മന്ത്രി എം.ലിജു
തിരുവനന്തപുരം: ഉത്തരവാദിത്വ മദ്യപാനമാണു സർക്കാർ ആഗ്രഹിക്കുന്നതെന്നു മന്ത്രി എം.ലിജു. മദ്യനിരോധനമല്ല, മദ്യവർജനമാണു സർക്കാർ നയം. വ്യാവസായികാടിസ്ഥാനത്തിൽ സംസ്ഥാനത്തു നിയമപരമായി പ്രവർത്തിക്കുന്ന ബാറുകൾക്കും കള്ളുഷാപ്പുകളും നടക്കണം. ബാറുകളുടെ പ്രവർത്തനത്തിനു വിഘാതം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നാൽ, വ്യാജമദ്യം വിൽക്കുകയും സമയക്രമം പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാറുകൾക്കെതിരേ നടപടിയുണ്ടാകും.
സംസ്ഥാനത്തു കൂടുതൽ ബാറുകൾ അനുവദിക്കേണ്ടെന്നാണു സർക്കാർ നയം. മദ്യനയം വരുന്പോൾ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമുണ്ടാകും. കോഴിക്കോട്ട് നടക്കുന്ന മന്ത്രിമാരുടെ പരിശീലനം കഴിഞ്ഞാൽ മദ്യനയ രൂപവത്കരണ ചർച്ചകൾ തുടങ്ങും. ഈ മാസം ചർച്ച പൂർത്തീകരിക്കും. സാമൂഹിക- സാംസ്കാരിക സംഘടനകളുടെ അഭിപ്രായവും കേൾക്കുമെന്നും മന്ത്രി പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews government advocates responsible drinking