x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം സ്‌​കൂ​ൾതല ആ​ശ​യ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 2, 2026 05:43 AM IST | Updated: September 2, 2026 05:43 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ സ്ട്രാ​​​​റ്റ​​​​ജി​​​​ക് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ (കെ-​​​​ഡി​​​​സ്ക്) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി വ​​​​രു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ യം​​​​ഗ് ഇ​​​​ന്നൊ​​​​വേ​​​​റ്റേ​​​​ഴ്സ് പ്രോ​​​​ഗ്രാം (വൈ​​​​ഐ​​​​പി) 9.0-ന്‍റെ സ്‌​​​​കൂ​​​​ൾ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ആ​​​​ശ​​​​യ സ​​​​മ​​​​ർ​​​​പ്പ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

സം​​​​സ്ഥാ​​​​ന​​​​ത്തെ 4,645 സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി 2,38,807 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക​​​​യും 23,568 ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

6,048 ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും കൊ​​​​ല്ലം ജി​​​​ല്ല ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. മ​​​​ല​​​​പ്പു​​​​റം, ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ജി​​​​ല്ല പാ​​​​ല​​​​ക്കാ​​​​ട് ആ​​​​ണ്.കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: yip.kerala.gov.in.

Tags : Deepika DeepikaNewspaper BreakingNews School-level idea submission

Recent News

Corehub Up