Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plea

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി 

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​റും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്ദീ​പും സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യം ല​ഭി​ക്കാ​ത്ത കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം കി​ട്ടി​ല്ലെ​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് ജ​ഡ്ജി വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ർ​ദ​ന​മേ​റ്റ എ.​ഡി. തോ​മ​സി​നെ​യും അ​ജ​യ് ജൂ​വ​ൽ കു​ര്യാ​ക്കോ​സി​നെ​യും കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തു.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ന​ല്കി​യ ജാ​മ്യ​ഹ​ര്‍​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം പൂ​ര്‍​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി ഇ​ന്നും വാ​ദം കേ​ൾ​ക്കു​ന്ന​ത്.

കേ​സി​ലെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് വീ​ഡി​യോ​യി​ൽ ചെ​യ്ത​തെ​ന്നും പ​രാ​തി​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന ഒ​ന്നും ഇ​തി​ല്‍ ഇ​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. രാ​ഹു​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും ക​സ്റ്റി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം അ​ട​ച്ചി​ട്ട​മു​റി​യി​ൽ വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ലാ​കും ആ​ദ്യ​വാ​ദം.

ത​നി​ക്കെ​തി​രാ​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. പീ​ഡ​നാ​രോ​പ​ണ​വും ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന പ​രാ​തി​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ രാ​ഹു​ൽ നി​ര​സി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും രാ​ഹു​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ രാ​ഹു​ലി​നെ​തി​രെ തെ​ളി​വു​ക​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ടും തി​രു​വ​ന​ന്ത​പു​ര​ത്തും വി​ശ​ദ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള രാ​ഹു​ലി​നാ​യി ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം: പുതിയ ഹർജിയുമായി രാഹുൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്‍റെ മുൻകൂര്‍ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്കിയത്.

അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.

ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.

അതേസമയം, ആ​റാം​ദി​ന​വും ഒളിവിലുള്ള രാ​ഹു​ൽ മാങ്കൂട്ടത്തിലിനെ ക​ണ്ടെ​ത്താ​ൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. രാ​ഹു​ൽ പാ​ല​ക്കാ​ട്ടുനി​ന്ന് മു​ങ്ങി​യ ചു​വ​ന്ന കാ​ർ ഒ​രു ച​ല​ച്ചി​ത്ര താ​ര​ത്തി​ന്‍റേ​തെ​ന്ന സം​ശ​യ​ത്തി​ൽ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന യു​വ​ന​ടി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കാ​റി​ന്‍റെ ഉ​ട​മ​സ്ഥ യു​വ​ന​ടി​യാ​ണെ​ങ്കി​ലും രാ​ഹു​ലി​നെ ക​ട​ത്തി​യ​ത് ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജി​ല്ല​യി​ലെ​ത്തി​യ സം​ഘം രാ​ഹു​ലി​ന്‍റെ ഫ്ളാ​റ്റും എം​എ​ൽ​എ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി.​

ക​ണ്ണാ​ടി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത്. സി​സി ടി​വി കാ​മ​റ​ക​ളി​ൽ പ​തി​യാ​തെ ക​ണ്ണാ​ടി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി പി​ന്നീ​ട് ചു​വ​ന്ന കാ​റി​ൽ ജി​ല്ല വി​ട്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

അ​തേസ​മ​യം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്കം ന​ട​ക്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. രാ​ഹു​ൽ മു​ങ്ങി​യ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ ഡി​വി​ആ​റി​ൽ നി​ന്ന് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​യ​ർ ടേ​ക്ക​റെ സ്വാ​ധീ​നി​ച്ച് ഡി​ലീ​റ്റ് ചെ​യ്തെ​ന്നാ​ണ് സം​ശ​യം.

National

അ​മൃ​ത്പാ​ൽ സിം​ഗ് എം​പി​യു​ടെ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം (എ​ൻ‌​എ​സ്‌​എ) ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത് അ​മൃ​ത്പാ​ൽ സിം​ഗ് എം​പി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി.

ഹ​ർ​ജി​ക്കാ​ര​ൻ ത​ന്‍റെ പ​രി​ധി​യി​ലു​ള്ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക എ​ന്ന​താ​ണ് ഉ​ചി​ത​മാ​യ പോം​വ​ഴി എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​റും എ​ൻ.​വി. അ​ഞ്ജ​രി​യ​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ഖ​ദൂ​ർ സാ​ഹി​ബി​ലെ വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നവു​മാ​ണെ​ന്ന് അ​മൃ​ത്പാ​ൽ സിം​ഗ് ഹ​ർ​ജി​യി​ൽ വാ​ദി​ച്ചു.

നി​ല​വി​ൽ ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡ് സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് അ​മൃ​ത്പാ​ൽ സിം​ഗ്. 'വാ​രി​സ് പ​ഞ്ചാ​ബ് ദേ'​യു​ടെ ത​ല​വ​നാ​യ അ​മൃ​ത്പാ​ൽ സിം​ഗി​നെ 2023 മാ​ർ​ച്ച് 18നാ​ണ് ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഖ​ദൂ​ർ സാ​ഹി​ബ് ലോ​ക്‌​സ​ഭാ സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് കോ​ൺ​ഗ്ര​സ് എ​തി​രാ​ളി​യാ​യ കു​ൽ​ബീ​ർ സിം​ഗി​നെ അ​മൃ​ത്പാ​ൽ സിം​ഗ് 1,97,120 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

Latest News

Corehub Up