വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ വിക്രമൻ തോടിനു കുറുകെ അനധികൃതമായി നിർമിച്ചിരിക്കുന്ന പാലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നതായി പരാതി.
പാലം തീർത്തതോടെ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട് മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം രൂക്ഷമാകുകയും കൊതുക് പെരുകയും ചെയ്തു.
തോട്ടിലെ നീരൊഴുക്ക് ശക്തിപ്പെടുത്തി മലിനീകരണമൊഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.