ്ര വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും മു​​​​​ന്‍​ഗ​​​​​ണ​​​​​ന ന​​​​​ല്‍​കി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് ‘ഇ​​​​​ന്ദി​​​​​രാ ഗാ​​​​ര​​​​ന്‍റി’ക​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. സ്ത്രീ​​​​​ക​​​​​ള്‍​ക്കു​​​​​ള്ള സൗ​​​​​ജ​​​​​ന്യ യാ​​​​​ത്ര, വ​​​​​യോ​​​​​ജ​​​​​ന വ​​​​​കു​​​​​പ്പ് എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​കു​​​​ക​​​​​യും ചെ​​​​​യ്തു. സൗ​​​​​ജ​​​​​ന്യ​​​​​യാ​​​​​ത്ര സ്ത്രീ​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ദ​​​​​ര​​​​​വാ​​​​​ണ്. മു​​​​​തി​​​​​ര്‍​ന്ന പൗ​​​​​ര​​​​​ന്മാ​​​​​രോ​​​​​ടു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​രു​​​​​ത​​​​​ലി​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ് വ​​​​​യോ​​​​​ജ​​​​​ന​​​​​വ​​​​​കു​​​​​പ്പ്. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു പ​​​​​രി​​​​​ഗ​​​​​ണ​​​​​ന രാ​​​​​ജ്യ​​​​​ത്ത് ആ​​​​​ദ്യ​​​​​മാ​​​​​ണ്. ഇ​​​​​തി​​​​​നു​​​​ പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് 100 ദി​​​​​ന ക​​​​​ര്‍​മ​​​​​പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. കൃ​​​​​ഷി, വ്യ​​​​​വ​​​​​സാ​​​​​യം, സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ന്നി​​​​​ങ്ങ​​​​​നെ 11 മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യി 43 വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍ ചേ​​​​​ര്‍​ന്ന് 597 പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് 100 ദി​​​​​വ​​​​​സം കൊ​​​​​ണ്ടു ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്. സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കൃ​​​​​ത്യ​​​​​മാ​​​​​യ വീ​​​​​ക്ഷ​​​​​ണ​​​​വും ല​​​​​ക്ഷ്യ​​​​​വു​​​​​മു​​​​​ണ്ട്. വി​​​​​ക​​​​​സ​​​​​ന പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് മു​​​​​ന്‍​ഗ​​​​​ണ​​​​​നാ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ണ്ട്.

◄വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ന​​​​ട​​​​പ​​​​ടി

സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് 100 ദി​​​​​വ​​​​​സം തി​​​​​ക​​​​​യു​​​​​മ്പോ​​​​​ള്‍ സം​​​​​സ്ഥാ​​​​​നം ഓ​​​​​ണാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ല​​​​​ഹ​​​​​രി​​​​​യി​​​​​ലാ​​​​​ണ്. വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യി ഇ​​​​​ട​​​​​പെ​​​​​ട്ട് വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണു സ​​​​​ര്‍​ക്കാ​​​​​ര്‍ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. സ​​​​​പ്ലൈ​​​​​കോ, ക​​​​​ണ്‍​സ്യൂ​​​​​മ​​​​​ര്‍​ഫെ​​​​​ഡ് ഔ​​​​​ട്ട്‌​​​​​ല​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 13 സ​​​​​ബ്‌​​​​​സി​​​​​ഡി സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളും വി​​​​​ല കൂ​​​​​ട്ടാ​​​​​തെ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തി. ചെ​​​​​റു​​​​​പ​​​​​യ​​​​​ര്‍, ഉ​​​​​ഴു​​​​​ന്ന്, വ​​​​​ന്‍​ക​​​​​ട​​​​​ല, വ​​​​​ന്‍​പ​​​​​യ​​​​​ര്‍, തു​​​​​വ​​​​​ര​​​​​പ്പ​​​​​രി​​​​​പ്പ് തു​​​​​ട​​​​​ങ്ങി 10 പ്ര​​​​​മു​​​​​ഖ അ​​​​​വ​​​​​ശ്യ​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ഴി​​​​​ഞ്ഞ ഓ​​​​​ണ​​​​​ക്കാ​​​​​ല​​​​​ത്തെ സ​​​​​ബ്‌​​​​​സി​​​​​ഡി നി​​​​​ര​​​​​ക്കി​​​​​നേ​​​​​ക്കാ​​​​​ള്‍ കു​​​​​റ​​​​​ഞ്ഞ വി​​​​​ല​​​​​യി​​​​​ലാ​​​​​ണു വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​ത്. വെ​​​​​ളി​​​​​ച്ചെ​​​​​ണ്ണ​​​​​യും വി​​​​​ല കു​​​​​റ​​​​​ച്ചു ന​​​​​ല്‍​കി. ഓ​​​​​ഗ​​​​​സ്റ്റ്, സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ സ​​​​​ബ്‌​​​​​സി​​​​​ഡി സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ ഒ​​​​​രു​​​​​മി​​​​​ച്ച് വാ​​​​​ങ്ങാ​​​​​നു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​വും ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. മു​​​​​ന്‍​വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​തു​​​​​പോ​​​​​ലെ ഒ​​​​​ഴി​​​​​ഞ്ഞ റാ​​​​​ക്കു​​​​​ക​​​​​ള്‍ എ​​​​​ന്ന പ​​​​​രാ​​​​​തി പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ച് സ​​​​​പ്ലൈ​​​​​കോ​​​​​യി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് സ്റ്റോ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

