കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈഐ) സംഘടിപ്പിക്കുന്ന ‘വൈഐ കൊച്ചി ഇന്സ്പിരേഷന് സമ്മിറ്റ്- ആംപ്ലിഫൈഡ് 2026’ അഞ്ചിനും ആറിനും കൊച്ചിയില്‍ നടക്കും.
തേവര എസ്എച്ച് സ്കൂളില്‍ അഞ്ചിനു രാവിലെ 11ന് ഹാരിസ് ബീരാന് എംപി ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎല്‍എ, സിഐഐ സംസ്ഥാന ചെയര്മാന് ജോസഫ് എം. കള്ളിവയലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികൾ പങ്കെടുക്കും.
വിദ്യാഭ്യാസം, വ്യവസായം, സാമൂഹികപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ആറിനു നടക്കുന്ന സമാപനച്ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍, ഹൈബി ഈഡന് എംപി, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, വൈഐ കൊച്ചി ചെയര്‍പേഴ്സണ്‍ ആഷിക ജെയിന്, കോ ചെയര്‍പെഴ്സണ്‍ ദീപു സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും.
Tags : Deepika DeepikaNewspaper BreakingNews YI Inspiration