x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​ല​ഹ​രി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​യ്‌ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ പി​ടി​യിൽ


Published: May 9, 2026 03:52 AM IST | Updated: May 9, 2026 03:52 AM IST

കൊ​ല്ലം: എം​ഡി​എം​എ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​സ​ല​ഹ​രി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​യ്‌ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പോ​ലീസ് പി​ടി​യിൽ. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ അ​ദ്വൈ​തം വീ​ട്ടി​ൽ അ​ദ്വൈ​ത (27), ക​ണ്ണൂ​ർ പ​റ​ശിനി​ക്ക​ട​വ് സ​ൽ​വ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സി​ജാ​ഹ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഐ​സി​എ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ എം​ഡി​എം​എ കേ​സാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

23 ഗ്രാം ​എം​ഡി​എം​എയു​മാ​യാ​ണ് അ​ന്ന് യു​വ​തി പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി ഷം​നാ​ദി​നെ ബെം​ഗ​ളൂ​രു​വി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഷം​നാ​ദി​ന് എം​ഡി​എം​എ കൈ​മാ​റി​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ൽ ര​ണ്ട് പേ​ർ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ക​ർ​ണാ​ട​ക ശി​വ​മൊ​ഗ സ്വ​ദേ​ശി​യു​മാ​യി​രു​ന്നു. ഈ ​പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​യ​റ്റി അ​യ​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

സി​ജാ​ഹി​നെ മു​ൻ​പും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സി​ജാ​ഹ് മൂ​ന്ന് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ബെം​ഗ​ളൂ​രു​വി​ൽ റേ​ഡി​യോ​ള​ജി പ​ഠ​ന​ത്തി​ന് പോ​യ​താ​ണ് അ​ദ്വൈ​ത. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൽ​പ്പെ​ടുകയായിരുന്നു.

Tags : mdma gang drugs Kerala arrest

Recent News

Corehub Up