പ്രതീകാത്മക ചിത്രം
പാലാ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കാൻ മൂന്നു മേഖലകളിലായി നടത്തിവരുന്ന മെഡിക്കൽ വിക്ടറിഡേയുടെ അവസാനഘട്ടം "മെഡി കൊണ്ക്വർ 2026’ ഇന്നു രാവിലെ 8.30ന് പാലാ ബ്രില്ല്യന്റ് ഡയമണ്ട് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടത്തും.
മികച്ച വിജയം നേടിയ 700ലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ മൂവായിരത്തിലധികം ആളുകൾ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ഗോൾഡ് മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കും.
കേരളാ ടോപ്പറായ ജൊഹാൻ ജോബിനും ബി. നീരജിനും 25 ലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പും ഗോൾഡ്മെഡലുമാണ് സമ്മാനിക്കുന്നത്.
നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറിൻ മുഹമ്മദ്, അച്ചുദ് ശൈലേന്ദർ ഉമേഷ് എന്നിവർക്ക് 10, അഞ്ച്, ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലുമാണ് സമ്മാനം.
100ലധികം പേർക്ക് ഗോൾഡ് മെഡലുകളും 700ലധികം പേർക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിക്കും. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും പോലീസ് മേധാവികളും ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
Tags : Brilliant Medical VictoryDay Pala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash