x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി പ്ര​തി​ഷേ​ധം; പീ​സ് ബോ​ണ്ടി​നെ​തി​രാ​യി നേ​ഹ ബോ​റ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി

വെബ് ഡെസ്ക്
Published: October 23, 2026 08:15 PM IST | Updated: October 23, 2026 08:15 PM IST

നേ​ഹ ബോ​റ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ന​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ സ​മ​ര​ത്തി​ലെ പീ​സ് ബോ​ണ്ടി​നെ​തി​രാ​യി ഐ​സ പ്ര​സി​ഡ​ന്‍റ് നേ​ഹ ബോ​റ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് മ​ജി​സ്‌​ട്രേ​റ്റി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും പ​തി​നാ​യി​രം രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ബോ​ണ്ട്‌ ന​ൽ​ക​ണ​മെ​ന്നു​മു​ള്ള നോ​ട്ടീ​സി​നെ​തി​രെ​യാ​ണ് നേ​ഹ ബോ​റ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ശു​തോ​ഷ് റാ​ങ്കേ​യ​യും, സൗ​ര​വ് ദാ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദാ​ണ് ഉ​ത്ത​ര​വ് പ​റ​ഞ്ഞ​ത്. നി​ര​പ​രാ​ധി​യാ​യ ഒ​രു യു​വ​തി കോ​ട​തി​ക്ക് മു​ന്‍​പാ​കെ നീ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ല്ലെ​ന്നും, നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്ന ആ​ളാ​ണെ​ന്നു​മാ​ണ് വാ​ദ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Tags : plea dismissed Delhi Protest Neha Bora Plea Dismissed

Recent News

Corehub Up