Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mdma Arrest

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

വൈ​ത്തി​രി: ഉ​പ​യോ​ഗ​ത്തി​നും വി​ല്‍​പ​ന​യ്ക്കും കൈ​വ​ശം​വ​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ‌. നീ​ല​ഗി​രി എ​രു​മാ​ട് ക​ല്ലെ​ങ്ക​ല്‍ കെ.​ഇ. നൗ​ഫ​ല്‍(50), ഗൂ​ഡ​ല്ലൂ​ര്‍ രാ​ജ​ഗോ​പാ​ല​പു​രം, കെ.​എം. മു​ഹ​മ്മ​ദ് ന​ഫീ​സ്(37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

8.520 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ കെ.​കെ സോ​ബി​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ എ.​വി. നൗ​ഫ​ല്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി.​പി. ആ​ഷി​ക്, ഉ​നൈ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ല​ക്കി​ടി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

വൈ​ക്ക​ത്ത് എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: വൈ​ക്ക​ത്ത് എം​ഡി​എം​എ​യി​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഹോ​സ​ന്ന, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ർ​മ്മ​ൽ, ക​ണ്ണൂ‍‍​ർ സ്വ​ദേ​ശി അ​ജ​യ് ശ​ര​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്ന​ര ഗ്രാം ​എം​എ​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ലാ​ണ് പ്ര​തി​ക​ൾ വൈ​ക്ക​ത്ത് എ​ത്തി​യ​ത്.

ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും വൈ​ക്കം പൊ​ലീ​സ് ചേ‍​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മൂ​ന്നു​പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Kerala

വ​യ​നാ​ട്ടി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ബാ​വ​ലി ചെ​ക്പോ​സ്റ്റി​ന് സ​മീ​പം എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​യ​ക്കു​മ​രു​ന്നു​മാ​യി ചെ​ക്‌​പോ​സ്റ്റ് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്
ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ആ​റ് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ അ​ര്‍​ബാ​സ്(37), ഉ​മ​ര്‍ ഫാ​റൂ​ഖ് (28), മു​ഹ​മ്മ​ദ് സാ​ബി (28), ഇ​സ്മ​യി​ല്‍ (27), ഉം​റ​സ് ഖാ​ന്‍ (27), സൈ​ദ് സി​ദ്ധി​ഖ് (27) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും അ​തി​ര്‍​ത്തി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ബാ​വ​ലി ചെ​ക്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​റം​ഗ​സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യും ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പ്ര​തി​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ​ന​മ​രം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. സ​ന്തോ​ഷ് മോ​ന്‍, തി​രു​നെ​ല്ലി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി​മോ​ന്‍ പി. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച കെ​എ 41 എം.​ബി 5567 ന​മ്പ​ര്‍ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up