കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് ഓണനാളുകളില്‍ കുടുംബശ്രീ വിളമ്പിയ ഓണസദ്യയിലൂടെ വിറ്റുവരവ് 2.64 കോടി രൂപ. ഓഗസ്റ്റ് 10 മുതലാണ് ഓണസദ്യക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ചത്. 14 മുതല്‍ തിരുവോണം വരെയായിരുന്നു ഓണസദ്യ വില്പന. ഓരോ ജില്ലയിലും വ്യത്യസ്തരീതിയിലുള്ള വിഭവങ്ങളുമായാണ് സദ്യയൊരുക്കിയത്.
23 വിഭവങ്ങള്‍ അടങ്ങിയ സദ്യക്ക് 230 രൂപ, 20 വിഭവങ്ങളുടേതിന് 200 രൂപ, 17 വിഭവങ്ങളുടേതിന് 170 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. എല്ലാത്തിലും മൂന്നുതരം പായസവും ഉണ്ടായിരുന്നു. തൂശനിലയും റെഡിയായിരുന്നു.
സംസ്ഥാനത്ത് 415 കുടുംബശ്രീ യൂണിറ്റുകള്‍ ഓണസദ്യയൊരുക്കി. 1,22,817 ഓര്‍ഡറുകളാണു ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഓണസദ്യയുടെ വില്പന നടന്നത് കണ്ണൂരാണ്. 45,35,880 രൂപ. 40 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇടുക്കിയില്‍ 27,17,350 രൂപയാണ് ഓണസദ്യയുടെ വില്പനയിലൂടെ ലഭിച്ചത്.
Tags : Kudumbashree Onasadya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Turnover