ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റിന്റെ ഫൈനലിലെത്തിയ ഈസ്റ്റ് സോണിന്റെ താരങ്ങൾ ആഹ്ലാദം പങ്കിടുന്നു.
ബംഗളൂരു: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ സെന്‍ട്രല്‍ സോണിനെ നാലു വിക്കറ്റിനു കീഴടക്കി ഈസ്റ്റ് സോണ്‍ ഫൈനലില്‍. ഇഷാന് കിഷന് നയിക്കുന്ന നോര്‍ത്ത് സോണില്‍ കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി, അഭിമന്യു ഈശ്വരന്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍ തുടങ്ങിയവരാണ് അണിനിരന്നത്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: സെന്‍ട്രല്‍ സോണ്‍ 266, 158. ഈസ്റ്റ് സോണ്‍ 266, 162/6.
മറ്റൊരു സെമിയില്‍ നോര്‍ത്ത് സോണിന് എതിരേ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മത്സരം ഇന്നാണ് അവസാനിക്കുന്നത്. സ്കോര്‍: നോര്‍ത്ത് സോണ്‍ 195, 256/7. സൗത്ത് സോണ്‍ 312.
Tags : EastZone Finals DuleepTrophy Sports