x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടൂ​രി​ൽ 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: March 27, 2026 06:56 PM IST | Updated: March 27, 2026 06:56 PM IST

മ​ല​പ്പു​റം: വ​ണ്ട‌ൂ​രി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അം​ജ​ദ് ഖാ​നെ​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ദേ​ശ​ത്ത് വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് ഷാ​ഡോ സം​ഘം ഇ​യാ​ളെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​യാ​ൾ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​യു​ടെ നാ​ട്ടി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങി​ലും വി​റ്റി​രു​ന്നു.

ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും എ​ക്സൈ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Tags : man arrested mdma vandoor excise

Recent News

Corehub Up