◄അ​​​​​ധി​​​​​കനി​​​​​കു​​​​​തി ചു​​​​​മ​​​​​ത്താ​​​​​തെ​ ആ​​​​​ദ്യബ​​​​​ജ​​​​​റ്റ്

ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലൊ​​​​​രി​​​​​ക്ക​​​​​ലു​​​​​മി​​​​​ല്ലാ​​​​​ത്ത ധ​​​​​ന ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴും ഒ​​​​​രു രൂ​​​​​പ​​​​​യു​​​​​ടെ പോ​​​​​ലും അ​​​​​ധി​​​​​കനി​​​​​കു​​​​​തി ചു​​​​​മ​​​​​ത്താ​​​​​തെ​​​​​യാ​​​​​ണ് ആ​​​​​ദ്യബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​സ​​​​​ന്ധി നി​​​​​റ​​​​​ഞ്ഞ ധ​​​​​ന​​​​​സ്ഥി​​​​​തി​​​​​യി​​​​​ലും ക്ഷേ​​​​​മ പെ​​​​​ന്‍​ഷ​​​​​ന്‍ വി​​​​​ത​​​​​ര​​​​​ണം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സാ​​​​​മൂ​​​​​ഹി​​​​​ക ക്ഷേ​​​​​മ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടാ​​​​​തി​​​​​രി​​​​​ക്കാ​​​​​ന്‍ പ്ര​​​​​ത്യേ​​​​​കം ശ്ര​​​​​ദ്ധി​​​​​ച്ചു. ഒ​​​​​രു മാ​​​​​സം​​​​പോ​​​​​ലും ക്ഷേ​​​​​മ പെ​​​​​ന്‍​ഷ​​​​​ന്‍ മു​​​​​ട​​​​​ങ്ങ​​​​​രു​​​​​തെ​​​​​ന്ന​​​​​താ​​​​​ണു സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്.

ഓ​​​​​ണം പ്ര​​​​​മാ​​​​​ണി​​​​​ച്ച് ഓ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ത്തെ പെ​​​​​ന്‍​ഷ​​​​​ന്‍ വി​​​​​ത​​​​​ര​​​​​ണം നേ​​​​​ര​​​​​ത്തേ​​​​​യാ​​​​​ക്കി. അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​ര്‍ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ഉ​​​​​ത്സ​​​​​വ​​​​​ബ​​​​​ത്ത​​​​​യും മ​​​​​റ്റ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ത​​​​​ട​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തു. കെ​​​​ടി​​​​ഡി​​​​സി, കെ​​​​എ​​​​​സ്ആ​​​​​ര്‍ടി​​​​സി, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ഖ​​​​​ല എ​​​​​ന്നി​​​​​വ​​​​​യി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍​ക്കും പെ​​​​​ന്‍​ഷ​​​​​ന്‍​കാ​​​​​ര്‍​ക്കും ബോ​​​​​ണ​​​​​സ്, ഉ​​​​​ത്സ​​​​​വ​​​​​ബ​​​​​ത്ത, സാ​​​​​ല​​​​​റി അ​​​​​ഡ്വാ​​​​​ന്‍​സ് എ​​​​​ന്നി​​​​​വ ഉ​​​​​റ​​​​​പ്പാ​​​​​ക്കി.

ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ന്‍ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍​ക്കും ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി 2,000 രൂ​​​​​പ ഓ​​​​​ണം ഉ​​​​​ത്സ​​​​​വ​​​​​ബ​​​​​ത്ത അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യും ഹ​​​​​രി​​​​​ത​​​​​ക​​​​​ര്‍​മ സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്സ​​​​​വ​​​​​ബ​​​​​ത്ത 1,500 രൂ​​​​​പ​​​​​യാ​​​​​യി ഉ​​​​​യ​​​​​ര്‍​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. ക​​​​​ഴി​​​​​ഞ്ഞ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ഫ​​​​​ണ്ട് വ​​​​​ക​​​​​മാ​​​​​റ്റി​​​​​യ​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് കു​​​​​ടി​​​​​ശി​​​​​ക​​​​​യാ​​​​​യ പ്ര​​​​​വാ​​​​​സി ക്ഷേ​​​​​മ​​​​​നി​​​​​ധി ബോ​​​​​ര്‍​ഡ് പെ​​​​​ന്‍​ഷ​​​​​ന്‍ വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന് 32 കോ​​​​​ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

◄ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ചു

സ്‌​​​​​കോ​​​​​ള​​​​​ര്‍​ഷി​​​​​പ്പ് മു​​​​​ട​​​​​ങ്ങി പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി-​​​​​പ​​​​​ട്ടി​​​​​ക​​​​​വ​​​​​ര്‍​ഗ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ പ​​​​​ഠ​​​​​നം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട അ​​​​​വ​​​​​സ്ഥ​​​​​യ്ക്ക് ഈ ​​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടു. മു​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്തെ കു​​​​​ടി​​​​​ശി​​​​​ക തീ​​​​​ര്‍​ക്കാ​​​​​ന്‍ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി 84 ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം 310 കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

കാ​​​​​രു​​​​​ണ്യ, ആ​​​​​രോ​​​​​ഗ്യ​​​​​കി​​​​​ര​​​​​ണം പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ തീ​​​​​ര്‍​ക്കാ​​​​​ന്‍ 200 കോ​​​​​ടി രൂ​​​​​പ​​​​​യും സ​​​​​പ്ലൈ​​​​​കോ വ​​​​​ഴി നെ​​​​​ല്ല് സം​​​​​ഭ​​​​​രി​​​​​ച്ച​​​​​തി​​​​​ന്‍റെ പി​​​​ആ​​​​​ര്‍​എ​​​​​സ് കു​​​​​ടി​​​​​ശി​​​​ക തീ​​​​​ര്‍​ക്കാ​​​​​ന്‍ 150 കോ​​​​​ടി രൂ​​​​​പ​​​​​യും അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. 100 തൊ​​​​​ഴി​​​​​ല്‍ ദി​​​​​ന​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ 3.68 ല​​​​​ക്ഷം തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്ക് 1,200 രൂ​​​​​പ വീ​​​​​തം ന​​​​​ല്‍​കാ​​​​​ന്‍ 44.24 കോ​​​​​ടി രൂ​​​​​പ​​​​​യും അ​​​​​യ്യ​​​​​ങ്കാ​​​​​ളി ന​​​​​ഗ​​​​​ര തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്ക് 1,200 രൂ​​​​​പ വീ​​​​​തം ന​​​​​ല്‍​കാ​​​​​ന്‍ 85.06 ല​​​​​ക്ഷം രൂ​​​​​പ​​​​​യും കൈ​​​​​മാ​​​​​റി.

സ്‌​​​​​കൂ​​​​​ള്‍ പാ​​​​​ച​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​മാ​​​​​സ വേ​​​​​ത​​​​​നം വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ടെ​​​​​ത്തി​​​​​ക്കാ​​​​​ന്‍ 44 കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. മു​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് 650 മു​​​​​ത​​​​​ല്‍ 675 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്ന പ്ര​​​​​തി​​​​​ദി​​​​​ന വേ​​​​​ത​​​​​നം 1,000 രൂ​​​​​പ​​​​​യാ​​​​​യാ​​​​​ണു വ​​​​​ര്‍​ധി​​​​​പ്പി​​​​​ച്ച​​​​​ത്. ലോ​​​​​ട്ട​​​​​റി ഏ​​​​​ജ​​​​​ന്‍റു​​​​​മാ​​​​​രു​​​​​ടെ​​​​​യും വി​​​​​ല്‍​പ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും ബോ​​​​​ണ​​​​​സി​​​​​ല്‍ 1,000 രൂ​​​​​പ​​​​​യു​​​​​ടെ വ​​​​​ര്‍​ധ​​​​​ന വ​​​​​രു​​​​​ത്തി.

