x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ചെത്തിയവരെ പുറത്താക്കാനുള്ള റെയില്‍വേയുടെ അ​​​ധി​​​കാ​​​രം ശരിവച്ച് ഹൈക്കോടതി

വെബ്ഡെസ്ക്
Published: September 2, 2026 06:17 AM IST | Updated: September 2, 2026 06:17 AM IST

ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ട്രെ​​​യി​​​നി​​​ലോ റെ​​​യി​​​ല്‍വേ പ​​​രി​​​സ​​​ര​​​ത്തോ മ​​​ദ്യ​​​പി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​രെ നീ​​​ക്കം ചെ​​​യ്യാ​​​നും അ​​​വ​​​ര്‍ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നും റെ​​​യി​​​ല്‍വേ​​​യ്ക്ക് അ​​​ധി​​​കാ​​​രം ന​​​ല്‍കു​​​ന്ന വ്യ​​​വ​​​സ്ഥ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ട്രെ​​​യി​​​നി​​​ലും സ്റ്റേ​​​ഷ​​​നി​​​ലും പൊ​​​തു​​​സ​​​മാ​​​ധാ​​​ന​​​വും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ത്ത​​​രം നി​​​യ​​​മ​​​ങ്ങ​​​ള്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് 1989ലെ ​​​റെ​​​യി​​​ല്‍വേ നി​​​യ​​​മ​​​ത്തി​​​ലെ 145(എ) ​​​വ​​​കു​​​പ്പി​​​ന്‍റെ സാ​​​ധു​​​ത ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ശ​​​രി​​​വ​​​ച്ച​​​ത്.

മ​​​ദ്യ​​​പി​​​ച്ച​​​ നി​​​ല​​​യി​​​ല്‍ കാ​​​ണു​​​ന്ന​​​വ​​​രെ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍വേ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്തു ട്രാ​​​വ​​​ല്‍ ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ കൊ​​​ച്ചി​​​യി​​​ലെ കെ.​​​എ​​​ന്‍. ശാ​​​സ്ത്രി ന​​​ല്‍കി​​​യ ഹ​​​ര്‍ജി ത​​​ള്ളി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
മ​​​ദ്യ​​​പി​​​ച്ച​​​നി​​​ല​​​യി​​​ല്‍ എ​​​ന്ന​​​തി​​​നു കൃ​​​ത്യ​​​മാ​​​യ നി​​​ര്‍വ​​​ച​​​നം ന​​​ല്‍കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. ബ്രെ​​​ത്ത​​​ന​​​ലൈ​​​സ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു മ​​​ദ്യ​​​പി​​​ച്ച യാ​​​ത്ര​​​ക്കാ​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന ന​​​ട​​​പ​​​ടി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നു​​​മാ​​​ണ് മു​​​ന്‍ഗ​​​ണ​​​ന​​​യെ​​​ന്ന് റെ​​​യി​​​ല്‍വേ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ട്രെ​​​യി​​​നി​​​ല്‍നി​​​ന്നു വീ​​​ണു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​ണ്. സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യ്ക്കും മ​​​ദ്യ​​​പ​​​രു​​​ടെ ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. ബ്രെ​​​ത്ത​​​്അന​​​ലൈ​​​സ​​​ര്‍വ​​​ഴി പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷം മ​​​ദ്യ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ണ്ടാ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​കൂ​​​ടി ന​​​ട​​​ത്തി മാ​​​ത്ര​​​മേ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും റെ​​​യി​​​ല്‍വേ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ദ്യ​​​പി​​​ച്ച ഒ​​​രാ​​​ളെ ട്രെ​​​യി​​​നി​​​ല്‍നി​​​ന്നോ സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്നോ മാ​​​റ്റു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്നു നി​​​ര്‍ബ​​​ന്ധി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ല്‍വ​​​ച്ച് ര​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. ന​​​ട​​​പ്പാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഒ​​​രു നി​​​യ​​​മ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​കി​​​ല്ല.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍വേ മ​​​ന്ത്രാ​​​ല​​​യം 2023 സെ​​​പ്റ്റം​​​ബ​​​ര്‍ 14ന് ​​​വ്യ​​​ക്ത​​​മാ​​​യ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ മ​​​ദ്യ​​​പ​​​രെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മോ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മോ ആ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. അ​​​തി​​​നാ​​​ല്‍, ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി തു​​​ട​​​ര്‍ന്ന് ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews High Court upholds Railways authority

Recent News

Corehub Up