പ്രതീകാത്മക ചിത്രം
കൊടുങ്ങല്ലൂർ: തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി എംഡിഎംഎ വിൽപന നടത്തുന്നയാളെ തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് കൊടുങ്ങല്ലൂർ കാവിൽകടവിൽനിന്നു പിടികൂടി. പുല്ലൂറ്റ് ചാപ്പാറ സ്വദേശി കുര്യാപ്പിള്ളി വീട്ടിൽ സുഹൈൽ(32) ആണ് പിടിയിലായത്. സുഹൈൽ 2016ൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായിരുന്നു.
കയ്പമംഗലം: തീരദേശമേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി എംഡിഎംഎ വില്പനനടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രമിനൽക്കേസിൽ പ്രതിയായ അഴിക്കോട് കൊട്ടിക്കൽ സ്വദേശി മുടവൻകാട്ടിൽ അൻഷാദ്(31) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11ന് മതിലകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുപ്പടന്ന സ്വദേശി ഇൻസമാമുൾ ഹഖ്(30), മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ്(31) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള 'തുഫാൻ' സ്പെഷൽ സ്ക്വാഡും മതിലകം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്ക് എംഡിഎംഎ നൽകിയത് അൻഷാദാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാളെ അറസ്റ്റ് ചെയ്തത്.
Tags : Local News Nattuvishesham MDMA