എ​​​​​ന്‍​ഡോ​​​​​സ​​​​​ള്‍​ഫാ​​​​​ന്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കു​​​​​ള്ള ‘സ്നേ​​​​​ഹ​​​​​സാ​​​​​ന്ത്വ​​​​​നം’പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി 14.40 കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. പ​​​​​ട്ടി​​​​​ക​​​​​വ​​​​​ര്‍​ഗ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​ക്ക് ഓ​​​​​ണ​​​​സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 1000 രൂ​​​​​പ വീ​​​​​തം ന​​​​​ല്‍​കാ​​​​​ന്‍ 5.28 കോ​​​​​ടി രൂ​​​​​പ നീ​​​​​ക്കി​​​​​വ​​​​​ച്ചു. ‘ആ​​​​​ശ്വാ​​​​​സ​​​​​കി​​​​​ര​​​​​ണം’ പ​​​​​ദ്ധ​​​​​തി വ​​​​​ഴി ന​​​​​ല്‍​കു​​​​​ന്ന ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം 600 രൂ​​​​​പ​​​​​യി​​​​​ല്‍നി​​​​​ന്ന് 1,000 രൂ​​​​​പ​​​​​യാ​​​​​യി ഉ​​​​​യ​​​​​ര്‍​ത്തി.
മു​​​​​ണ്ട​​​​​ക്കൈ-​​​​​ചൂ​​​​​ര​​​​​ല്‍​മ​​​​​ല പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി കു​​​​​ടും​​​​​ബ​​​​​മൊ​​​​​ന്നി​​​​​ന് ര​​​​ണ്ടു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം അ​​​​​ധി​​​​​കസ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. സ്പോ​​​​​ര്‍​ട്സ് കൗ​​​​​ണ്‍​സി​​​​​ല്‍ ക​​​​​രാ​​​​​ര്‍ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ള​​​​ക്കു​​​​​ടി​​​​​ശി​​​​​ക തീ​​​​​ര്‍​ക്കാ​​​​​ന്‍ 1.50 കോ​​​​​ടി രൂ​​​​​പ​​​​​യും പൂ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന തോ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലെ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്ക് ഉ​​​​​ത്സ​​​​​വ​​​​​ബ​​​​​ത്ത​​​​​യ്ക്കും ഓ​​​​​ണ​​​​​ക്കി​​​​​റ്റി​​​​​നു​​​​​മാ​​​​​യി 20.87 ല​​​​​ക്ഷം രൂ​​​​​പ​​​​​യും ന​​​​​ല്‍​കി. പ്ര​​​​​വാ​​​​​സി മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കാ​​​​​യി അ​​​​ഞ്ചു ല​​​​​ക്ഷം മു​​​​​ത​​​​​ല്‍ ഒ​​​​രു കോ​​​​​ടി രൂ​​​​​പ​​​​വ​​​​​രെ ചി​​​​​കി​​​​​ത്സാ പ​​​​​രി​​​​​ര​​​​​ക്ഷ ന​​​​​ല്‍​കു​​​​​ന്ന ‘നോ​​​​​ര്‍​ക്ക കെ​​​​​യ​​​​​ര്‍ പ്ല​​​​​സ്’പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​വും ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചു.

◄ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ

സി​​​​​ന്ത​​​​​റ്റി​​​​​ക് ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ ഹ​​​​​ബ്ബാ​​​​​യി മാ​​​​​റി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തെ ല​​​​​ഹ​​​​​രി​​​​​മു​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യാ​​​​​ണ് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വ​​​​​കു​​​​​പ്പ് ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍’ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. ല​​​​​ഹ​​​​​രി മാ​​​​​ഫി​​​​​യ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം പേ​​​​​രെ ഇ​​​​​തി​​​​​ന​​​​​കം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ കാ​​​​​യി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്കു കു​​​​​ട്ടി​​​​​ക​​​​​ളെ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ച് വി​​​​​ടു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ മാ​​​​​ര്‍​ഗ​​​​​മാ​​​​​ണ്. ഇ​​​​​തു​​​​​കൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് കാ​​​​​യി​​​​​ക​​​​​രം​​​​​ഗ​​​​​ത്തെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍ വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍-​​​​​സ്വ​​​​​കാ​​​​​ര്യ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തോ​​​​​ടെ "ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ക​​​​​ള​​​​​രി’എ​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​ക്കും തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ക്‌​​​​​സൈ​​​​​സ് വ​​​​​കു​​​​​പ്പ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ത​​​​​ണ്ട​​​​​ര്‍ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്നു. ല​​​​​ഹ​​​​​രി മാ​​​​​ഫി​​​​​യ​​​​​യു​​​​​ടെ അ​​​​​ടി​​​​​വേ​​​​​ര് അ​​​​​റക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പി​​​​​ത ല​​​​​ക്ഷ്യ​​​​​മാ​​​​​ണ്.

