x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്തുസ​മ്പാദനം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 2, 2026 07:03 AM IST | Updated: September 2, 2026 07:03 AM IST

വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ കോ​ട്ട​യ​ത്തെ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ശോ​ക് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​ലി​സി​ന്‍റെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കൈ​മാ​റും.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി എ​ക്സൈ​സ്, വി​ജി​ല​ൻ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ​രാ​തി​ക​ളും ആ​രോ​പ​ണ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​ട​നി​ല​ക്കാ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ വി​ശ​ദ അ​ന്വേ​ഷ​ണ​വു​മു​ണ്ടാ​കും.

അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒ​രു ജി​ല്ല​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. അ​ഴി​മ​തി ക​ണ്ടെ​ത്താ​ൻ ആ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​നം അ​ട​ക്കം ഉ​പ​യോ​ഗി​ക്കും.

സം​സ്ഥാ​ന ത​ല​ത്തി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി ലി​ജു പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ ന​ട​പ​ടി​യി​ൽ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ റാ​വു​വി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി​ക്കു ല​ഭി​ച്ച വാ​ട്സ് ആ​പ് പ​രാ​തി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ​ക്കു കൈ​മാ​റി​യ​പ്പോ​ൾ നേ​രി​ട്ടാ​യി​രു​ന്നു ന​ട​പ​ടി.

ബി​ജാ​പ്പു​രി​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രി​ശോ​ധ​ന

ബി​ജാ​പ്പു​രി​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു കോ​ട്ട​യ​ത്തെ ബാ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വ​രം ചോ​രാ​തി​രി​ക്കാ​ൻ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മു​പേ​ക്ഷി​ച്ച് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ​ഞ്ചാ​രം. ഓ​ണം ക​ഴി​ഞ്ഞു​ള്ള ദി​വ​സ​മാ​യ​തി​നാ​ൽ ബി​ജാ​പ്പു​രി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചു.

ഇ​താ​ണ് എ​ക്സൈ​സി​ലെ അ​ഴി​മ​തി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക്ക് ഓ​പ​റേ​ഷ​ൻ ബി​ജാ​പ്പു​ർ എ​ന്ന പേ​രു ന​ൽ​കാ​ൻ കാ​ര​ണ​മെ​ന്നും എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു.

എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന് വാ​ട്സ് ആ​പ് വ​ഴി ല​ഭി​ച്ച പ​രാ​തി​യി​ലും ക​മ്മി​ഷ​ണ​ർ​ക്കു ല​ഭി​ച്ച ഫോ​ണ്‍ കോ​ളി​നെ​ത്തു​ട​ർ​ന്നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ നേ​രി​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​യം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ അ​ശോ​ക് കു​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Tags : Vigilance Investigate unauthorized ExciseOfficials Acquisition Wealth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up