x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തർക്കം വേണ്ട, പറഞ്ഞുതീർക്കാം

വെബ്ഡെസ്ക്
Published: September 2, 2026 06:04 AM IST | Updated: September 2, 2026 06:04 AM IST

മീ​​​ഡി​​​യേ​​​ഷ​​​ൻ ഫോ​​​ർ നേ​​​ഷ​​​ൻ 3.0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ർ​​​ക്ക​​​ങ്ങ​​​ൾ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ‘മീ​​​ഡി​​​യേ​​​ഷ​​​ൻ ഫോ​​​ർ നേ​​​ഷ​​​ൻ 3.0’ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ മീ​​​ഡി​​​യേ​​​ഷ​​​ൻ & കോ​​​ൺ​​​സി​​​ലി​​​യേ​​​ഷ​​​ൻ പ്രോ​​​ജ​​​ക്ട് ക​​​മ്മി​​​റ്റി (എം​​​സി​​​പി​​​സി) യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണു പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യാ​​​ണു കേ​​​സു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും മ​​​ധ്യ​​​സ്ഥ​​​ത​​​യ്ക്കാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഘ​​​ട്ടം. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​സു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യും, അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​ധ്യ​​​സ്ഥ​​​താ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു റ​​​ഫ​​​ർ ചെ​​​യ്യു​​​ക​​​യും, മ​​​ധ്യ​​​സ്ഥ​​​താ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് ക​​​ക്ഷി​​​ക​​​ളെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യും. മ​​​ധ്യ​​​സ്ഥ​​​താ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി ഒ​​​ക്ടോ​​​ബ​​​ർ ഒന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ച്ച് ഡി​​​സം​​​ബ​​​ർ 31 വ​​​രെ തു​​​ട​​​രും.

വി​​​വാ​​​ഹസം​​​ബ​​​ന്ധ​​​മാ​​​യ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ, അ​​​പ​​​ക​​​ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര കേ​​​സു​​​ക​​​ൾ, ചെ​​​ക്ക് ബൗ​​​ൺ​​​സ് കേ​​​സു​​​ക​​​ൾ, ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധ്യ​​​മാ​​​യ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ, ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ, സ​​​ർ​​​ഫാ​​​സി കേ​​​സു​​​ക​​​ൾ, എ​​​ക്സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ, ആ​​​ർ​​​ബി​​​ട്രേ​​​ഷ​​​ൻ, വാ​​​ണി​​​ജ്യ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ, സ​​​ർ​​​വീ​​​സ് കേ​​​സു​​​ക​​​ൾ, ഭാ​​​ഗ​​​പ​​​ത്ര കേ​​​സു​​​ക​​​ൾ, തൊ​​​ഴി​​​ൽ കേ​​​സു​​​ക​​​ൾ കൂ​​​ടാ​​​തെ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന് സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റ് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സി​​​വി​​​ൽ കേ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഈ ​​​പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews No need to argue

Recent News

Corehub Up