◄മി​​​​​ഷ​​​​​ന്‍ സ​​​​​മു​​​​​ദ്ര

കേ​​​​​ര​​​​​ള​​​​​ത്തെ അ​​​​​ന്താ​​​​​രാ​​​​ഷ്‌​​​​ട്ര ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള തു​​​​​റ​​​​​മു​​​​​ഖ ന​​​​​ഗ​​​​​ര​​​​​മാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള സ്വ​​​​​പ്ന​​​​​പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ് ‘മി​​​​​ഷ​​​​​ന്‍ സ​​​​​മു​​​​​ദ്ര’. തീ​​​​​ര​​​​​ദേ​​​​​ശ​​​​​ത്തെ ആ​​​​​ഗോ​​​​​ള മാ​​​​​ന്യു​​​​​മ​​​​​ഫാ​​​​​ക്ച​​​​​റിം​​​​​ഗ് ഹ​​​​​ബ്ബാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന 400 കോ​​​​​ടി​​​​​യു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണി​​​​​ത്.

ച​​​​​ര​​​​​ക്കു​​​​നീ​​​​​ക്കം പൂ​​​​​ര്‍​ണ​​​​തോ​​​​​തി​​​​​ല്‍ ആ​​​​​രം​​​​​ഭി​​​​​ച്ച വി​​​​​ഴി​​​​​ഞ്ഞം അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ മി​​​​​ഷ​​​​​ന്‍ സ​​​​​മു​​​​​ദ്ര​​​​​യ്ക്ക് ക​​​​​രു​​​​​ത്തേ​​​​​കും. വി​​​​​ഴി​​​​​ഞ്ഞം രാ​​​​​ജ്യാ​​​​​ന്ത​​​​​ര തു​​​​​റ​​​​​മു​​​​​ഖ​​​​​ത്ത് സ​​​​​മ്പൂ​​​​​ര്‍​ണ എ​​​​​ക്സിം പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തോ​​​​​ടെ വി​​​​​ദേ​​​​​ശ വി​​​​​പ​​​​​ണി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു നേ​​​​​രി​​​​​ട്ട് ച​​​​​ര​​​​​ക്കു​​​​​ക​​​​​ള്‍ അ​​​​​യ​​​​​ക്കാ​​​​​നും യാ​​​​​ത്രാ​​​​​സ​​​​​മ​​​​​യ​​​​​വും ചെ​​​​​ല​​​​​വും കു​​​​​റ​​​​​യ്ക്കാ​​​​​നും വ​​​​​ഴി​​​​​തു​​​​​റ​​​​​ന്നു.

ഇ​​​​​ന്‍​കെ​​​​​ല്‍ മു​​​​​ഖേ​​​​​ന വി​​​​​ഴി​​​​​ഞ്ഞ​​​​​ത്ത് 100 ഏ​​​​​ക്ക​​​​​റി​​​​​ല്‍ ലോ​​​​​ജി​​​​​സ്റ്റി​​​​​ക്‌​​​​​സ് ഇ​​​​​ക്കോ​​​​​സി​​​​​സ്റ്റ​​​​​വും പാ​​​​​ല​​​​​ക്കാ​​​​​ട്ട് ലോ​​​​​ജി​​​​​സ്റ്റി​​​​​ക്സ് ഹ​​​​​ബ്ബും അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യി​​​​​ല്‍ 28 കോ​​​​​ടി ചെ​​​​​ല​​​​​വി​​​​​ല്‍ ഐ​​​​ടി പാ​​​​​ര്‍​ക്കും റി​​​​​യ​​​​​ല്‍ എ​​​​​സ്റ്റേ​​​​​റ്റ് വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നാ​​​​​യി 5,500 കോ​​​​​ടി​​​​​യു​​​​​ടെ വ​​​​​ള​​​​​ര്‍​ച്ചാ​​​​ഫ​​​​​ണ്ടും ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കി​​​​​ന്‍​ഫ്ര, ഇ​​​​​ന്‍​കെ​​​​​ല്‍ മു​​​​​ഖേ​​​​​ന വ്യ​​​​​വ​​​​​സാ​​​​​യ-​​​​​ഐ​​​​​ടി വി​​​​​ക​​​​​സ​​​​​ന പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സ​​​​​മീ​​​​​പ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ പു​​​​​തു​​​​​യ വ്യ​​​​​വ​​​​​സാ​​​​​യ വി​​​​​ക​​​​​സ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു. 

Latest News

Corehub Up