പരംപ്രീത് സിംഗ്
റായ്പുർ: ഛത്തീസ്ഗഢിൽ കാമുകിയും സുഹൃത്തും ചേർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. റായ്പുരിലാണ് സംഭവം നടന്നത്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
പരംപ്രീത് വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് കയറിപ്പറ്റി. കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുത്തതോടെ പരംപ്രീത് കാറിൽ നിന്ന് തെറിച്ചുവീണു.
തുടർന്ന് പരംപ്രീതിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Chhattisgarh Raipur Crimenews Police Investigation CaseFile FIR