x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​കോ​ട് വ​ൻ ല​ഹ​രി മ​രു​ന്ന് വേ​ട്ട; 162 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യിൽ

വെബ് ഡെസ്ക്
Published: August 16, 2026 03:56 AM IST | Updated: August 16, 2026 03:56 AM IST

എ​ൻ​മ​ക​ജെ: കാ​സ​ർ​കോ​ട് 162 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ട് എ​ൻ​മ​ക​ജെ ഓ​ർ​മ്പൊ​ടി ക​ണ്ടി​ഗെ​യി​ൽ അ​ബ്ദു​ൾ അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ബ​ദി​യ​ടു​ക്ക എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 157 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​ബ്ദു​ൽ അ​സീ​സി​ന്റെ പാ​ന്‍റി​സി​ന്‍റെ കീ​ശ​യി​ൽ​നി​ന്ന് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കെ​എ​ൽ 14 കെ 1338 ​ഐ 20 കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു ഇ​ത്.

Tags : Drug bust Kasaragod arrest MDMA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up