x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ


Published: May 23, 2026 06:41 AM IST | Updated: May 23, 2026 06:41 AM IST

കൊ​ട​ക​ര: തൃ​ശൂ​ർ കൊ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ പാ​ഴ്‌​സ​ൽ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഫാ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ർ​ഗോ ബോ​ക്സു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 198 ഗ്രാം ​എം​ഡി​എം​എ​യും നാ​ല് എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട​ക​ര പേ​രാ​മ്പ്ര ഫ്ലൈ​ഓ​വ​റി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 02.45-ഓ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ രാ​സ​ല​ഹ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​കി​ട ഇ​ട​പാ​ടു​കാ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ രീ​തി. ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫും കൊ​ട​ക​ര പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്നു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : parcer company driver arrested mdma lsd stamp

Recent News

Corehub Up