x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ലഹരി വേട്ട; എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: May 8, 2026 11:41 AM IST | Updated: May 8, 2026 11:41 AM IST

കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.

ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.

കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്‌ഐ വിനോദിന്‍റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.

Tags : MDMA Arrest Kochi Police Drug bust

Recent News

Corehub Up