x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വേ​രി പ്ര​ശ്നം: ആ​രോ​പ​ണ​വു​മാ​യി ക​ർ​ണാ​ട​ക ബി​ജെ​പി

വെബ് ഡെസ്ക്
Published: August 16, 2026 05:50 AM IST | Updated: August 16, 2026 05:50 AM IST

പ്രതീകാത്മക ചിത്രം

മാ​ണ്ഡ്യ: കാ​വേ​രി ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വം. കൃ​ഷ്ണ​രാ​ജ സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ർ​ധ​രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​കു​ന്ന​താ​യി ബി​ജെ​പി​യും ഇ​ത​ര ക​ന്ന​ഡ സം​ഘ​ട​ന​ക​ളും ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു.

കു​ടി​വെ​ള്ള, കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ത​മി​ഴ്നാ​ടി​നു വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന മു​ൻ നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച ബി​ജെ​പി മാ​ണ്ഡ്യ വ​ക്താ​വ് മ​ഞ്ജു​നാ​ഥ് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​ന്‍റെ പു​തി​യ വീ​ഡി​യോ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​കു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തി​യ ക​ന്ന​ഡ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ വ​ട്ട​ൽ നാ​ഗ​രാ​ജ് ത​ന്‍റെ സം​ഘ​ട​ന​യാ​യ ച​ല​വ​ളി വ​ട്ട​ൽ പ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ കൃ​ഷ്ണ​രാ​ജ സാ​ഗ​ർ അ​ണ​ക്കെ​ട്ട് വ​ള​യു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് അ​ഥി​റി​റ്റി ക​ർ​ണാ​ട​ക​യോ​ട് ത​മി​ഴ്നാ​ടി​ന് പ്ര​തി​ദി​നം 12,000 ക്യൂ​സെ​ക്സ് വെ​ള്ളം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത് സ​ർ​ക്കാ​ർ അ​നു​സ​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ച മ​ഞ്ജു​നാ​ഥ് ഇ​ത് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യും ത​മ്മി​ലു​ള്ള നാ​ട​ക​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Cauvery issue Karnataka BJP allegations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up