Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VictoryDay

പാലാ ബ്രില്ല്യന്‍റ് ‘എൻജിനിയറിംഗ് വിക്‌ടറി ഡേ’ നാളെ

പാ​ലാ: ദേ​ശീ​യ, സം​സ്ഥാ​ന എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബ്രി​ല്ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാ​ൻ നാ​ളെ ‘ടെ​ക്ക് കോ​ണ്‍ക്വ​ർ 2026’ സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മു​ത്തോ​ലി ബ്രി​ല്ല്യ​ന്‍റ് ഡി ​ബ്ലോ​ക്ക് കാ​ന്പ​സി​ലെ ഡ​യ​മ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വി​ക്ട​റി ഡേ ​ആ​ഘോ​ഷം. എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെടെ മൂ​വാ​യി​ര​ത്തി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ക്കും.

രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ ജെ​ഇ​ഇ മെ​യി​ൻ, ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ്, കീം, ​ഐ​സ​ർ, സി​യു​ഇ​ടി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച റാ​ങ്കു​ക​ൾ നേ​ടി​യ​വ​ർ​ക്ക് ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ന്‍റെ സ്നേ​ഹോ​പ​ഹ​ാര​മാ​യി ഗോ​ൾ​ഡ്മെ​ഡ​ലു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​മ്മാ​നി​ക്കും.

ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ്, കീം ​പ​രീ​ക്ഷ​ക​ളി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ റോ​ഷ​ൻ രാ​ജു​വി​ന് 10 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലു​മാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. കീം ​പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ധ്യാ​ൻ തേ​ജ് മ​ണ​പ്പാ​ട്ടി​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഗോ​ൾ​ഡ്മെ​ഡ​ലും ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​യ നി​ര​ഞ്ജ​ൻ ജെ. ​പി​ള്ള​യ്ക്കും കീം ​പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ കെ.​ആ​ർ. വി​സ്മ​യ​യ്ക്കും നാ​ലു ല​ക്ഷം രൂ​പ​യും ഗോ​ൾ​ഡ് മെ​ഡ​ലും സ​മ്മാ​നി​ക്കും.

കീം ​പ​രീ​ക്ഷ​യി​ൽ നാ​ലു മു​ത​ൽ പ​ത്തു​വ​രെ സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ രോ​ഹി​ത് കൃ​ഷ്ണ, ഗോ​വി​ന്ദ് വി​നോ​ദ്, ആ​ൽ​ഫ്ര​ഡ് ജെ​ൻ​സ​ണ്‍, ത​ലാ​ൽ ഷി​ഹാ​ബുദി​ൻ, കൃ​ഷ്ണ ജെ. ​മേ​നോ​ൻ, എ​സ്. ജോ​ഷ്വ, ഋ​ത്വി​ൻ രാ​ജ് എ​ന്നി​വ​ർ​ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ​വ​രെ സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലു​ക​ളു​മാ​ണ് സ​മ്മാ​നം.

കു​സാ​റ്റ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഭി​ന​വ് അ​രു​ണി​നും ബി ​ആ​ർ​ക്ക്-​ബി പ്ലാ​നിം​ഗ് പ​രീ​ക്ഷ​യ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മീ​രാ​കൃ​ഷ്ണ, ഗൗ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കും ല​ക്ഷം രൂ​പ​യും ഗോ​ൾ​ഡ് മെ​ഡ​ലും ഉ​ൾ​പ്പ​ടെ 300ല​ധി​കം പേ​ർ​ക്ക് ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​മ്മാ​നി​ക്കും. മ​ന്ത്രി​മാ​രും എം​പി​മാ​രും എം​എ​ൽ​എ​മാ​രും പോ​ലീ​സ് മേ​ധാ​വി​ക​ളു​മാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Latest News

Corehub Up